റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് കണ്ടിരിക്കേണ്ട അഞ്ച് മലയാള ചിത്രങ്ങള്‍
ഇന്ത്യയുടെ മറ്റൊരു റിപ്പബ്ലിക് ദിനം കൂടി വന്നെത്തുകയാണ്. ലോകത്തിലെ എറ്റവും വലിയ ജനാധിപത്യ രാജ്യം ജനുവരി 26നാണ് റിപ്പബ്ലിക്ക് ഡേ ആഘോഷിക്കുന്നത്. രാജ്യത്ത് ഭരഘടന നിലവില്‍ വന്ന ദിവസമാണ് റിപ്പബ്ലിക്ക് ദിനമായി ആഘോഷിക്കുന്നത്. ഇന്ത്യ ബ്രീട്ടിഷ് ഭരണത്തില്‍ നിന്നും മോചിതമായി ഒരു സ്വതന്ത്ര പരമോന്നത റിപ്പബ്ലിക്ക് രാജ്യമായതിന്റെ ഓര്‍മ്മയ്ക്കാണ് ഈ ദിനം ആഘോഷിക്കുന്നത്. ഇന്ത്യയിലെ ദേശീയ അവധി ദിവസങ്ങളില്‍ ഒന്നുകൂടിയാണ് ഈ ദിനം. റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് കണ്ടിരിക്കേണ്ട അഞ്ച് മലയാള സിനിമകളെക്കുറിച്ചറിയാം. തുടര്‍ന്ന് വായിക്കൂ..

പ്രിയദര്‍ശന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായ ചിത്രമാണ് കാലാപാനി. ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണകാലത്ത് ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലെ കാലാപാനി എന്ന സെല്ലുലാര്‍ ജയിലില്‍ നടക്കുന്ന കഥയാണ് സിനിമയില്‍ കാണിച്ചത്. മാതൃരാജ്യത്തിന് വേണ്ടി ബ്രീട്ടിഷുകാരില്‍ നിന്ന് പീഡനങ്ങള്‍ ഏറ്റുവാങ്ങിയ ,ജീവന്‍ ബലിയര്‍പ്പിച്ച, ചരിത്രത്തില്‍ രേഖപ്പെടുത്താതെ പോയ ഒരു കൂട്ടം ജനങ്ങളുടെ കഥ പറഞ്ഞ ചിത്രമായിരുന്നു കാലാപാനി. മോഹന്‍ലാലിന്റെയും പ്രിയദര്‍ശന്റെയും കരിയറില്‍ വലിയ വഴിത്തിരിവായി മാറിയിരുന്നു ഈ ചിത്രം

മേജര്‍ രവിയുടെ സംവിധാനത്തില്‍ 2006ല്‍ പുറത്തിറങ്ങിയ ഹിറ്റ് ചിത്രമാണ് കീര്‍ത്തിചക്ര. ജമ്മു കാശ്മീരിലെ തീവ്രവാദികളുമായി ഇന്ത്യന്‍ സൈന്യം നടത്തുന്ന പോരാട്ടങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡിന്റെ തലവനായ മേജര്‍ മഹാദേവനായിട്ടാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തിയത്. മോഹന്‍ലാലിനൊപ്പം തമിഴ് താരം ജീവയും തിളങ്ങിയ ചിത്രം കൂടിയായിരുന്നു കീര്‍ത്തിചക്ര.

ബ്രീട്ടീഷുകാര്‍ക്കെതിരെ പടപൊരുതിയ വീരനായകന്‍ കേരളവര്‍മ്മ പഴശ്ശിരാജയുടെ ജീവിതം കാണിച്ച ചിത്രമായിരുന്നു ഇത്. ഹരിഹരന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ സിനിമ മമ്മൂട്ടിയുടെ പ്രകടനം കൊണ്ടാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. പഴശ്ശിരാജയായി മികച്ച അഭിനയമാണ് അദ്ദേഹം കാഴ്ചവെച്ചത്. ചരിത്ര പശ്ചാത്തലത്തില്‍ അണിയിച്ചൊരുക്കിയ സിനിമ മലയാളി പ്രേക്ഷകര്‍ ഒന്നടങ്കം ഏറ്റെടുത്ത ചിത്രം കൂടിയായിരുന്നു.

മമ്മൂട്ടിയെ നായകനാക്കി വിനയന്‍ സംവിധാനം ചെയ്ത ചിത്രം 2000ത്തിലാണ് പുറത്തിറങ്ങിയത്. ദേശസ്‌നേഹം പ്രമേയമാക്കി ഒരുക്കിയ സിനിമ തിയ്യേറ്ററുകളില്‍നിന്നും മികച്ച വിജയം നേടിയിരുന്നു. ചിത്രത്തില്‍ ഇരട്ടവേഷത്തിലാണ് മമ്മൂട്ടി എത്തിയത്. സ്വാതന്ത്ര്യ സമര സേനാനി
ദാദാസാഹിബായും മകന്‍ അബൂബക്കറായും മികച്ച പ്രകടനം ചിത്രത്തില്‍ സൂപ്പര്‍താരം കാഴ്ചവെച്ചു.

1994ല്‍ എസ് എന്‍ സ്വാമിയുടെ തിരക്കഥയില്‍ ജോഷി സംവിധാനം ചെയ്ത ചിത്രമാണ് സൈന്യം. മമ്മൂട്ടി പ്രധാന വേഷത്തിലെത്തിയ ചിത്രം എയര്‍ഫോഴ്‌സിന്റെ പശ്ചാത്തലത്തിലാണ് അണിയിച്ചൊരുക്കിയത്. മമ്മൂട്ടിക്കൊപ്പം ദിലീപും വിക്രമും പ്രധാന വേഷത്തില്‍ എത്തിയ ചിത്രം കൂടിയായിരുന്നു ഇത്. മമ്മൂട്ടി ജോഷി കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ശ്രദ്ധേയ സിനിമകളില്‍ ഒന്നുകൂടിയായിരുന്നു സൈന്യം.


Click it and Unblock the Notifications