അഞ്ച് വിവാഹങ്ങളും പരാജയം! അവസാനകാലം ഒറ്റയ്ക്ക്! മോഹന്‍ലാലിനെ വിറപ്പിച്ച വില്ലന് സംഭവിച്ചത്!

വില്ലത്തരത്തിലൂടെയായി പ്രേക്ഷക ശ്രദ്ധ നേടിയവര്‍ നിരവധിയാണ്. തെന്നിന്ത്യന്‍ സിനിമകളിലും ബോളിവുഡിലുമൊക്കെയായി ഒരുകാലത്ത് തിളങ്ങി നിന്ന വില്ലനായിരുന്നു മഹേഷ് ആനന്ദ്. അഭിമന്യു, ഊട്ടിപ്പട്ടണം, ദ ഗോഡ്മാന്‍, പ്രജ തുടങ്ങിയ സിനിമകളിലൂടെയായി മലയാളികള്‍ക്ക് സുപരിചിതനാണ് അദ്ദേഹം. അഭിമന്യുവിലെ അമര്‍ ഭാഖ്യയും പ്രജയിലെ രമണ്‍ നായിക്കും മഹേഷിനെ അടയാളപ്പെടുത്തിയ ചിത്രങ്ങളായിരുന്നു. മോഹന്‍ലാലിന്റെ വില്ലനായാണ് മലയാളികള്‍ അദ്ദേഹത്തെ ഓര്‍ത്തിരിക്കുന്നത്.

രജനികാന്തും, കമല്‍ഹാസനും, സല്‍മാന്‍ ഖാനും, അമിതാഭ് ബച്ചനുമൊപ്പമെല്ലാം അഭിനയിച്ചിരുന്നു മഹേഷ്. തുടക്കകാലത്ത് നിരവധി മികച്ച വേഷങ്ങള്‍ ലഭിച്ചിരുന്നുവെങ്കിലും, പിന്നീട് അത്ര നല്ല അനുഭവങ്ങളിലൂടെയായിരുന്നില്ല അദ്ദേഹം കടന്നുപോയത്. നാടകീയത നിറഞ്ഞ ജീവിതമുഹൂര്‍ത്തങ്ങളായിരുന്നു. അഞ്ച് തവണ വിവാഹിതനായെങ്കിലും ഒറ്റപ്പെട്ട ജീവിതമായിരുന്നു മഹേഷിന്റേത്.

mohanlal s villian mahesh anand life story
Photo Credit: filmibeat

ബര്‍ഖ റോയിയെ ആയിരുന്നു മഹേഷ് ആദ്യം ജീവിതസഖിയാക്കിയത്. മാസങ്ങള്‍ക്ക് ശേഷം ബര്‍ഖ മഹേഷിനെ ഉപേക്ഷിച്ച് പോവുകയായിരുന്നു. മുന്‍ മിസ് ഇന്ത്യ താരമായിരുന്ന മരിക ഡിസൂസയായിരുന്നു പിന്നീട് മഹേഷിന്റെ ജീവിതത്തിലേക്ക് എത്തിയത്. ഈ ബന്ധത്തില്‍ ഒരു മകന്‍ ജനിച്ചുവെങ്കിലും വൈകാതെ ഇരുവരും വേര്‍പിരിയുകയായിരുന്നു. മധു മല്‍ഹോത്രയുമായുള്ള മൂന്നാം വിവാഹത്തിനും അധികം ആയുസുണ്ടായിരുന്നില്ല. ടെലിവിഷനിലൂടെയായി ശ്രദ്ധിക്കപ്പെട്ട ഉഷ ബച്ചനായിരുന്നു പിന്നീട് മഹേഷിന്റെ ജീവിതത്തിലേക്ക് എത്തിയത്. മാസങ്ങള്‍ക്കുള്ളില്‍ ആ ബന്ധവും വഴിപിരിയുകയായിരുന്നു. ലാനയെന്ന റഷ്യക്കാരിയെ പിന്നീട് വിവാഹം ചെയ്‌തെങ്കിലും അവരും മഹേഷിനെ ഉപേക്ഷിക്കുകയായിരുന്നു.

ഏകാന്ത ജീവിതം അവസാനിച്ചപ്പോള്‍ അത് പുറംലോകം അറിഞ്ഞത് മൂന്ന് ദിവസത്തിന് ശേഷമായിരുന്നു. 2019 ഫെബ്രുവരിയിലായിരുന്നു മഹേഷിന്റെ വിയോഗവാര്‍ത്ത പുറത്തുവന്നത്. കതകില്‍ മുട്ടിയിട്ട് തുറക്കാതെ വന്നതോടെ ജോലിക്കാരി പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പോലീസ് വീടുതുറന്നപ്പോഴാണ് മരിച്ച നിലയില്‍ മഹേഷിനെ കണ്ടെത്തിയത്. മദ്യക്കുപ്പിയും സമീപത്തുണ്ടായിരുന്നു. 57 വയസായിരുന്നു അദ്ദേഹത്തിന്. മരണകാരണത്തെക്കുറിച്ച് സംശയങ്ങളും ചര്‍ച്ചകളുമൊക്കെ ഉയര്‍ന്നിരുന്നു അന്ന്. മാധ്യമങ്ങളെല്ലാം മഹേഷ് ആനന്ദിന്റെ സിനിമകളെക്കുറിച്ചും, വ്യക്തി ജീവിതത്തെക്കുറിച്ചുമെല്ലാം റിപ്പോര്‍ട്ടുകളും നല്‍കിയിരുന്നു.

സിനിമയില്‍ നിന്നും അവസരം ലഭിക്കാതെ വന്നതോടെ സാമ്പത്തിക പരാധീനതകള്‍ അനുഭവിച്ചിരുന്നു. ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയതിന്റെ വേദനകളും കുറിപ്പുകളിലൂടെയായി അദ്ദേഹം പങ്കുവെച്ചിരുന്നു. നിത്യചെലവിനുള്ള പണത്തിനായി ഗുസ്തി മത്സരങ്ങളില്‍ പങ്കെടുക്കാറുണ്ടന്ന് അദ്ദേഹം അന്ന് വ്യക്തമാക്കിയിരുന്നു.

വില്ലത്തരം മാത്രമല്ല സ്വഭാവിക വേഷങ്ങളും തന്നില്‍ ഭദ്രമാണെന്ന് അദ്ദേഹം തെളിയിച്ച് സന്ദര്‍ഭങ്ങളുമുണ്ടായിരുന്നു. നല്ല ഉയരവും, തോളൊപ്പം മുറിച്ചിട്ട മുടിയുമായിരുന്നു അദ്ദേഹത്തിന്റെ പ്രത്യേകത. ഇടക്കാലത്ത് ഡാന്‍സിലും തിളങ്ങിയിരുന്നു മഹേഷ്. കരിഷ്മ എന്ന ചിത്രത്തിലൂടെയായിരുന്നു ബിഗ് സ്‌ക്രീനില്‍ തുടക്കം കുറിച്ചത്. ആദ്യ സിനിമ തന്നെ ശ്രദ്ധിക്കപ്പെട്ടതോടെ കൂടുതല്‍ അവസരങ്ങളും തേടിയെത്തുകയായിരുന്നു. മുന്‍നിര താരങ്ങള്‍ക്കും സംവിധായകര്‍ക്കപുമൊപ്പവും പ്രവര്‍ത്തിക്കാനുള്ള അവസരങ്ങളും മഹേഷിന് ലഭിച്ചിരുന്നു.

കരാട്ടെ രംഗത്തെ മികവ് അദ്ദേഹത്തിന് സിനിമയിലെത്തിയപ്പോള്‍ ഗുണകരമായി മാറുകയായിരുന്നു. വില്ലനായി തിളങ്ങി നിന്നപ്പോള്‍ അവസരങ്ങളേറെയായിരുന്നുവെങ്കിലും, പിന്നീട് സിനിമ കിട്ടാതെയിരുന്നപ്പോള്‍ ഗുസ്തി മത്സരങ്ങളില്‍ വരെ പങ്കെടുക്കുകയും ചെയ്തിരുന്നു. സാമ്പത്തിക പരാധീനതകളും, വ്യക്തി ജീവിതത്തിലെ ഒറ്റപ്പെടലും തന്നെ അലട്ടുന്നതിനെക്കുറിച്ചും നിരവധി തവണ അദ്ദേഹം തുറന്നുപറഞ്ഞിരുന്നു.

More from Filmibeat

Read more about: mohanlal malayalam cinema
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X