ഫുട്‌ബോള്‍ കളിക്കാനിറങ്ങിയ മമ്മൂക്കയും ലാലേട്ടനും, സൂപ്പര്‍താരങ്ങളുടെ ചിത്രം ഏറ്റെടുത്ത് ആരാധകര്‍

By Midhun Raj

മലയാളി പ്രേക്ഷകരുടെ അഭിമാനമായ താരങ്ങളാണ് മമ്മൂട്ടിയും മോഹന്‍ലാലും. പകരം വെക്കാനില്ലാത്ത അതുല്ല്യ പ്രതിഭകളായിട്ടാണ് ഇരുവരും ഇന്‍ഡസ്ട്രിയില്‍ മുന്നേറികൊണ്ടിരിക്കുന്നത്. മമ്മൂക്കയുടെയും ലാലേട്ടന്റെതുമായി പുറത്തിറങ്ങിയ മിക്ക സിനിമകളും പ്രേക്ഷകരുടെ പ്രിയപ്പെട്ടവയാണ്. മെഗാസ്റ്റാറിന്റെയും കംപ്ലീറ്റ് ആക്ടറിന്റെയും സിനിമകളെല്ലാം ആരാധകര്‍ തിയ്യേറ്ററുകളില്‍ ആഘോഷമാക്കാറുണ്ട്. കരിയറിന്റെ തുടക്കത്തില്‍ മമ്മൂട്ടിക്കൊപ്പം നിരവധി സിനിമകള്‍ ചെയ്ത താരമാണ് മോഹന്‍ലാല്‍.

mammootty-mohanlal-

മമ്മൂക്കയും ലാലേട്ടനും ഒന്നിക്കാറുളള മിക്ക ചിത്രങ്ങളും മലയാളത്തില്‍ തരംഗമാവാറുണ്ട്. സിനിമകള്‍ക്കൊപ്പം തന്നെ വ്യക്തി ജീവിതത്തിലും അടുത്ത സൗഹൃദം കാത്തുസൂക്ഷിക്കാറുളള താരങ്ങളാണ് ഇരുവരും. അതേസമയം സൂപ്പര്‍ താരങ്ങളുടെതായി വന്ന ഒരു പഴയകാല ചിത്രം സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറലായി മാറിയിരുന്നു. ഫുട്‌ബോള്‍ ജേഴ്‌സിയണിഞ്ഞ് മൈതാനത്ത് നില്‍ക്കുന്ന മമ്മൂക്കയുടെയും ലാലേട്ടന്റെയും ചിത്രമാണ് പുറത്തിറങ്ങിയിരിക്കുന്നത്.

ഇരുപത് വര്‍ഷം മുന്നെ തൃശ്ശൂരില്‍ സന്തോഷ് ട്രോഫി നടന്ന സമയത്ത് സിനിമാ താരങ്ങളും പന്ത് കളിക്കാരും തമ്മില്‍ നടന്ന സൗഹൃദമല്‍സരത്തിനിടെ എടുത്ത ചിത്രമാണിതെന്നാണ് ആരാധകര്‍ പറയുന്നത്. മോഹന്‍ലാല്‍ ഫാന്‍സ് ക്ലബിന്റെ ഫേസ്ബുക്ക് പേജിലാണ് ഈ ചിത്രം പുറത്തിറങ്ങിയിരിക്കുന്നത്. നിരവധി പേരാണ് സൂപ്പര്‍ താരങ്ങളുടെ പഴയകാല ചിത്രത്തിന് താഴെ കമന്റുകളുമായി എത്തിയിരിക്കുന്നത്.

അതേസമയം മമ്മൂക്കയും ലാലേട്ടനും ഒരുമിച്ചുളള ചിത്രങ്ങള്‍ക്കെല്ലാം മികച്ച സ്വീകാര്യതയാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കാറുളളത്. അടുത്തിടെ മോഹന്‍ലാലിന്റെ പിറന്നാളിന് മമ്മൂക്കയുടെതായി വന്ന ആശംസ വീഡിയോയും ശ്രദ്ധേയമായി മാറിയിരുന്നു. തന്റെ ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയിലൂടെയായിരുന്നു പ്രിയപ്പെട്ട ലാലിന് മമ്മൂക്ക ജന്മദിനാശംസകള്‍ നേര്‍ന്ന് എത്തിയത്. ഒപ്പം മോഹന്‍ലാലിന്റെ ഇച്ചാക്ക വിളിയെ കുറിച്ചും വീഡിയോയില്‍ മമ്മൂക്ക പറഞ്ഞിരുന്നു. മമ്മൂക്കയുടെ പിറന്നാളിന് ലാലേട്ടനും പ്രിയപ്പെട്ട ഇച്ചാക്കയ്ക്ക് പിറന്നാളാംശംസ നേര്‍ന്ന് എത്തിയിരുന്നു.

അതേസമയം ഇരുവരും ഒരുമിച്ചുളള പുതിയൊരു സിനിമയ്ക്കായി വലിയ ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. താരസംഘടന അമ്മ സൂപ്പര്‍ താരങ്ങളെ വെച്ച് സിനിമ എടുക്കുന്നു എന്ന് അടുത്തിടെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ സിനിമ ഇതുവരെയും സംഘടന ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ഈ ചിത്രത്തിലൂടെ മമ്മൂട്ടിയും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്നത് കാണാനായി ആരാധകര്‍ കാത്തിരിക്കുകയാണ്. മുന്‍പ് മലയാളി താരങ്ങളെല്ലാം ഒന്നിച്ച ട്വന്റി20യിലും മമ്മൂക്കയും ലാലേട്ടനും തന്നെയാണ് പ്രധാന വേഷങ്ങളില്‍ എത്തിയത്.

Read more about: mammootty mohanlal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X