മമ്മൂക്കയുടെ തിരിച്ചുവരവും ജല്ലിക്കട്ടിന്റെ ഓസ്‌കര്‍ എന്‍ട്രിയും, 2020ലെ അവിസ്മരണീയ നിമിഷങ്ങള്‍ കാണാം
മലയാള സിനിമയില്‍ വിജയപരാജയങ്ങള്‍ മാറിമറിഞ്ഞ ഒരു വര്‍ഷമായിരുന്നു 2020. വളരെ കുറച്ച് സിനിമകള്‍ മാത്രമാണ് പുറത്തിറങ്ങിയതെങ്കിലും നല്ല ചിത്രങ്ങളെല്ലാം പ്രേക്ഷകര്‍ ഏറ്റെടുത്തു. മലയാളികള്‍ക്കൊപ്പം തന്നെ മറ്റ് ഭാഷക്കാരും നമ്മുടെ ചിത്രങ്ങള്‍ സ്വീകരിച്ചു. മാസ് ചിത്രങ്ങളും ക്ലാസ് സിനിമകളും ഉള്‍പ്പെടെ ഇന്‍ഡസ്ട്രിയില്‍ പുറത്തിറങ്ങിയിരുന്നു. നാലോ അഞ്ചോ സിനിമകള്‍ മാത്രമാണ് ഈ വര്‍ഷം തിയ്യേറ്ററുകളില്‍ വലിയ വിജയം നേടിയത്.
Recommended Video
അതേസമയം റിലീസിനായി ഒരുങ്ങിയ നിരവധി സിനിമകള്‍ കൊവിഡ് കാരണം മാറ്റിവേക്കേണ്ടി വന്നിരുന്നു. മറ്റു ഇന്‍ഡസ്ട്രികളെ പോലെ നമ്മുടെ സിനിമകളെയും വൈറസ് വ്യാപനം കാര്യമായി ബാധിച്ചു. 2020ല്‍ മലയാള സിനിമയിലുണ്ടായ മറക്കാനാവാത്ത നിമിഷങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം. തുടര്‍ന്ന് വായിക്കൂ...

ജല്ലിക്കട്ടിന് ഓസ്‌കര്‍ എന്‍ട്രി
ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജല്ലിക്കട്ട് ഇന്ത്യയുടെ ഓസ്‌കര്‍ എന്‍ട്രിയായി തിരഞ്ഞെടുക്കപ്പെട്ടത് മലയാളികളെ ഒന്നങ്കം സന്തോഷത്തിലാഴ്ത്തി. നിരവധി ദേശീയ അന്തര്‍ദേശീയ ചലച്ചിത്ര മേളകളില്‍ അടക്കം ശ്രദ്ധിക്കപ്പെട്ട ശേഷമാണ് ജല്ലിക്കട്ട് ഓസ്‌കറിലും എത്തുന്നത്. ലിജോ ജോസിന്‌റെതായി പ്രമേയപരമായും മേക്കിങും കൊണ്ടും ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രമാണ് ജല്ലിക്കട്ട്. മലയാള സിനിമാ പ്രേമികളെ സംബന്ധിച്ചോളം ജല്ലിക്കട്ടിന്റെ ഓസ്‌കര്‍ എന്‍ട്രി 2020ലെ മറക്കാനാവാത്ത നിമിഷങ്ങളിലൊന്നാണ്.

മരക്കാര്‍ മാറ്റിവെച്ചു
മോഹന്‍ലാലിന്റെ മരക്കാര്‍ അറബിക്കടലിന്റെ സിംഹം റിലീസിനായി വലിയ ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരുന്നത്. എന്നാല്‍ കോവിഡ് കാരണം സിനിമയുടെ റിലീസ് മാറ്റിവെച്ചു. മോഹന്‍ലാല്‍ ആരാധകരെ ഒന്നടങ്കം നിരാശരാക്കിയ തീരുമാനമായിരുന്നു ഇത്. നൂറ് കോടി ബഡ്ജറ്റില്‍ മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ ഒരുക്കിയ ബിഗ് ബഡ്ജറ്റ് ചിത്രമായിരുന്നു ഇത്.

മമ്മൂക്കയുടെ തിരിച്ചുവരവ്
മാമാങ്കം സമ്മിശ്ര പ്രതികരണം നേടിയതിന് പിന്നാലെ ഷൈലോക്കിലൂടെ ഗംഭീര തിരിച്ചുവരവാണ് മമ്മൂക്ക നടത്തിയത്. ഈ വര്‍ഷമാദ്യം പുറത്തിറങ്ങിയ മാസ് ചിത്രം മികച്ച പ്രതികരണത്തോടൊപ്പം അമ്പത് കോടി ക്ലബിലും ഇടംപിടിച്ചു. രാജാധിരാജ, മാസ്റ്റര്‍പീസ് തുടങ്ങിയ സിനിമകള്‍ക്ക് ശേഷം അജയ് വാസുദേവ് മെഗാസ്റ്റാറിനെ നായകനാക്കി ഒരുക്കിയ ചിത്രമായിരുന്നു ഷൈലോക്ക്. ചിത്രത്തില്‍ പലിശക്കാരന്‍ ബോസ് ആയി മികച്ച പ്രകടനമാണ് സൂപ്പര്‍താരം കാഴ്ചവെച്ചത്.

സൂഫിയും സുജാതയും ഒടിടി റിലീസ്
കോവിഡ് വ്യാപനത്തിനിടെ ഒടിടി പ്ലാറ്റ്ഫോം വഴി ആദ്യമായി പ്രേക്ഷകരിലേക്ക് എത്തിയ മലയാള ചിത്രമായിരുന്നു സൂഫിയും സുജാതയും. വലിയ എതിര്‍പ്പുകള്‍ക്കും വിമര്‍ശനങ്ങള്‍ക്കുമിടെയാണ് നിര്‍മ്മാതാവ് വിജയ് ബാബു ചിത്രം ഒടിടി വഴി റിലീസ് ചെയ്യാന്‍ തീരുമാനിച്ചത്. സൂഫിയും സുജാതയും റിലീസ് മലയാള സിനിമയിലെ ചരിത്ര നിമിഷങ്ങളില്‍ ഒന്നായിരുന്നു. ജയസൂര്യ, അതിഥി റാവു ഹൈദരി, ദേവ് മോഹന്‍, സിദ്ധിഖ് തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തിയത്.

സീയു സൂണ്‍
ഒടിടി വഴി റിലീസ് ചെയ്ത ആദ്യ ഫഹദ് ഫാസില്‍ ചിത്രമായിരുന്നു സീ യൂ സൂണ്‍. മാലിക്ക് എന്ന സിനിമയുടെ റിലീസ് മുടങ്ങിയ സമയത്താണ് ഒരു പരീക്ഷണ ചിത്രമായി ഫഹദും സംവിധായകന്‍ മഹേഷ് നാരായണനും സീ യൂണ്‍ അണിയിച്ചൊരുക്കിയത്. ശക്തമായ ഒരു പ്രമേയം പറഞ്ഞുകൊണ്ട് ഒരുക്കിയ ചിത്രത്തില്‍ ഫഹദിനൊപ്പം റോഷന്‍ മാത്യൂ, ദര്‍ശന രാജേന്ദ്രന്‍, സൈജു കുറുപ്പ് തുടങ്ങിയ താരങ്ങളും ശ്രദ്ധേയ പ്രകടനമാണ് കാഴ്ചവെച്ചത്. പൂര്‍ണമായും ഐഫോണ്‍ ക്യാമറ ഉപയോഗിച്ചായിരുന്നു സീ യൂ സൂണിന്റെ ചിത്രീകരണം.


Click it and Unblock the Notifications