»   » ജയലളിത എന്ന രാഷ്ട്രീയ നേതാവല്ല, തമിഴ്‌നാടിന്റെ അമ്മയെ കുറിച്ച് അറിയാത്ത അഞ്ചു കാര്യങ്ങള്‍

ജയലളിത എന്ന രാഷ്ട്രീയ നേതാവല്ല, തമിഴ്‌നാടിന്റെ അമ്മയെ കുറിച്ച് അറിയാത്ത അഞ്ചു കാര്യങ്ങള്‍

Posted By: Sanviya
Subscribe to Filmibeat Malayalam

തമിഴ്‌നാടിന്റെ അമ്മ ജയലളിതയുടെ വിടവാങ്ങല്‍ ജനങ്ങള്‍ക്ക് താങ്ങാവുന്നതിലും അപ്പുറമാണ്. രാജാജി ഹാളില്‍ പൊതുദര്‍ശനത്തിന് വച്ച ജയലളിതയുടെ മൃതദേഹം കാണാന്‍ രാഷ്ട്രീയക്കാരും സിനിമാക്കാരും സാധാരണക്കാരും തുടങ്ങി ലക്ഷണങ്ങളാണ് എത്തിയത്. നാലരയോടെ മറീന ബീച്ചില്‍ സംസ്‌കാര ചടങ്ങുകള്‍ നടക്കും.

ജയലളിത എന്ന സിനിമാ താരം രാഷ്ട്രീയ നേതാവായതുമെല്ലാം അറിയാവുന്നത്. എംജിആറാണ് ജയലളിതയെ രാഷ്ട്രീയ ജീവിതത്തിലേക്ക് കൈപിടിച്ച് കൊണ്ടുവന്നത്. ഇങ്ങനെ ജയലളിതയെ കുറിച്ചുള്ള ഒത്തിരി കാര്യങ്ങള്‍ അറിയാവുന്നതാണ്. എന്നാല്‍ അതില്‍ കൂടുതല്‍ ജയലളിതയെ കുറിച്ച് അറിയാത്ത അഞ്ചു കാര്യങ്ങള്‍. തുടര്‍ന്ന് വായിക്കൂ...

അഭിനയ ജീവിതം

ഒരു ഇംഗ്ലീഷ് ചിത്രത്തിലൂടെയാണ് ജയലളിതയുടെ അഭിനയ ജീവിതം തുടങ്ങുന്നത്. 1961ല്‍ ശങ്കര്‍ വി ഗിരി സംവിധാനം ചെയ്ത എപ്പിസ്റ്റില്‍ എന്ന ചിത്രത്തിലാണ് ജയലളിത ആദ്യമായി സിനിമയില്‍ അഭിനയിക്കുന്നത്.

വന്‍ വിജയം നേടിയ കന്നട ചിത്രം

ജയലളിത നായികയായി അഭിനയിച്ച കന്നട ചിത്രമായിരുന്നു ചിന്നട ഗോമ്പേ, 15ാംമത്തെ വയസില്‍ അഭിനയിച്ച ചിത്രം തിയേറ്ററുകളില്‍ വന്‍ വിജയം നേടി. ചിത്രം പിന്നീട് തമിഴിലേക്കും ഹിന്ദിയിലേക്കും റീമേക്ക് ചെയ്തു.

അഞ്ചോളം ഭാഷകളില്‍

കുറഞ്ഞ വര്‍ഷങ്ങള്‍ക്കുള്ളിലാണ് ജയലളിത അഞ്ചോളം ഭാഷകളില്‍ അഭിനയിച്ചത്. വിവിധ ഭാഷകളിലായി ജയലളിത അഭിനയിച്ച അരങ്ങേറ്റ ചിത്രങ്ങളെല്ലാം വന്‍ വിജയമായിരുന്നു.

മുഖ്യമന്ത്രിയായി അഭിനയിച്ചു

1992ല്‍ വിസു സംവിധാനം ചെയ്ത നീങ്ക നല്ല ഇറുക്കണം എന്ന ചിത്രത്തില്‍ ജയലളിത മുഖ്യമന്ത്രിയായി അഭിനയിച്ചു.

English summary
Five lesser known facts about Tamil Nadu CM Jayalalithaa.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam