ആദിയുടെ വിജയത്തിനു പിന്നിൽ പ്രണവ് മാത്രമല്ല! മറ്റു ചിലതുമുണ്ട്.. അവ എന്താണെന്ന് അറിയാമോ?

പ്രണവിനെ ഒഴിച്ചാൽ ആദിയ്ക്ക് ജനപ്രീതി നേടി കൊടുക്കുന്ന മറ്റു ചില കാര്യങ്ങളുണ്ട്.

By Ankitha

Recommended Video

ആദിയുടെ വിജയത്തിനു പിന്നിൽ നിങ്ങൾ അറിയാത്ത ഒരു രഹസ്യം ഉണ്ട് | filmibeat Malayalam

ലാലേട്ടൻ ആരാധകർ ഏറെ കാത്തിരുന്ന ദിവസമായിരുന്നു ജനുവരി 26. തങ്ങളുടെ പ്രിയപ്പെട്ട അപ്പുവിന്റെ ചിത്രം ആദി എത്തുന്ന ദിവസം. പ്രേക്ഷകരുടെ കാത്തിരിപ്പിനും പ്രതീക്ഷയും വെറുതേ ആയില്ല. ആരാധകർ ആഗ്രഹിച്ചിരുന്നതിനേക്കാലും കൂടുതൽ പ്രണവിന് കൊടുക്കാൻ കഴിഞ്ഞിട്ടുണ്ട്.

adi

''ആശാന്റെ ഗുസ്തി കണ്ട് കണ്ട് ആശാനോടായിരുന്നു ആരാധന. ആശാന്റെ മകന്‍ ആയതോണ്ട് സ്വല്പം ആരാധന തലയോടും തോന്നുന്നു''. മോഹന്‍ലാലിനെയും പ്രണവിനെയും ഉപമിക്കാനായി ഛോട്ടാ മുംബൈയിലെ ഈ തകർപ്പൻ ഡയലോഗാണ് ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. പ്രണവിനെ ഒഴിച്ചാൽ ആദിയ്ക്ക് ജനപ്രീതി നേടി കൊടുക്കുന്ന മറ്റു ചില കാര്യങ്ങളുണ്ട്. അവ എന്താണെന്നും നോക്കാം

 ജിത്തു ജോസഫ്

ജിത്തു ജോസഫ്

ആദിയിലെ എടുത്തു പറയേണ്ട ഘടകം ജിത്തു ജോസഫ് തന്നെയാണ്. സംവിധായകൻ എന്ന നിലയിൽ ജിത്തു ജോസഫിന്റെ ഹിസ്റ്ററിയിൽ ഹിറ്റ് ചിത്രങ്ങൾ മാത്രമേയുള്ളു. മോഹൻ ലാലിനെ കേന്ദ്ര കഥപാത്രമാക്കിയുള്ള ദൃശ്യം, പൃഥ്വി രാജ് മൂവി മെമ്മറീസ്, പ്രേക്ഷകരെ ചിരിപ്പിച്ചു കൊന്ന ദീലീപ് ചിത്രം മൈ ബോസ് എന്നിവ ബോക്സ് ഓഫീസിൽ വൻ ഹിറ്റായിരുന്നു.

അച്ഛനും മകനും ഓരേ വില്ലൻ

അച്ഛനും മകനും ഓരേ വില്ലൻ

പുലി മുരുകനിൽ ലാലേട്ടന്റെ പ്രതിനായകനായി എത്തിയ ഡാഡി ഗിരിജ എന്ന ജഗപതി ബാബുവാണ് ആദിയിലെ ഹൈലൈറ്റ്. അച്ഛനും മകനും പ്രതിനായകൻ ഒന്നു തന്നെയാണ്. ജഗപതി ബാബുവലിന്റെ പുലിമുരുകനു ശേഷമുള്ള രണ്ടാമത്തെ മലയാള ചിത്രമാണ് ആദി.

പ്രേമം ടീം

പ്രേമം ടീം

പ്രേമം എന്ന സിനിമ കൊണ്ട് പ്രേക്ഷരുടെ പ്രിയപ്പെട്ടവരായ താരങ്ങളാണ് കൃഷ്ണ ശങ്കർ, സിജു വിൻസൺ, ഷറഫുദ്ദീൻ . ഇവരും ആദിയിൽ എത്തുന്നുണ്ട്. സ്വഭാവിക കോമഡിയിലൂടെ പ്രേക്ഷകരെ കയ്യിലെടുക്കാൻ മിടുക്കരാണ്. ഇവർ മൂന്നു പേരും ചേർന്ന് ആദിയിൽ ചിരി വെടിക്കെട്ടിനുള്ള മരുന്നിട്ടിരിക്കുകയാണ്.

ഫ്രീ റണ്ണിങ്

ഫ്രീ റണ്ണിങ്

ആദി സനിമയിൽ ഒരു പക്ഷെ പ്രേക്ഷകർ ഒരുപാട് കാത്തിരുന്നത് പ്രണവന്റെ ഫ്രീ റണ്ണിങ്ങാണ്. ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുന്നതിനു മുൻപ് തന്നെ ഇതിനു ആവശ്യമായ പരിശീലനങ്ങൾ പ്രണവ് നടത്തിയിരുന്നു. ഇത് മാധ്യമങ്ങളിലു മറ്റു വാർത്തയായിരുന്നു. പ്രണവിന്റെ പ്രകടനം ആദിയിലെ മറ്റൊരു ഹൈലൈറ്റാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X