ഫഹദും നസ്രിയയും ഒന്നിക്കുന്ന ട്രാന്‍സ് കാണാനുളള അഞ്ച് കാരണങ്ങള്‍

By Midhun Raj

ഫഹദ് ഫാസിലിന്റെതായി ആരാധകര്‍ ഒന്നടങ്കം ആകാംക്ഷകളോടെ കാത്തിരിക്കുന്ന ചിത്രമാണ് ട്രാന്‍സ്. അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന സിനിമയുടെ ട്രെയിലര്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരുന്നു. ഏറെ നാളത്തെ ഷൂട്ടിംഗിനും പോസ്റ്റ് പ്രൊഡക്ഷനുമൊടുവിലാണ് സിനിമ തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.

സെന്‍സറിംഗ് പൂര്‍ത്തിയായ ചിത്രത്തിന് നേരത്തെ യു/എ സര്‍ട്ടിഫിക്കറ്റാണ് സെന്‍സര്‍ ബോര്‍ഡ് നല്‍കിയിരുന്നത്. ട്രാന്‍സിന്റെതായി നേരത്തെ പുറത്തിറങ്ങിയ പാട്ടുകളും പോസ്റ്ററുകളും സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു. ഏറെ സര്‍പ്രൈസുകളുളള ചിത്രമാണ് ട്രാന്‍സെന്ന് സിനിമയുടെ ട്രെയിലറില്‍ നിന്നും വ്യക്തമായിരുന്നു. ഫെബ്രുവരി 20നാണ് ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.

ഉസ്താദ് ഹോട്ടലിന് ശേഷം അന്‍വര്‍ റഷീദ്

ഉസ്താദ് ഹോട്ടലിന് ശേഷം അന്‍വര്‍ റഷീദ്

ഉസ്താദ് ഹോട്ടല്‍ കഴിഞ്ഞ് ഏട്ടു വര്‍ഷത്തിന് ശേഷമാണ് അന്‍വര്‍ റഷീദ് ഫീച്ചര്‍ ഫിലിമുമായി എത്തുന്നത്. ഇത്തവണയും മികച്ചൊരു സിനിമ തന്നെയാണ് സംവിധായകനില്‍ നിന്നും പ്രതീക്ഷിക്കുന്നത്. ട്രാന്‍സ് ഒരു സാധാരണ സിനിമയായിരിക്കില്ല എന്ന ഉറപ്പ് എല്ലാവര്‍ക്കുമുണ്ട്. ഒരു അന്‍വര്‍ റഷീദ് ചിത്രം ആയതുകൊണ്ട് കൂടിയാണ് എല്ലാവരും ചിത്രത്തിനായി കാത്തിരിക്കുന്നത്.

ഫഹദ് ഫാസില്‍-നസ്രിയ കോംബോ

ഫഹദ് ഫാസില്‍-നസ്രിയ കോംബോ

ബാംഗ്ലൂര്‍ ഡേയ്സ് കഴിഞ്ഞ് നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഫഹദും നസ്രിയയും ഒന്നിച്ച സിനിമ വരുന്നത്. മുന്‍ സിനിമകളില്‍ നിന്നെല്ലാം വേറിട്ടുനില്‍ക്കുന്ന കഥാപാത്രങ്ങളായിട്ടാണ് താരജോഡികള്‍ എത്തുന്നത്. ട്രാന്‍സിന്റെ ട്രെയിലറിലും പോസ്റ്ററുകളിലും ഫഹദും നസ്രിയയും തിളങ്ങിയിരുന്നു. ട്രാന്‍സില്‍ ഇവരുടെ പ്രകടനത്തിനായും ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്.

അമല്‍ നീരദിന്റെ ഛായാഗ്രഹണം

അമല്‍ നീരദിന്റെ ഛായാഗ്രഹണം

അമല്‍ നീരദിന്റെ ഛായാഗ്രഹണം ട്രാന്‍സിന്റെ മുഖ്യ ആകര്‍ഷങ്ങളിലൊന്നായിരിക്കും. സിനിമയുടെതായി പുറത്തിറങ്ങിയ ട്രെയിലറില്‍ അമലിന്റെ ഛായാഗ്രഹണ മികവ് പ്രകടമാവുന്നുണ്ട്. ട്രാന്‍സിലും മികച്ച ഫ്രെയിമുകള്‍ അമല്‍ നീരദ് ഒരുക്കിയിട്ടുണ്ട്. അമലിന്റെ ഛായാഗ്രഹണവും അന്‍വര്‍ റഷീദിന്റെ സംവിധാനവും കൂടി ചേരുമ്പോള്‍ ട്രാന്‍സ് മികച്ച ചലച്ചിത്രാനുഭവമായിരിക്കും സമ്മാനിക്കുക.

തരംഗമായ പോസ്റ്ററുകളും പാട്ടുകളും

തരംഗമായ പോസ്റ്ററുകളും പാട്ടുകളും

വേറിട്ട പോസ്റ്ററുകളായിരുന്നു ട്രാന്‍സിന്റെതായി നേരത്തെ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. സ്റ്റെെലിഷ് ഗെറ്റപ്പുകളിലാണ് പോസ്റ്ററുകളില്‍ ഫഹദ് ഫാസിലും നസ്രിയയും പ്രത്യക്ഷപ്പെട്ടത്. ഫസ്റ്റ്ലുക്കില്‍ ഫഹദിനെയും സെക്കന്റ് ലുക്കില്‍ നസ്രിയയുമാണ് കാണിച്ചത്. പിന്നീട് ചിത്രത്തിലെ താരങ്ങളെല്ലാം ഒരുമിച്ചുളള ഒരു പോസ്റ്ററും അണിയറക്കാര്‍ പുറത്തുവിട്ടിരുന്നു.

വില്ലന്‍ വേഷത്തില്‍ ഗൗതം വാസുദേവ മേനോന്‍

വില്ലന്‍ വേഷത്തില്‍ ഗൗതം വാസുദേവ മേനോന്‍

ഗൗതം മേനോന്‍ ആദ്യമായി മലയാളത്തില്‍ വില്ലന്‍ വേഷത്തിലെത്തുന്ന ചിത്രം കൂടിയാണ് ട്രാന്‍സ്. ഒരിടവേളയ്ക്ക് ശേഷമാണ് സംവിധായകന്‍ വീണ്ടും മലയാളത്തിലേക്ക് എത്തുന്നത്. ട്രാന്‍സിന്റെതായി പുറത്തിറങ്ങിയ ട്രെയിലറില്‍ സംവിധായകനും തിളങ്ങിയിരുന്നു. നാം എന്ന ചിത്രത്തിലൂടെയാണ് ഗൗതം മേനോന്‍ ആദ്യമായി മലയാളത്തിലേക്ക് എത്തിയത്.

More from Filmibeat

Read more about: fahadh faasil nazriya nazim
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X