പ്രേഷകരെ ചിരിപ്പിച്ച്, ദിലീപ് കണ്ണീരൊഴുക്കിയ ചിത്രങ്ങള്‍

ജനപ്രിയ നായകന്‍ ദിലീപിന് വെള്ളിത്തിരയിലെ രൂപത്തിലും ഭാവത്തിലും വലയിയൊരു മാറ്റമുണ്ടാക്കിയത് പെട്ടന്നായിരുന്നു. നിരവധി വ്യത്യസ്ത കഥാപാത്രങ്ങള്‍ ചെയ്തു. അതില്‍ വിജയിച്ചുവെന്ന് പറയാന്‍ വിരലിലെണ്ണാന്‍ മാത്രമായിരുന്നു. ദിലീപിന്റെ അടുത്തിടെയുണ്ടായ ചിത്രങ്ങളുടെ പരാജയം, കോമാളി എന്നു വരെ ദിലീപിനെ വിളിച്ചു. എങ്കിലും ഇത്രയും വ്യത്യസ്ത വേഷങ്ങള്‍ മലയാള സിനിമയില്‍ കൊണ്ടുവന്ന മറ്റൊരു നടനില്ല. ദിലീപിന്റെ വ്യത്യസ്ത വേഷങ്ങളിലൂടെ..

ചക്കരമുത്ത്

പ്രേഷകരെ ചിരിപ്പിച്ച്, ദിലീപ് കണ്ണീരൊഴുക്കിയ ചിത്രങ്ങള്‍

2006ല്‍ ലോഹിതദാസ് സംവിധാനം ചെയ്ത ചിത്രമാണ് ദിലീപ് നായകനായ ചക്കരമുത്ത്. ചിത്രത്തില്‍ മാനസിക സ്ഥിരതയില്ലാത്ത അരവിന്ദന്‍ എന്ന കഥാപാത്രത്തെയാണ് ദിലീപ് അവതരിപ്പിച്ചത്. കാവ്യാ മാധവനാണ് ചിത്രത്തിലെ നായിക വേഷം അവതരിപ്പിച്ചത്. ദിലീപ് അവതരിപ്പിച്ച കഥാപാത്രത്തിന്റെ ബാല്യകാല സുഹൃത്തായിട്ടാണ് കാവ്യ എത്തുന്നത്. പ്രേഷകരെ ചിരിപ്പിച്ചതോടൊപ്പം കരയിപ്പിച്ച ചിത്രം കൂടിയായിരുന്നു ചക്കരമുത്തിലെ ദിലീപിന്റെ അഭിനയം.

ചാന്ത്‌പൊട്ട്

പ്രേഷകരെ ചിരിപ്പിച്ച്, ദിലീപ് കണ്ണീരൊഴുക്കിയ ചിത്രങ്ങള്‍

2015ല്‍ ലാല്‍ജോസ് സംവിധാനം ചെയ്ത ചിത്രമാണ് ചാന്ത്‌പൊട്ട്. ചിത്രത്തില്‍ രാധാകൃഷണന്‍ എന്ന കഥാപാത്രത്തെയാണ് ദിലീപ് അവതരിപ്പിച്ചത്. രാധകൃഷണന്റെ അച്ഛമ്മയ്ക്ക് പെണ്‍ പേരകിടങ്ങളില്ലാത്തതുകൊണ്ട് പെണ്‍ക്കുട്ടിയെ പോലെ വളര്‍ത്തുന്നു. പിന്നീട് സ്ത്രീയായി ജീവിക്കാനുള്ള രാധകൃഷണന്റെ ആഗ്രഹം സമൂഹത്തില്‍ നിന്ന് രാധകൃഷണന്‍ പല നാണക്കേടുകള്‍ അനുഭവിക്കുന്നതുമാണ് ചിത്രം പറയുന്നത്. ആ വര്‍ഷത്തെ സംസഥാന ചലച്ചിത്ര അവാര്‍ഡില്‍ സ്‌പെഷ്യല്‍ ജൂറി അവാര്‍ഡ് ദിലീപിന് നേടി കൊടുത്ത കഥാപാത്രമായിരുന്നു ചാന്തുപൊട്ടിലേത്.

കുഞ്ഞിക്കൂനന്‍

പ്രേഷകരെ ചിരിപ്പിച്ച്, ദിലീപ് കണ്ണീരൊഴുക്കിയ ചിത്രങ്ങള്‍


2002ല്‍ ശശി ശങ്കര്‍ സംവിധാനം ചെയ്ത ചിത്രമാണ് കുഞ്ഞിക്കൂനന്‍. ദിലിപിന്റെ ജീവിതത്തിലെ ഏറ്റവും മികച്ച അഭിനയമായിരുന്നു കുഞ്ഞിക്കൂനനിലേത്. ചിത്രത്തില്‍ ദിലീപ് ഇരട്ട വേഷത്തിലായിരുന്നു എത്തിയത്. അതില്‍ ഒരു വേഷം കൂനനായിട്ടായിരുന്നു. തമാശകള്‍ നിറഞ്ഞതാണെങ്കിലും, പ്രേഷകരെ കരയിപ്പിച്ച ചിത്രം കൂടിയായിരുന്നു ദിലീപിന്റെ കുഞ്ഞിക്കൂനന്‍.

മായമോഹിനി

പ്രേഷകരെ ചിരിപ്പിച്ച്, ദിലീപ് കണ്ണീരൊഴുക്കിയ ചിത്രങ്ങള്‍

2012ല്‍ ജോസ് തോമസ് സംവിധാനം ചെയ്ത ചിത്രമാണ് മായമോഹിനി. ചിത്രം സൂപ്പര്‍ഹിറ്റായിരുന്നു. ചിത്രത്തില്‍ സ്ത്രീയുടെ വേഷപകര്‍ച്ച നടത്തി എത്തുന്ന മായാമോഹിനി എന്ന കഥാപാത്രത്തെയാണ് ദിലീപ് അവതരിപ്പിച്ചത്. ഒരു നാഗരിക സ്റ്റൈലിലാണ് ദിലീപിന്റെ സ്ത്രീ വേഷം ചിത്രത്തില്‍ എത്തുന്നത്. റോഷന്‍ എന്‍ ജിയാണ് ചിത്രത്തിലെ ദിലീപിന്റെ ഈ വേഷത്തിന് പിന്നില്‍.

സൗണ്ട് തോമ

പ്രേഷകരെ ചിരിപ്പിച്ച്, ദിലീപ് കണ്ണീരൊഴുക്കിയ ചിത്രങ്ങള്‍

പാല പറമ്പില്‍ തോമ എന്ന കഥാപാത്രത്തെയാണ് ദിലീപ് സൗണ്ട് തോമയില്‍ അവതരിപ്പിച്ചത്. ചുണ്ടിലെ പിളര്‍പ്പും, സ്വരത്തില പ്രശ്‌നങ്ങളുമായി ഒരു വികൃത രൂപമുള്ള കഥാപാത്രന്റെ വേഷമാണ് ദിലീപ് ചെയ്തത്. ദിലീപ് ചിത്രങ്ങളിലെ ഹിറ്റ് ചിത്രമായിരുന്നു സൗണ്ട് തോമ. വൈശാഖാണ് ചിത്രം സംവിധാനം ചെയ്തത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X