twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മമ്മൂട്ടിയുമായി സിനിമ ചെയ്യാതിരുന്നതിന്റെ കാരണം ഇതാണ്, തുറന്ന് പറഞ്ഞ് ചെറിയാന്‍ കല്‍പ്പകവാടി

    |

    മോഹൽലാലിന് മികച്ച ഒരുപിടി ചിത്രങ്ങൾ സമ്മാനിച്ചതിരക്കഥകൃത്തായിരുന്നു ചെറിയാന്‍ കല്‍പ്പകവാടി. ഇവയെല്ലാം സൂപ്പർ ഹിറ്റുമായിരുന്നു. മോഹൻലാലിന് ഹിറ്റുകൾ ഒരുക്കിയ തിരക്കഥാകൃത്ത് മമ്മൂട്ടിക്ക് വേണ്ടി സിനിമകൾ എഴുതിയിരുന്നില്ല. ഇപ്പോഴിത അതിനുളള കാരണം വെളിപ്പെടുത്തുകയാണ്. ഒരു ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

    mammootty-mohanlal

    ഞാനും മോഹന്‍ലാലും കോളേജില്‍ പഠിക്കുന്ന സമയത്ത് തന്നെ അടുപ്പമുണ്ടായിരുന്നു. പിന്നീട് ഞാന്‍ എഴുതിയ ആദ്യ സിനിമയില്‍ നായകനായതും മോഹന്‍ലാല്‍ ആണ്. 'സര്‍വകലാശാല' എന്ന ചിത്രത്തില്‍ അങ്ങനെ ഞങ്ങള്‍ തമ്മില്‍ ഒരു ഹൃദയ ബന്ധമുണ്ടായി. പിന്നെ തുടരെ തുടരെ സിനിമകള്‍ സംഭവിച്ചു. മോഹന്‍ലാല്‍ മറ്റൊരു സിനിമയുടെ ലൊക്കേഷനില്‍ ആയിരിക്കുമ്പോള്‍ ഞാന്‍ ഒരു പുതിയ കഥ പറയും, മോഹന്‍ലാലിനു അത് ഇഷ്ടപ്പെട്ടിട്ട് എഴുതാന്‍ പറയും. അങ്ങനെ മോഹന്‍ലാലിനെ നായകനാക്കി തുടരെ തുടരെ സിനിമകള്‍ എഴുതാന്‍ എനിക്ക് കഴിഞ്ഞു.

    അതുകൊണ്ട് മമ്മൂട്ടിയുടെ കാര്യത്തിലേക്ക് ചിന്ത വന്നില്ല. പക്ഷെ നിര്‍ണയം എന്ന സിനിമ മമ്മൂട്ടിക്ക് വേണ്ടി എഴുതിയതാണ്. അത് പിന്നെ നടക്കാതെ പോയി, അത് ഇങ്ങനെ തള്ളി തള്ളി പോയപ്പോള്‍ ലാല്‍ നിര്‍ണയത്തിന്റെ കഥ കേട്ടു. നല്ല കഥയാണല്ലോ ചെയ്യാമെന്ന് പറഞ്ഞു അങ്ങനെ ആ സിനിമയിലും മോഹന്‍ലാല്‍ നായകനായി. തിരക്കഥാകൃത്ത് ചെറിയാന്‍ കല്‍പ്പകവാടി പറയുന്നു.

    നിർണയം എന്ന ചിത്രം ഉണ്ടായതിനെ കുറിച്ച് ചെറിയാന്‍ കല്‍പ്പകവാടി പറഞ്ഞതിങ്ങനെ. ഒരിക്കല്‍ സംഗീത് ശിവന്‍ ഫ്യൂജിറ്റീവ് എന്നൊരു ഇംഗ്ലീഷ് സിനിമയുടെ കാസറ്റ് തന്നു. അതില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഒരു തിരക്കഥ എഴുതണമെന്നായിരുന്നു സംഗീതിന്റെ ആവശ്യം. അങ്ങനെ എഴുതിയതാണ് നിര്‍ണ്ണയത്തിന്റെ തിരക്കഥ. ഫ്യുജിറ്റീവിനോട് നേരിട്ട് സാദൃശ്യമൊന്നും ആ ചിത്രത്തിനില്ല. നിര്‍ണ്ണയത്തിന്റെ തിരക്കഥ മമ്മൂട്ടിയെ വായിച്ചുകേള്‍പ്പിച്ചു. അദ്ദേഹത്തിനത് ഇഷ്ടപ്പെടുകയും ചെയ്തു. ആ പ്രോജക്ട് ഒരുപാട് വൈകി. ആ സമയത്താണ് അത് ലാലിനെക്കൊണ്ട് ചെയ്താലോ എന്ന് സംഗീത് ചോദിക്കുന്നതും വൈകാതെ തന്നെ അത് യാഥാര്‍ത്ഥ്യമാകുന്നതും

    English summary
    Flashback: Cheriyan Kalpakavadi Revealed Nirnayam Was First Written For Mammootty,
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X