twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വീട്ടില്‍ പോലീസൊക്കെ വന്നു, ഞാനും എംജി ശ്രീകുമാറും ഒന്നും മിണ്ടിയില്ല,വെളിപ്പെടുത്തി പ്രിയദർശൻ

    |

    മലയാള സിനിമയിലെ അടുത്ത സൗഹൃത്തുക്കളാണ് എംജി ശ്രീകുമാറും പ്രിയദർശനും. ഇരുവരുടേയും സൗഹൃദ കഥ സോഷ്യൽ മീഡിയയിൽ വൈറലാണ്. പ്രിയദർശന്റെ ഭൂരിഭാഗം ചിത്രങ്ങളിലും ഗാനം ആലപിച്ചത് എംജി ശ്രീകുമാറായിരുന്നു. ഇപ്പോഴിത സിനിമ കാണാൻ വേണ്ടി മോഷണം നടത്തിയ രസകരമായ കഥ വെളിപ്പെടുത്തുകയാണ് സംവിധായകൻ പ്രിയദർശൻ.

    mg sreekumar-priyadarshan

    കുട്ടിക്കാലത്ത് സിനിമ പ്രാന്ത് മൂത്ത് താനും എംജി ശ്രീകുമാറും നടത്തിയ മോഷണത്തിന്റെ പൂർവ്വകാല അനുഭവം പങ്കുവയ്ക്കുകയാണ് സംവിധായകൻ പ്രിയദർശൻ. സ്വന്തം വീടിന്റെ മുകളിൽ ഉണ്ടായിരുന്ന പൈപ്പ്, കണ്ണാടി, തുടങ്ങിയവ മോഷ്ടിച്ച് കൊണ്ടായിരുന്നു അന്ന് വീട്ടുകാരെ ഞെട്ടിച്ചതെന്ന്‌ പ്രിയദർശൻ പറയുന്നു. ഒരുമിഡിൽ ക്ലാസ് ഫാമിലിയിൽ ജീവിച്ചത് കൊണ്ട് അനിയത്തിയെ കല്യാണം കഴിചിപ്പിച്ചു അയക്കാൻ വേണ്ടിയാണ് അച്ഛനമ്മമാർ പണം കരുതിയിരുന്നതെന്നും അതിൽ നിന്നൊക്കെ സിനിമ കാണാൻ വേണ്ടി ചോദിച്ചാൽ ഒരു പൈസ പോലും കിട്ടില്ലായിരുന്നുവെന്നും അത് കൊണ്ട് തന്നെ താനും എംജി ശ്രീകുമാറും ചേർന്ന് പുതിയ വഴി കണ്ടെത്തിയത് വീട്ടിൽ തന്നെ മോഷണം നടത്തിയിട്ടാണെന്നും തന്റെ പൂർവ്വകാല വിവരിച്ചു കൊണ്ട് പ്രിയദർശൻ പറയുന്നു.

    'താമസിച്ചിരുന്ന വീടിന്റെ മുകളിൽ ഉണ്ടായിരുന്ന മുഴുവൻ പൈപ്പ്, കണ്ണാടി, ഇത് ഞങ്ങൾ രണ്ട് പേരും കൂടി മോഷ്ടിച്ച് ചാലയിൽ ഒരു കടയില്‍ കൊണ്ട് പോയി കൊടുത്തു. എല്ലാം സിനിമ കാണാൻ വേണ്ടിയാണ്. അങ്ങനെ ആദ്യമായി ഞങ്ങൾ കണ്ട സിനിമയാണ് 'പഠിച്ച കള്ളൻ'. പിന്നെ വീട്ടിൽ പോലീസൊക്കെ വന്നു. അപ്പോൾ ഞങ്ങൾ രണ്ട് പേരും മിണ്ടാതെ നിന്നു. എങ്ങനെയെങ്കിലും സിനിമ കാണുക എന്നതായിരുന്നു ലക്‌ഷ്യം.അന്നൊക്കെ ഒരിക്കലും സിനിമ കാണാൻ വീട്ടിൽ നിന്ന് പൈസ തരില്ല. എന്റെ അച്ഛന്റെയും അമ്മയുടെയും ലക്‌ഷ്യം അനിയത്തിയെ കല്യാണം കഴിക്കുക എന്നതായിരുന്നു.അത് കൊണ്ട് തന്നെ ഒരിക്കലും സിനിമ കാണാനൊന്നും പണം തരില്ലായിരുന്നു'- പ്രിയദർശൻ പറഞ്ഞു.

    Recommended Video

    Priyadarshan To Direct Randaamoozham? | രണ്ടാമൂഴം സംവിധാനം ചെയ്യുന്നത് ആര്? | FilmiBeat Malayalam

    എംജി ശ്രീകുമാറിനെ സിനിമയിലേയ്ക്ക് കൊണ്ട് വരുന്നത് പ്രിയദർശനായിരുന്നു. എംജി തന്നെയായിരുന്നു കൈരളി ടിവിക്ക് നൽകിയ അഭിമുഖത്തിൽ ഇക്കാര്യം വെളിപ്പെടുത്തിയത്. .സിനിമയിലേക്ക് തന്നെ കൈപിടിച്ച് കയറ്റിയത് സംവിധായകൻ പ്രിയദർശൻ ആണെന്നും വന്ന വഴി മറക്കാൻ പാടില്ലെന്നും എംജി അഭിമുഖത്തിൽ പറഞ്ഞു. മോഹൻലാണ് എംജിയെ സിനിമയിൽ കൊണ്ട് വന്നതെന്നുള്ള കഥകൾ സിനിമ കോളങ്ങളിൽ വൈറലാണ്. പ്രിയദർശന്റെ ചിത്രങ്ങളിൽ അതിമനോഹരമായ നിരവധി ഗാനങ്ങൾ ആലപിച്ചത്. എംജീ ശ്രാകുമാറായിരുന്നു. ഇന്നും പ്രേക്ഷകർ ഈ ഗാനങ്ങൾ മൂളി നടക്കുന്നുണ്ട്.

    English summary
    Flashback Friday: Director Priyadarshan Opens Up Childhood Memories With Mg Sreekumar
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X