»   » മോഹന്‍ലാലിന് ഇഷ്ടപ്പെട്ട മമ്മൂട്ടിയുടെ അഞ്ച് ചിത്രങ്ങള്‍ ഏതൊക്കെയാണെന്ന് അറിയാമോ?

മോഹന്‍ലാലിന് ഇഷ്ടപ്പെട്ട മമ്മൂട്ടിയുടെ അഞ്ച് ചിത്രങ്ങള്‍ ഏതൊക്കെയാണെന്ന് അറിയാമോ?

Written By:
Subscribe to Filmibeat Malayalam

ആരാധകര്‍ കടിപിടി കൂടുമെങ്കിലും മോഹന്‍ലാലും മമ്മൂട്ടിയും നല്ല സുഹൃത്തുക്കളാണ് എന്ന കാര്യം, ഈ തല്ലുകൂടുന്ന ഫാന്‍സ് അസോസിയേഷന്‍കാര്‍ക്കും അറിയാതെയല്ല. പരസ്പരം സിനിമകള്‍ കാണുകയും വിലയിരുത്തുകയും വിമര്‍ശിക്കുകയും അഭിനന്ദിയ്ക്കുകയും ചെയ്യുന്ന നല്ല സുഹൃത്തുക്കളാണ് മോഹന്‍ലാലും മമ്മൂട്ടിയും

കെട്ടി പിടിച്ചും ഉമ്മ വച്ചും, മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ചുള്ള 30 ചിത്രങ്ങള്‍

ഒടുവില്‍ റിലീസായ മമ്മൂട്ടിയുടെ കസബ എന്ന ചിത്രത്തിന് ആശംസകളുമായി മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ എത്തിയതും അതിന് മമ്മൂട്ടി നന്ദി പറഞ്ഞതുമൊക്കെ നമ്മള്‍ കണ്ടതാണ്. ഇവിടെ ഇതാ മോഹന്‍ലാലിന് ഇഷ്ടപ്പെട്ട മമ്മൂട്ടിയുടെ അഞ്ച് ചിത്രങ്ങള്‍

മോഹന്‍ലാലിന് ഇഷ്ടപ്പെട്ട മമ്മൂട്ടിയുടെ അഞ്ച് ചിത്രങ്ങള്‍ ഏതൊക്കെയാണെന്ന് അറിയാമോ?

ആ ലിസ്റ്റില്‍ ഏറ്റവും ആദ്യമുള്ള പേര് ന്യൂഡല്‍ഹിയാണ്. ജോഷി സംവിധാനം ചെയ്ത ഈ ചിത്രം മമ്മൂട്ടിയുടെ മടങ്ങിവരവിന് കാരണമായ ചിത്രമാണ്. തുടര്‍ച്ചയായുള്ള പരാജയങ്ങളെ തുടര്‍ന്ന് മമ്മൂട്ടി പിന്നോട്ട് പോകുന്ന സമയത്താണ് ന്യൂഡല്‍ഹി സംഭവിച്ചത്

മോഹന്‍ലാലിന് ഇഷ്ടപ്പെട്ട മമ്മൂട്ടിയുടെ അഞ്ച് ചിത്രങ്ങള്‍ ഏതൊക്കെയാണെന്ന് അറിയാമോ?

എംടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ ഹരിഹരന്‍ സംവിധാനം ചെയ്ത ഒരു വടക്കന്‍ വീരഗാഥയാണ് രണ്ടാം സ്ഥാനത്ത്. മമ്മൂട്ടിയ്ക്ക് ആദ്യ ദേശീയ പുരസ്‌കാരം നേടിക്കൊടുത്ത ചിത്രം. മലയാളത്തിലെ എല്ലാകലത്തെയും മികച്ച ക്ലാസിക് ചിത്രങ്ങളിലൊന്നായിട്ടാണ് വടക്കന്‍ വീരഗാഥയെ കാണുന്നത്

മോഹന്‍ലാലിന് ഇഷ്ടപ്പെട്ട മമ്മൂട്ടിയുടെ അഞ്ച് ചിത്രങ്ങള്‍ ഏതൊക്കെയാണെന്ന് അറിയാമോ?

ലോഹിത ദാസിന്റെ തിരക്കഥയില്‍ ഐവി ശശി സംവിധാനം ചെയ്ത മൃഗയയാണ് മൂന്നാമത്തെ ചിത്രം. മമ്മൂട്ടിയ്ക്ക് മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം നേടിക്കൊടുത്ത ചിത്രമാണിത്. വാറുണ്ണി എന്ന നായക വേഷം മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളില്‍ ഒന്നാണ്

മോഹന്‍ലാലിന് ഇഷ്ടപ്പെട്ട മമ്മൂട്ടിയുടെ അഞ്ച് ചിത്രങ്ങള്‍ ഏതൊക്കെയാണെന്ന് അറിയാമോ?

മോഹന്‍ലാലിന് ഇഷ്ടമുള്ള മമ്മൂട്ടി ചിത്രങ്ങളില്‍ നാലാം സ്ഥാനത്ത് രഞ്ജിത്ത് തിരക്കഥ എഴുതി സംവിധാനം ചെയ്ത പ്രാഞ്ചിയേട്ടന്‍ ആന്റ് സയിന്റ് എന്ന ചിത്രമാണ്. നിരൂപക പ്രശംസ നേടിയ ചിത്രത്തിന് സാധാരണ ജനങ്ങള്‍ക്കിടയിലും മികച്ച സ്വീകരണം ലഭിച്ചിരുന്നു

മോഹന്‍ലാലിന് ഇഷ്ടപ്പെട്ട മമ്മൂട്ടിയുടെ അഞ്ച് ചിത്രങ്ങള്‍ ഏതൊക്കെയാണെന്ന് അറിയാമോ?

മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ച് അഭിനയിച്ച ഹരികൃഷ്ണന്‍സ് ആണ് അഞ്ചാമത്തെ ചിത്രം. ഫാസില്‍ സംവിധാനം ചെയ്ത ചിത്രം മമ്മൂട്ടി -മോഹന്‍ലാല്‍ കൂട്ടുകെട്ടിന്റെ എക്കാലത്തെയും വിജയ ചിത്രങ്ങളില്‍ ഒന്നാണ്.

English summary
Five Mammooty films, which are the favorites of Mohanlal

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam