ഗ്യാങ്‌സറ്ററിലെ മമ്മൂട്ടിയുടെ ഗെറ്റപ്പുകള്‍
2014 ല്‍ മമ്മൂട്ടിക്ക് ഏറെ പ്രതീക്ഷയുള്ള ചിത്രമാണ് ഗ്യാങ്സ്റ്റര്‍. ഡാഡി കൂള്‍ എന്ന സിനിമക്ക് ശേഷം ആഷിക് അബുവും മമ്മൂട്ടിയും ഒരുമിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഈ സിനിമക്കുണ്ട്.
അഞ്ച് ഗെറ്റപ്പുകളിലാണ് സിനിമയില്‍ മമ്മൂട്ടി എത്തുന്നത് എന്നാണ് വിവരം. അധോലോകം ആണ് വിഷയമെങ്കിലും എന്താണ് കഥയെന്ന് ഇപ്പോഴും ആര്‍ക്കും അറിയില്ല. വിക്കി പീഡിയയില്‍ മലയാളം ഗ്യാങ്‌സറ്ററിന് ഒരു പേജ് പോലും ഇല്ല.
സിനിമയില്‍ മമ്മൂട്ടിയുടെ പേര് അക്ബര്‍ അലി ഖാന്‍ എന്ന് മാത്രമാണ് ഇപ്പോള്‍ കിട്ടുന്ന സൂചന. ഗ്യങ്‌സ്റ്ററിന്റെ വിശേഷങ്ങള്‍ ശരിക്കും അറിയണമെങ്കില്‍ ഏപ്രില്‍ വരെ കാത്തിരിക്കേണ്ടി വരും. സിനിമ റിലീസ് ചെയ്യാന്‍.... എന്തായലും പോസ്റ്ററിലെ മമ്മൂട്ടിയുടെ അഞ്ച് ഗെറ്റപ്പുകള്‍ കാണാം...

ഗ്യാങ്സ്റ്ററിലെ മമ്മൂട്ടിയുടെ ഗെറ്റപ്പുകള്‍...
വളരെ കൂള്‍ ആയിട്ടുള്ള ഒരാളെയാണ് ഈ പോസ്റ്ററില്‍ കാണാനാകുന്നത്. കണ്ണടവച്ച്, അലസമായി പാറുന്ന മുടിയിഴകള്‍..

ഗ്യാങ്സ്റ്ററിലെ മമ്മൂട്ടിയുടെ ഗെറ്റപ്പുകള്‍...
ക്ഷോഭമോ, നിരാശയോ എന്താണ് ആ കണ്ണുകളിലും മുഖത്തും പ്രതിഫലിക്കുന്നത് എന്ന് വ്യക്തമാകുന്നില്ല.

ഗ്യാങ്സ്റ്ററിലെ മമ്മൂട്ടിയുടെ ഗെറ്റപ്പുകള്‍...
എന്തോ ആലോചനയിലാണ് . കാര്യങ്ങളെല്ലാം തീരുമാനിച്ചുറപ്പിച്ചെങ്കിലും ഒരു പിന്‍വിളി പോലെ

ഗ്യാങ്സ്റ്ററിലെ മമ്മൂട്ടിയുടെ ഗെറ്റപ്പുകള്‍...
മഴയും കൊണ്ട് നില്‍ക്കുന്ന ഇയാള്‍ എന്തിനോ തയ്യാറായി നില്‍ക്കുകയാണ്. അല്ലെങ്കില്‍ ഇയാള്‍ എന്തോ ചെയ്തുകഴിഞ്ഞിട്ടുണ്ട്.

ഗ്യാങ്സ്റ്ററിലെ മമ്മൂട്ടിയുടെ ഗെറ്റപ്പുകള്‍...
മഴയില്‍ ജാലകം തുറന്നിട്ട് താഴേക്ക് നോക്കി നില്‍ക്കുന്ന ഇയാള്‍ ഒരു പരാജിതനാണോ...


Click it and Unblock the Notifications











