പ്രണയകാലത്ത് ജയറാമിനും പാര്‍വതിക്കും സിനിമാ സെറ്റില്‍ കിട്ടിയ പണി, വെളിപ്പെടുത്തി താരം

By Midhun Raj

മലയാളി പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട താരദമ്പതികളാണ് ജയറാമും പാര്‍വ്വതിയും. നിരവധി സിനിമകളില്‍ നായികാ നായകന്മാരായി അഭിനയിച്ച ശേഷമായിരുന്നു ഇരുവരും വിവാഹിതരായത്. ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ ഒന്നിച്ച ഇരുവരുടെയും വിവാഹം ആരാധകരും സിനിമാലോകവും ആഘോഷമാക്കി മാറ്റിയിരുന്നു. വിവാഹ ശേഷം പാര്‍വ്വതി സിനിമ വിട്ടെങ്കിലും ജയറാം തുടര്‍ന്നും മലയാളത്തിലെ മുന്‍നിര നായകനടനായി തിളങ്ങി.

ജയറാമിനും പാര്‍വതിക്കും പിന്നാലെ മകന്‍ കാളിദാസ് ജയറാമും സിനിമയില്‍ സജീവമായിരുന്നു. താരകുടുംബത്തിന്റെ പുതിയ വിശേഷങ്ങള്‍ അറിയാനെല്ലാം വലിയ ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കാറുളളത്. കുടുംബത്തിനൊപ്പമുളള പുതിയ വിശേഷങ്ങള്‍ പങ്കുവെച്ച് ജയറാം എപ്പോഴും എത്താറുണ്ട്. അതേസമയം മുന്‍പ് നടന്ന ഒരഭിമുഖത്തില്‍ തന്റെ പ്രണയകാലത്തെ കുറിച്ച് ജയറാം പറഞ്ഞ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.

കമലിന് പിന്നാലെ പ്രണയകാലത്തെ കുറിച്ച്

കമലിന് പിന്നാലെ പ്രണയകാലത്തെ കുറിച്ച് ജയറാമും മനസുതുറന്നു. പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍ ചിത്രീകരണ സമയത്തെ കുറിച്ചാണ് ജയറാം പറഞ്ഞത്. അന്ന് ഈ നാഗ്രാ, സൗണ്ട് എടുക്കുന്ന ഒരു ഇപകരണമില്ലേ. ആ മൈക്ക് ലോംഗ് ഷോട്ടില്‍ ഞങ്ങള്‍ രണ്ടും ഇരിക്കുകയാണെങ്കില്‍ പതുക്കെ അതിന്റെ താഴെ ഒളിപ്പിച്ചുവെക്കും, എന്നിട്ട് അപ്പുറത്ത് മൈക്ക് വെച്ച് എല്ലാവരും കേട്ടുകൊണ്ടിരിക്കുമായിരുന്നു.

ആകെ കൂടി കുറച്ചെങ്കിലും

അന്ന് ആകെ കൂടി കുറച്ചെങ്കിലും ഞങ്ങള്‍ക്ക് സംസാരിക്കാന്‍ കിട്ടുന്നത് അങ്ങട് മാറിനില്‍ക്കുമ്പോഴാണ്. അപ്പോ മാക്‌സിമം പലരെ പറ്റിയും കുറ്റം പറയുവായിരിക്കും, ഒന്നും അറിയാത്ത പോലെ സംസാരിച്ചാ മതി. ഒരു കാര്യം ചെയ്യ് ആ കമലൊക്കെ നോക്കുന്നുണ്ട്. ഞാന്‍ പറഞ്ഞു ഇങ്ങനെ ചെയ്യാം. ഇതൊക്കെ മുഴുവന്‍ സെറ്റും കേട്ടുകൊണ്ടിരിക്കുകയായിരുന്നു. അതിന്റെ പ്രധാന കാരണക്കാരനായിരുന്നു ഇദ്ദേഹം. കമലിനെ ചൂണ്ടി ജയറാം പറഞ്ഞു.

ഇത് കേട്ട് കമല് പറഞ്ഞു

ഇത് കേട്ട് കമല് പറഞ്ഞു; അതിന്റെ ഇടക്ക് ഐ ലവ്യൂ പറയുന്നത് കേള്‍ക്കുമായിരുന്നു. അപ്പോ ജയറാമിന്റെ മറുപടി ഇങ്ങനെയായിരുന്നു; എന്താ ചെയ്യാ, അന്നത്തെ കാലം അങ്ങനെയൊക്കെയായിരുന്നു. ഇന്നത്തെ കുട്ടികള്‍ക്ക് എല്ലാം ഈസിയല്ലെ. നേരെ മെസേജ് അയക്കുന്നു. ഇത് അയക്കുന്നു. അതയക്കുന്നു. അന്ന് മൊബൈല്‍ ഒന്നുമില്ലല്ലോ.

Recommended Video

Remaster Old Footages to 4K UHD
ഇത് കേട്ട് അതിന്റെ

ഇത് കേട്ട്, അതിന്റെ ബുദ്ധിമുട്ട് നിങ്ങള്‍ അനുഭവിച്ച് സക്‌സഫുള്‍ ആയി ജയറാമേട്ടാ നിങ്ങള്‍ ഒരു മാതൃകയായി എന്നായിരുന്നു രഞ്ജിനി ഹരിദാസ് പറഞ്ഞത്. ഒരു മാതൃകയാണ് നിങ്ങളുടെ പ്രേമകഥ. കുറെ ബുദ്ധിമുട്ടി അല്ലെ എന്ന ചോദ്യത്തിന് കുറയെധികം എതിര്‍പ്പുകളുണ്ടായിരുന്നു എന്ന് ജയറാം പറഞ്ഞു. ശുഭയാത്ര സമയത്തായിരുന്നു ബോംബൈയില്‍ വെച്ചിട്ട്. അതിന്റെ കഥകള്‍ ഞങ്ങള്‍ കേട്ടിട്ടുണ്ട്. കാറില് ബോംബൈ മൊത്തം കറങ്ങിയ കഥ. രഞ്ജിനി ജയറാമിനോടായി പറഞ്ഞു.

Read more about: jayaram
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X