എന്തുക്കൊണ്ട് കൂടെ....! ചിത്രം കാണാനായി പ്രേക്ഷകരെ പ്രേരിപ്പിക്കുന്ന അഞ്ച് കാരണങ്ങള്‍ ഇവയാണ്!

By Midhun

Recommended Video

കൂടെ കാണാനായി പ്രേക്ഷകരെ പ്രേരിപ്പിക്കുന്ന അഞ്ച് കാരണങ്ങള്‍ ഇവയാണ്! | filmibeat Malayalam

അഞ്ജലി മേനോന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ കൂടെ തിയ്യേറ്ററുകളില്‍ വിജയകരമായി മുന്നേറികൊണ്ടിരിക്കുകയാണ്. റിലീസ് ചെയ്ത എല്ലാ കേന്ദ്രങ്ങളിലും മികച്ച സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. മിക്ക കേന്ദ്രങ്ങളിലും ഹൗസ് ഫുള്‍ ഷോസുമായാണ് ചിത്രം മുന്നേറുന്നത്. ബന്ധങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയൊരുക്കിയ ചിത്രം എല്ലാ തരം പ്രേക്ഷകരെയും ഇഷ്ടപ്പെടുത്തുന്ന തരത്തിലാണ് ഒരുക്കിയിരിക്കുന്നത്.

രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ എം.രഞ്ജിത്താണ് ചിത്രം നിര്‍മ്മിച്ചിച്ചിരിക്കുന്നത്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ പാട്ടുകള്‍ക്കും ട്രെയിലറിനുമെല്ലാം തന്നെ മികച്ച സ്വീകാര്യത സമൂഹമാധ്യമങ്ങളില്‍ ലഭിച്ചിരുന്നു. ജൂലായ് 14നായിരുന്നു ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തിയിരുന്നത്. പ്രേക്ഷകര്‍ ഏറെ ഇഷ്ടപ്പെടുന്ന താരങ്ങളുടെയും സംവിധായികയുടെയും സാന്നിദ്ധ്യം തന്നെയാണ് കൂടെയ്ക്ക് മികച്ച സ്വീകാര്യത ലഭിക്കാന്‍ കാരണമായിരിക്കുന്നത്. കൂടെ കാണുവാന്‍ പ്രേക്ഷകരെ പ്രേരിപ്പിക്കുന്ന അഞ്ചു ഘടകങ്ങള്‍ ഇവയാണ്....തുടര്‍ന്ന് വായിക്കൂ.

അഞ്ജലി മേനോന്റെ സംവിധാനം

അഞ്ജലി മേനോന്റെ സംവിധാനം

ബാംഗ്ലൂര്‍ ഡേയ്‌സിനു ശേഷമുളള അഞ്ജലി മേനോന്‍ ചിത്രമെന്ന നിലയിലാണ് കൂടെയ്ക്ക് ഇത്രത്തോളം സ്വീകാര്യത ലഭിക്കുന്നത്. അഞ്ജലിയുടെതായി പുറത്തിറങ്ങിയ മഞ്ചാടിക്കുരു, ഉസ്താദ് ഹോട്ടല്‍,ബാംഗ്ലൂര്‍ ഡേയ്‌സ് പോലുളള സിനിമകളെല്ലാം പ്രേക്ഷകര്‍ ഇരുകെെയ്യും നീട്ടി സ്വീകരിച്ചവയായിരുന്നു. പുതുമയുളള പ്രമേയങ്ങളാണ് തന്റെ സിനിമകളിലെല്ലാം തന്നെ അവര്‍ പറയാറുളളത്. ഇത്തവണയും ബന്ധങ്ങള്‍ക്കു പ്രാധാന്യം നല്‍കിയുളള ഒരു ചിത്രവുമായാണ് അഞ്ജലി എത്തിയിരിക്കുന്നത്. താരങ്ങളുടെ അഭിനയപ്രകടനങ്ങള്‍ക്കൊപ്പം അഞ്ജലിയുടെ സംവിധാനവും കൂടി ചേര്‍ന്നപ്പോഴാണ് കൂടെ എന്ന ചിത്രം ഇത്രയും മികവുറ്റതായിരിക്കുന്നത്. അഞ്ജലി മേനോന്‍ ചിത്രമായതുകൊണ്ടു തന്നെയാണ് സിനിമ കാണാനായി പ്രേക്ഷകര്‍ താല്‍പര്യം കാണിക്കുന്നത്.

നസ്രിയ

നസ്രിയ

നാല് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമുളള നസ്രിയയുടെ തിരിച്ചുവരവും കൂടെയുടെ മുഖ്യ ആകര്‍ഷണങ്ങളിലൊന്നാണ്. ചിത്രത്തില്‍ ജെന്നി എന്ന കഥാപാത്രമായാണ് നസ്രിയ എത്തുന്നത്. നസ്രിയയുടെ ക്യൂട്ട്‌നെസും കളിചിരികളുമെല്ലാം തന്നെ കൂടെയിലും ഉണ്ടെന്നാണ് അറിയുന്നത്. കൂടെയില്‍ വളരെയധികം പ്രാധാന്യമുളള ഒരു കഥാപാത്രത്തെയാണ് നസ്രിയ അവതരിപ്പിക്കുന്നത്. നസ്രിയയുടെതായി പുറത്തിറങ്ങിയ ചിത്രത്തിലെ പാട്ടുകള്‍ക്കും പോസ്റ്ററുകള്‍ക്കുമെല്ലാം തന്നെ മികച്ച സ്വീകാര്യതയായിരുന്നു സമൂഹമാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്.

പൃഥ്വിരാജ്-പാര്‍വ്വതി

പൃഥ്വിരാജ്-പാര്‍വ്വതി

എന്നുനിന്റെ മൊയ്തീനു ശേഷം പൃഥ്വിരാജ്- പാര്‍വതി ജോഡികള്‍ വീണ്ടുമൊന്നിച്ച ചിത്രമാണ് കൂടെ. ചിത്രത്തില്‍ ജോഷ്വാ എന്ന കഥാപാത്രമായാണ് പൃഥ്വി എത്തുന്നത്. ജോഷ്വായുടെ ജീവിതത്തിലൂടെയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. കൂടെയില്‍ ജോഷ്വായുടെ കാമുകിയായ സോഫി എന്ന കഥാപാത്രത്തെയാണ് പാര്‍വതി അവതരിപ്പിക്കുന്നത്. ഇരുവരും വീണ്ടുമൊന്നിക്കുന്നതും ചിത്രത്തിന്റെ മുഖ്യ ആകര്‍ഷണങ്ങളിലൊന്നാണ്. കൂടെയില്‍ ഇരുവരുടെതായി പുറത്തിറങ്ങിയ റൊമാന്റിക്ക് ഗാനത്തിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്.

പാട്ടുകള്‍

പാട്ടുകള്‍

എം. ജയചന്ദ്രനും രഘു ദീക്ഷിതും ചേര്‍ന്നാണ് കൂടെയിലെ പാട്ടുകള്‍ ഒരുക്കിയിരിക്കുന്നത്. കൂടെയുടെതായി പുറത്തിറങ്ങിയ ഗാനങ്ങളെല്ലാം തന്നെയും ഹിറ്റ് ചാര്‍ട്ടുകളില്‍ ഇടം നേടിയവയായിരുന്നു. ആരാരോ കൂടെ എന്ന നസ്രിയയുടെ തിരിച്ചുവരവ് ഗാനമായിരുന്നു കൂടെയുടെതായി ആദ്യം പുറത്തിറങ്ങിയിരുന്നത്. തുടര്‍ന്ന് മിന്നാമിന്നി,പറന്നേ തുടങ്ങിയ ഹിറ്റ് ഗാനങ്ങളും ചിത്രത്തിന്റെതായി പുറത്തിറങ്ങിയിരുന്നു. ഗാനങ്ങള്‍ക്ക് വലിയ പ്രാധാന്യം നല്‍കിയൊരുക്കിയ ചിത്രമാണ് കൂടെ.

ബന്ധങ്ങളുടെ കഥ

ബന്ധങ്ങളുടെ കഥ

ചിത്രത്തിന്റെ വ്യത്യസ്ത പ്രമേയവും പ്രേക്ഷകരെ ആകര്‍ഷിക്കുന്ന ഒരു പ്രധാന ഘടകമാണ്. ബന്ധങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയാണ് ഇത്തവണയും അഞ്ജലി മേനോന്‍ തന്റെ ചിത്രവുമായി എത്തിയിരിക്കുന്നത്. കൂടെയില്‍ പൃഥ്വിയുടെയും നസ്രിയയുടെയും കഥാപാത്രങ്ങളിലൂടെയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. ഏട്ടനും അനിയത്തിയുമായി ശ്രദ്ധേയ പ്രകടനമാണ് ഇരുവരും ചിത്രത്തില്‍ നടത്തിയിരിക്കുന്നതെന്നാണ് അറിയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X