ടിവിയില്‍ എപ്പോള്‍ കണ്ടാലും അറിയാതെ കയ്യടിച്ച് പോകുന്ന മമ്മൂട്ടി ചിത്രം, തുറന്നുപറഞ്ഞ് ഫഹദ് ഫാസില്‍

By Midhun Raj

മലയാളത്തിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനായി മുന്നേറികൊണ്ടിരിക്കുന്ന നടന്മാരില്‍ ഒരാളാണ് ഫഹദ് ഫാസില്‍. ആദ്യ ചിത്രത്തിന്റെ പരാജയത്തിന് ശേഷം സിനിമ വിട്ട താരം പിന്നീട് രണ്ടാം വരവില്‍ മോളിവുഡിന്റെ അവിഭാജ്യ ഘടകമായി മാറിയിരുന്നു. നായകനായും സഹനടനായും വില്ലന്‍ വേഷങ്ങളിലുമൊക്കെ ഫഹദ് മോളിവുഡില്‍ അഭിനയിച്ചിരുന്നു. മലയാളത്തിലെ മുന്‍നിര സംവിധായകര്‍ക്കൊപ്പം എല്ലാം പ്രവര്‍ത്തിച്ച താരത്തിന്റെ സിനിമകള്‍ക്കായെല്ലാം വലിയ ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കാറുളളത്.

ട്രാന്‍സ്, സീയൂ സൂണ്‍ എന്നീ ചിത്രങ്ങളായിരുന്നു നടന്റെതായി ഈ വര്‍ഷം പ്രേക്ഷകരിലേക്ക് എത്തിയത്. അനായാസ അഭിനയ ശൈലികൊണ്ടാണ് ഫഹദ് പല സിനിമകളിലും വിസ്മയിപ്പിക്കാറുളളത്. അതേസമയം താന്‍ ഏറെ ഇഷ്ടപ്പെടുന്ന സൂപ്പര്‍താര സിനിമകളെ കുറിച്ച് ഫഹദ് ഫാസില്‍ പറഞ്ഞ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായി മാറിയിരുന്നു.

മമ്മൂട്ടിയുടെയും മോഹന്‍ലാലിന്‌റെയും

മമ്മൂട്ടിയുടെയും മോഹന്‍ലാലിന്‌റെയും ഇഷ്ട സിനിമകളെ കുറിച്ചാണ് ഫഹദ് തുറന്നുപറഞ്ഞത്. ലാലേട്ടന്റെ ആറാം തമ്പുരാനും മമ്മൂക്കയുടെ ന്യൂഡല്‍ഹിയുമാണ് സൂപ്പര്‍താര സിനിമകളില്‍ ഏറെ ഇഷ്ടപ്പെടുന്നത് എന്ന് ഫഹദ് ഫാസില്‍ പറയുന്നു. ആറാം തമ്പുരാന്‍ തിയ്യേറ്ററില്‍ പോയി കൈയ്യടിച്ച് കണ്ട സിനിമയാണെന്നും എന്നാല്‍ ന്യൂഡല്‍ഹി തിയ്യേറ്ററില്‍ പോയി കാണാനുളള ഭാഗ്യ ലഭിച്ചിരുന്നില്ലെന്നും ഫഹദ് പറഞ്ഞു.

പക്ഷേ ടിവിയില്‍ എപ്പോള്‍

പക്ഷേ ടിവിയില്‍ എപ്പോള്‍ കണ്ടാലും അറിയാതെ കയ്യടിച്ച് പോകുന്ന മമ്മൂട്ടി ക്ലാസിക്കാണ് ന്യൂഡല്‍ഹിയെന്നും ഫഹദ് ഫാസില്‍ പറയുന്നു. തുടര്‍ച്ചയായ പരാജയങ്ങള്‍ക്കിടെയില്‍ മമ്മൂട്ടിയ്ക്ക് ലഭിച്ച വിജയ ചിത്രമായിരുന്നു ന്യൂഡല്‍ഹി. ഡെന്നീസ് ജോസഫിന്റെ തിരക്കഥയില്‍ ജോഷി സംവിധാനം ചെയ്ത ചിത്രം തിയ്യേറ്ററുകളില്‍ വലിയ തരംഗം സൃഷ്ടിച്ചിരുന്നു. മമ്മൂട്ടിയെ സൂപ്പര്‍താര പദവിയിലേക്ക് ഉയര്‍ത്തിയതില്‍ ന്യൂഡല്‍ഹി എന്ന വിജയ ചിത്രം വഹിച്ച പങ്ക് വലുതാണ്.

റിലീസ് ചെയ്ത് വര്‍ഷങ്ങള്‍

റിലീസ് ചെയ്ത് വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ഇന്നും മലയാളി പ്രേക്ഷകര്‍ ഒന്നടങ്കം ഏറെ ഇഷ്ടപ്പെടുന്ന ചിത്രം കൂടിയാണ് ന്യൂഡല്‍ഹി. ഫഹദിന് പുറമെ ഇന്നുളള മറ്റ് യുവതാരങ്ങളും മമ്മൂട്ടി ചിത്രത്തിന്റെ ആരാധകരാണ്. ന്യൂഡല്‍ഹി പോലെ തന്നെ മോഹന്‍ലാലിന്റെ കരിയറിലും ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രമാണ് ആറാം തമ്പുരാന്‍.

രഞ്ജിത്തിന്റെ തിരക്കഥയില്‍

രഞ്ജിത്തിന്റെ തിരക്കഥയില്‍ ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രം ഇന്നും പ്രേക്ഷകരുടെ ഇഷ്ട സിനിമകളിലൊന്നാണ്. ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം മഞ്ജു വാര്യര്‍, നരേന്ദ്ര പ്രസാദ്, ഒടുവില്‍ ഉണ്ണികൃഷ്ണന്‍ തുടങ്ങിയ താരങ്ങളെല്ലാം തന്നെ ശ്രദ്ധേയ പ്രകടനാണ് കാഴ്ചവെച്ചിരുന്നത്. കണിമംഗലം ജഗന്നാഥന്‍ തമ്പുരാന്‍ അഥവാ ആറാം തമ്പുരാന്‍ ലാലേട്ടന്‌റെതായി ഇന്നും ആരാധകര്‍ക്ക് മറക്കാന്‍ കഴിയാത്ത കഥാപാത്രങ്ങളിലൊന്നാണ്.

Recommended Video

മമ്മൂട്ടിയുടെ മികച്ച 10 ചിത്രങ്ങൾ | filmibeat Malayalam
ലാലേട്ടനോടും മമ്മൂക്കയോടുമുളള

ലാലേട്ടനോടും മമ്മൂക്കയോടുമുളള ഇഷ്ടം മുന്‍പ് പല അഭിമുഖങ്ങളിലും തുറന്നുപറഞ്ഞിട്ടുളള താരമാണ് ഫഹദ് ഫാസില്‍. സൂപ്പര്‍താരങ്ങളെ പോലെ പ്രേക്ഷകരെ അഭിനയം കൊണ്ട് വിസ്മയിപ്പിക്കുന്ന താരങ്ങളില്‍ ഒരാളാണ് ഫഹദ്. തന്റെ മിക്ക സിനിമകളിലും കഥാപാത്രങ്ങളെയെല്ലാം അനായസേന ഫഹദ് അവതരിപ്പിക്കാറുണ്ട്.

Read more about: mammootty mohanlal fahadh faasil
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X