»   » മമ്മൂട്ടിയുടെ മകനായതുകൊണ്ടാണോ ദുല്‍ഖറിനെ ഇഷ്ടപ്പെടുന്നത്, അഞ്ച് കാരണങ്ങളിതാ...

മമ്മൂട്ടിയുടെ മകനായതുകൊണ്ടാണോ ദുല്‍ഖറിനെ ഇഷ്ടപ്പെടുന്നത്, അഞ്ച് കാരണങ്ങളിതാ...

Posted By:
Subscribe to Filmibeat Malayalam

ദുല്‍ഖര്‍ സല്‍മാന്‍ എന്ന നടനെ പ്രേക്ഷകര്‍ ഇഷ്ടപ്പെടാന്‍ കാരണം മമ്മൂട്ടിയുടെ മകന്‍ എന്ന ലേബലുള്ളതുകൊണ്ടാണോ? ഒരു പക്ഷെ ദുല്‍ഖര്‍ എന്ന പുതുമുഖ നടന്റെ വരവ് മമ്മൂട്ടിയുടെ മകനായിട്ടായിരിക്കാം. എന്നാല്‍ തന്റെ രണ്ടാമത്തെ ചിത്രത്തിലൂടെ തന്നെ (ഉസ്താദ് ഹോട്ടല്‍) ആ ലേബല്‍ ദുല്‍ഖര്‍ പൊട്ടിച്ചെറിഞ്ഞതല്ലേ...?

Also Read: ദുല്‍ഖറിന് പിന്നെയും മണിരത്‌നം ചിത്രം, ഒരു വിളിക്ക് വേണ്ടി നിവിന്‍ പോളി കാത്തിരിക്കുന്നു

വാപ്പച്ചിയുടെ മകനായിട്ട് തന്നെ അറിയപ്പെടാനാണ് ദുല്‍ഖറിന് ഇഷ്ടം. പക്ഷെ തന്റെ കഴിവുകള്‍ അംഗീകരിക്കണമെന്ന് മാത്രം. ബാംഗ്ലൂര്‍ ഡെയ്‌സിലെ അര്‍ജ്ജുനെയും, ഓ കാദല്‍ കണ്‍മണിയിലെ ആദിയെയും പ്രേക്ഷകര്‍ ഇഷ്ടപ്പെടാന്‍ കാരണം മമ്മൂട്ടിയാണോ? ഒരിക്കുമല്ല! അവിടെ പ്രേക്ഷകര്‍ ഇഷ്ടപ്പെട്ടത് ആ റൊമാന്റിക് ഹാന്റ്‌സം ഹീറോയെ തന്നെയാണ്. ദുല്‍ഖറിനെ ഇഷ്ടപ്പെടാനുള്ള അഞ്ച് കാരണങ്ങള്‍ പറയാം...

മമ്മൂട്ടിയുടെ മകനായതുകൊണ്ടാണോ ദുല്‍ഖറിനെ ഇഷ്ടപ്പെടുന്നത്, അഞ്ച് കാരണങ്ങളിതാ...

ദുല്‍ഖര്‍ സല്‍മാന്‍ സിനിമയില്‍ എത്തിയ സമയത്താണ് മലയാള സിനിമയില്‍ മാറ്റങ്ങള്‍ സംഭവിച്ചു തുടങ്ങിയത്. സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെ 2012 ല്‍ അരങ്ങത്തെത്തുമ്പോഴേ ദുല്‍ഖര്‍ തെളിയിച്ചിരുന്നു, ഈ മകന്‍ വന്നത് വെറുതെ അങ്ങ് പോകാനല്ല എന്ന്. അത് ദുല്‍ഖറിന്റെ നാവില്‍ നിന്ന് കേള്‍ക്കാന്‍ എബിസിഡി വരെ കാത്തിരിക്കേണ്ടി വന്നു എന്ന് മാത്രം. ഉസ്താദ് ഹോട്ടലാണ് ദുല്‍ഖറിന്റെ ആദ്യത്തെ 'ന്യൂ വേവ്' സിനിമ. ചിത്രം മികച്ച വിജയം നേടി. അതോടൊപ്പം ദുല്‍ഖര്‍ സല്‍മാന്‍ എന്ന താരപുത്രന് സ്വന്തമായി ഒരു പേരും കിട്ടി. എബിസിഡി, നീലാകാശം ചുവന്ന ഭൂമി പച്ചക്കടല്‍, പട്ടം പോലെ, ബാംഗ്ലൂര്‍ ഡെയ്‌സ്, 100 ഡെയ്‌സ് ഓഫ് ലവ് തുടങ്ങി പുതുമയുള്ള സിനിയിലെ നായകനായി ദുല്‍ഖര്‍ എത്തുമ്പോള്‍, ആ നായകനെ പ്രേക്ഷകര്‍ ഇഷ്ടപ്പെട്ടു.

മമ്മൂട്ടിയുടെ മകനായതുകൊണ്ടാണോ ദുല്‍ഖറിനെ ഇഷ്ടപ്പെടുന്നത്, അഞ്ച് കാരണങ്ങളിതാ...

2011 ല്‍ അമല സൂഫിയയെ വിവാഹം ചെയ്ത ശേഷമാണ് ദുല്‍ഖര്‍ സല്‍മാന്‍ വെള്ളിത്തിരയില്‍ എത്തുന്നത്. പക്ഷെ എന്നിട്ടും ദുല്‍ഖറിനുള്ള പെണ്‍ ആരാധകര്‍ കുറവായിരുന്നില്ല. ദുല്‍ഖറിനെ ഇഷ്ടപ്പെടുന്നവരുടെ കൂട്ടത്തില്‍ ഏറെയും സ്ത്രീകള്‍ തന്നെയാണ്. ഓണ്‍ലൈനില്‍ നടത്തുന്ന പോളുകളിലെ 'ദ മോസ്റ്റ് ഡിസൈറബള്‍ മാന്‍' എന്ന പട്ടം ദുല്‍ഖറിന് തന്നെയാണെന്നത് ഇതിനുള്ള തെളിവാണ്. 2014 ല്‍ കൊച്ചി ടൈംസും ചെന്നൈ ടൈംസും ടൈംസ് ഓഫ് ഇന്ത്യയും നടത്തിയ പോള്‍ റിസള്‍ട്ട് ഉദാഹരണങ്ങള്‍

മമ്മൂട്ടിയുടെ മകനായതുകൊണ്ടാണോ ദുല്‍ഖറിനെ ഇഷ്ടപ്പെടുന്നത്, അഞ്ച് കാരണങ്ങളിതാ...

ഇന്‍സ്റ്റഗ്രാം വഴിയും ട്വിറ്റര്‍ വഴിയും ഫേസ്ബുക്ക് വഴിയും ദുല്‍ഖര്‍ നിരന്തരം ആരാധകരുമായി സംവദിക്കാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ ദുല്‍ഖര്‍ തന്റെ പുതിയ ചിത്രങ്ങളുടെ വിശേഷങ്ങളും പുതിയ ഫോട്ടോയുമൊക്കെ ആരാധകരുമായി പങ്കുവയ്ക്കുന്നു. അച്ഛന്‍ മമ്മൂട്ടിയുടെ സിനിമകള്‍ക്കുള്ള പ്രചരണവും ഇടയ്ക്ക് നടത്താറുണ്ട്. ട്വിറ്ററില്‍ നടനെ ഫോളോ ചെയ്യുന്ന ആളുകളുടെ എണ്ണം ദിവസം കഴിയുന്തോറും വര്‍ദ്ധിക്കുന്നതേയുള്ളൂ

മമ്മൂട്ടിയുടെ മകനായതുകൊണ്ടാണോ ദുല്‍ഖറിനെ ഇഷ്ടപ്പെടുന്നത്, അഞ്ച് കാരണങ്ങളിതാ...

എന്തിനെ കുറിച്ച് പറഞ്ഞ് തുടങ്ങിയാലും ദുല്‍ഖര്‍ വാപ്പച്ചി മമ്മൂട്ടിയിലെത്തും. വാപ്പച്ചിയുടെ മകനായിട്ടാണ് ദുല്‍ഖര്‍ സംസാരിക്കാറുള്ളത്. മകന്റെ വളര്‍ച്ചയില്‍ മമ്മൂട്ടിയ്ക്കും വലിയ അഭിമാനമാണ്. സ്റ്റേജ് ഷോ പോലുള്ള പൊതു പരിപാടികളിലോ കല്യാണം പോലുള്ള സ്വകാര്യ ചടങ്ങുകളിലോ എവിടെയും ദുല്‍ഖരും മമ്മൂട്ടിയും കുടുംബത്തോടെ പങ്കെടുക്കും. അച്ഛനെ പിന്തുണച്ച് മാത്രമേ ദുല്‍ഖര്‍ സംസാരിക്കാറുള്ളൂ എന്നതാണ് പിന്നൊരു കാര്യം. ഓകെ കണ്‍മണി റിലീസ് ചെയ്തതിന് ശേഷം മമ്മൂട്ടിയെ തരംതാഴ്ത്തി രാം ഗോപാലവര്‍മ ട്വീറ്റ് ഇട്ടപ്പോള്‍ അതിന് ദുല്‍ഖര്‍ നല്‍കിയ പക്വതയുള്ള മറുപടി പ്രേക്ഷകര്‍ കണ്ടതാണ്. മമ്മൂട്ടിയുടെ മകനാണ് ദുല്‍ഖര്‍ എന്നതും നടനെ പ്രേക്ഷകര്‍ ഇഷ്ടപ്പെടാനുള്ള പ്രധാന കാരണങ്ങളിലൊന്നാണ്

മമ്മൂട്ടിയുടെ മകനായതുകൊണ്ടാണോ ദുല്‍ഖറിനെ ഇഷ്ടപ്പെടുന്നത്, അഞ്ച് കാരണങ്ങളിതാ...

റൊമാന്റിക് റോളിലൂടെയാണ് പിന്നെ ഈ ഹാന്റ്‌സം ഹീറോ പ്രേക്ഷകരെ കൈയ്യിലെടുത്തത്. നാഗാലാന്റിലെ പെണ്‍കുട്ടിയുമായി ഒരു മലയാളി ചെറുപ്പക്കാരന്റെ പ്രേമം നീലാകാശം ചുവന്ന ഭൂമി പച്ച കടല്‍ എന്ന ചിത്രത്തില്‍ പ്രേക്ഷകര്‍ ആസ്വദിച്ചതാണ്. ദുല്‍ഖരിന്റെ മികച്ച ഓണ്‍സ്‌ക്രീന്‍ ജോഡിയാരാണെന്ന് ചോദിച്ചാല്‍ ഇപ്പോള്‍ അതിന് ഒരു ഉത്തരമേ ഉള്ളൂ, നിത്യ മേനോന്‍. മലയാളത്തില്‍ മാത്രമല്ല, സൗത്ത് ഇന്ത്യന്‍ സിനിമകളില്‍ തന്നെ ഈ ജോഡി പൊരുത്തം പ്രശസ്തമാണ്. ഉസ്താദ് ഹോട്ടല്‍, 100 ഡെയ്്‌സ് ഓഫ് ലവ്, ഓ കാദല്‍ കണ്‍മണി എന്നീ ചിത്രങ്ങളിലാണ് ഇരുവരും ഒന്നിച്ചഭിനയിച്ചത്

English summary
Five reasons why we love Dulquer Salmaan
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam