twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പ്ലാൻ ചെയ്ത ഫഹദ് ഫാസിൽ ചിത്രം നടക്കാതെ പോയത് ഇത് കൊണ്ട്, കാരണം തുറന്ന് പറഞ്ഞ് സിദ്ദിഖ്

    |

    മലയാളി പ്രേക്ഷകർക്ക് മികച്ച ഒരുപിടി ചിത്രം സമ്മാനിച്ച സംവിധായകനാണ് സിദ്ദിഖ്. നടനും സംവിധായകനുമായ ലാലുമായി ചേർന്നാണ് സിദ്ദിഖ് സിനിമ ജീവിതം ആരംഭിക്കുന്നത്.സിദ്ദിഖ് - ലാൽ കൂട്ട് കെട്ടിൽ പിറന്ന ചിത്രങ്ങളൊക്കെ വൻ വിജയമായിരുന്നു. റാംജിറാവ് സ്പീക്കിങ്ങ്, ഇൻഹരിഹർ നഗർ, ഗോഡ് ഫാദർ, തുടങ്ങിയ ചിത്രങ്ങളെല്ലാം ഇന്നും പ്രേക്ഷകരുടെ ഇടയിൽ ചർച്ചാ വിഷയമാണ്. സിദ്ദിഖ്- ലാൽ കൂട്ട്കെട്ടിൽ നിന്ന് പിരിഞ്ഞതിന് ശേഷവും സിദ്ദിഖ് വിജയ ചിത്രങ്ങൾ ഒരുക്കുകയായിരുന്നു.

    സിമ്പിൾ ലുക്കിൽ മനോഹരിയായി ഭാവന , ചിത്രം നോക്കൂ

    മലയാളത്തിൽ മാത്രമല്ല തമിഴിലും മികച്ച ചിത്രങ്ങൾ ഒരുക്കാൻ സിദ്ദിഖിന് കഴിഞ്ഞിട്ടുണ്ട്.വിജയ ചിത്രങ്ങളുടെ സംവിധായകനായ സിദ്ദിഖ് നടക്കാതെ പോയ ഫഹദ് ഫാസിൽ ചിത്രത്തെ കുറിച്ച് മനസ് തുറക്കുകയാണ്. ഒരു അഭിമുഖത്തിലാണ് ആ പ്ലാൻ ചെയ്തിരുന്ന ആ ചിത്രം നടക്കാതെ പോയതിനെ കുറിച്ച് സംവിധായകൻ മനസ് തുറന്നത്. അങ്ങനെ ഒരു സിനിമ നടക്കാത്തതാണ് നല്ലതെന്ന് ദൈവം നിശ്ചയിച്ചിട്ടുണ്ടാകുമെന്നും സിദ്ധിഖ് പറയുന്നു.

    സിനിമ നടക്കാതെ പോകുന്നതിന് കാരണം ഉണ്ട്

    സിദ്ദിഖിന്റെ വാക്കുകൾ ഇങ്ങനെ.. ഒരു സിനിമ നടക്കാതെ പോകുന്നതിനു ഒരു കാരണം ഉണ്ടാകും. ഒരു പ്രോജക്റ്റ് നടക്കാന്‍ വിധിയുണ്ടെങ്കില്‍ അത് നടന്നേ പറ്റൂ നടന്നിരിക്കും. അങ്ങനെ ഒരു സിനിമ നടക്കാത്തതാണ് നല്ലതെന്ന് ദൈവം നിശ്ചയിച്ചിട്ടുണ്ടാകും. അത് കൊണ്ട് തന്നെയാകാം അത് സംഭവിക്കാതെ പോയത്. അതില്‍ എനിക്ക് ഒരു വിഷമവും ഇല്ല. പിന്നെ എന്റെ കുറച്ചു സമയം നഷ്ടമായി അത്രേയുള്ളൂ.

    തന്റെ രീതി

    എന്റെ ഒരു രീതി എങ്ങനെയാണെന്ന് വച്ചാല്‍ ഞാന്‍ ഒരു നടനുമായി ഒരു കഥ ആലോചിച്ചാല്‍ അപ്പോള്‍ അവര്‍ ആലോചിക്കൂ നമുക്ക് ചെയ്യാം എന്ന് പറയുന്നതാണ് എന്റെ ആദ്യത്തെ എനര്‍ജി. അല്ലാതെ എപ്പോഴാണ് എനിക്ക് ഒന്നും പറയാന്‍ പറ്റില്ല എന്ന് ഒരു നടന്‍ പറയുമ്പോള്‍ ഞാന്‍ അത് അപ്പോള്‍ ഡ്രോപ്പ് ചെയ്യും. കാരണം അവിടെ നിന്ന് വരുന്ന വൈബ് പോസിറ്റീവല്ല. അപ്പോള്‍ അവരെ കൊണ്ട് അങ്ങനെ പറയിക്കുന്നത് ദൈവം ആണെന്നാണ്‌ നമുക്ക് തോന്നുന്നത്". സിദ്ധിഖ് പറയുന്നു.

    സിദ്ദിഖ്-ലാൽ

    സംവിധായകൻ ഫാസിലിന്റെ സഹസംവിധായകനായിട്ടാണ് സിദ്ദിഖ് കരിയർ ആരംഭിക്കുന്നത്. അദ്ദേഹത്തിനോടൊപ്പം മികച്ച ചിത്രങ്ങളിൽ സംവിധാന സഹായിയായി പ്രവർത്തിച്ചിട്ടുണ്ട്. പിന്നീടാണ് 1988 ൽ റാംജിറാവുമായി സിദ്ദിഖ് -ലാൽ കൂട്ട്കെട്ട് എത്തുന്നത്. മലയാള സിനിമയിൽ മാറ്റം സൃഷ്ടിച്ച ചിത്രമായിരുന്നു ഇത്. സൂപ്പർ താരങ്ങൾ അരങ്ങ് തകർക്കുമ്പോഴാണ് മൾട്ടിസ്റ്റാഴ്സുമായി സിദ്ദിഖ്- ലാൽ കൂട്ട്കെട്ട് എത്തുന്നത്. ചിത്രം ബോക്സോഫീസിൽ വലിയ ചലനം സൃഷ്ടിക്കുകയും ചെയ്തിരുന്നു. റാംജിറാവ് സ്പീക്കിങ്ങ് മാത്രമല്ല ഇതിന് ശേഷം പുറത്തിറങ്ങി സിദ്ദിഖ് ലാൽ കൂട്ട്കെട്ടിൽ പിറന്ന ചിത്രങ്ങളെല്ലാം വൻ വിജയമായിരുന്നു.

    Recommended Video

    Fahad Fazil to play the villain in Kamal Haasan's upcoming movie 'Vikram'? | FilmiBeat Malayalam
    സിദ്ദിഖ് ചിത്രങ്ങൾ

    മെഗാസ്റ്റാർ ചിത്രം ഹിറ്റ്ലർ ആയിരുന്നു സിദ്ദിഖ് ആദ്യമായി ഒറ്റയ്ക്ക് തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രം. കോമഡി ഡ്രാമ വിഭാഗത്തിൽപ്പെട്ട ഈ ചിത്രം വലിയ വിജയമായിരുന്നു. മമ്മൂട്ടി, മുകേഷ്, ജഗദീഷ്, ശോഭന, വാണി വിശ്വനാഥ് എന്നിങ്ങനെ വൻ താരനിരയായിരുന്നു അണിനിരന്നത്. ഇതിന് ശേഷം മോഹൻലാൽ, മമ്മൂട്ടി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മികച്ച ചിത്രങ്ങൾ ഒരുക്കിയിരുന്നു. മോഹൻലാൽ ചിത്രം ബിഗ് ബ്രദറാണ് ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ സിദ്ദിഖ് ചിത്രം.ഒരു വലിയ ഇടവളയ്ക്ക് ശേഷം സിദ്ദിഖ്-ലാൽ കൂട്ട്കെട്ടിൽ പിറന്ന ചിത്രമായിരുന്നു കിംഗ് ലയർ.

    Read more about: siddique fahadh faasil
    English summary
    Flashback: Director Siddique Opens Up Why He Dropped Fahadh Faasil Movie
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X