ഇത്രയും വിനയമുളള ഒരു നടനെ സിനിമയില്‍ കാണാന്‍ കിട്ടുക അപൂര്‍വ്വമാണ്, പ്രിയതാരത്തെ കുറിച്ച് കവിയൂര്‍ പൊന്നമ്മ
മലയാളി പ്രേക്ഷകര്‍ ഒന്നടങ്കം ഏറെ ഇഷ്ടപ്പെടുന്ന സൂപ്പര്‍താരങ്ങളില്‍ ഒരാളാണ് സുരേഷ് ഗോപി. മാസ് ആക്ഷന്‍ ചിത്രങ്ങളിലൂടെയാണ് നടന്‍ എല്ലാവരുടെയും പ്രിയങ്കരനായി മാറിയത്. റിലീസ് ചെയ്ത് വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും സുരേഷ് ഗോപി സിനിമകളെല്ലാം ഇന്നും പ്രേക്ഷകരുടെ പ്രിയപ്പെട്ടവയാണ്. ഒരിടവേളയ്ക്ക് ശേഷം കഴിഞ്ഞ വര്‍ഷമാണ് നടന്‍ വീണ്ടും സിനിമകളില്‍ സജീവമായത്. വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയായിരുന്നു നടന്റെ തിരിച്ചുവരവ്.
ഗ്ലാമറസായി റായ് ലക്ഷ്മി,മമ്മൂട്ടിയുടെ നായികയുടെ ലേറ്റസ്റ്റ് ചിത്രങ്ങള്‍
പിന്നാലെ മാസ് ചിത്രങ്ങളാണ് സുരേഷ് ഗോപിയുടെതായി അണിയറയില്‍ ഒരുങ്ങുന്നത്. അതേസമയം സുരേഷ് ഗോപിയെ കുറിച്ച് ഒരഭിമുഖത്തില്‍ കവിയൂര്‍ പൊന്നമ്മ പറഞ്ഞ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. സുരേഷ് ഗോപിയെ കുറിച്ച് ഓര്‍ക്കുമ്പോള്‍ തന്റെ മനസില്‍ ആദ്യം വരുന്ന ഒരു കാര്യമുണ്ടെന്ന് നടി പറയുന്നു.

ഒറ്റപ്പാലത്ത് ഒരു സിനിമയുടെ ചിത്രീകരണം നടക്കുമ്പോള്‍ അവിടെ ഒരു കൊച്ചുപയ്യന്‍ നില്‍ക്കുന്നു. അവന്റെ ഗമയോടെയുളള നില്‍പ്പൊക്കെ കണ്ട് ഞാന്‍ അവനെ ശ്രദ്ധിച്ചു. ഞാന്‍ അവനെ വിളിച്ചിട്ട് ചോദിച്ചു. നിനക്ക് എറ്റവും ഇഷ്ടപ്പെട്ട നടന്‍ ആരാണെന്ന്. മമ്മൂട്ടിയാണോ? അവന്‍ തോള് മേലേക്ക് പൊക്കി അല്ല എന്ന ഭാവത്തില്‍ സംസാരിക്കാതെ നയം വ്യക്തമാക്കി.

പിന്നീട് ചോദിച്ചു മോഹന്‍ലാലിനെയാണോ ഇഷ്ടം അതിനും അവന്‍ അല്ല എന്ന മറുപടി നല്‍കി. പിന്നെ നിനക്ക് ആരെയാണ് ഇഷ്ടം എന്ന് ചോദിച്ചപ്പോള്‍ അവന്‍ പറഞ്ഞു എനിക്ക് ഇഷ്ടം സുരേഷ് ഗോപിയെ ആണ്, കവിയൂര്‍ പൊന്നമ്മ പറയുന്നു. അവന്റെ ഗമയോടെയുളള ആ പറച്ചിലൊക്കെ കേട്ടപ്പോള്‍ എനിക്കും ശരിക്കും അതിശയം വന്നു.

സുരേഷിനെ ഞാന്‍ കുട്ടിക്കാലത്ത് എടുത്തോണ്ട് നടന്നിട്ടുണ്ട്. സിനിമയില്‍ ഇത്രയും വിനയമുളള ഒരു നടനെ കാണാന്‍ കിട്ടുക എന്നത് അപൂര്‍വ്വമാണ്. വീട്ടിലൊക്കെ ചെല്ലുമ്പോള്‍ അത്രത്തോളം സ്‌നേഹത്തോടെയാണ് സുരേഷ് പെരുമാറുന്നത്, അഭിമുഖത്തില്‍ സൂപ്പര്‍താരത്തെ കുറിച്ച് കവിയൂര്‍ പൊന്നമ്മ പറഞ്ഞു. അതേസമയം സുരേഷ് ഗോപിക്കൊപ്പവും സിനിമകള്‍ ചെയ്തിട്ടുളള താരമാണ് കവിയൂര്‍ പൊന്നമ്മ. സൂപ്പര്‍താരങ്ങളുടെ അമ്മ വേഷങ്ങളിലാണ് നടി മലയാളത്തില്‍ കൂടുതലായും തിളങ്ങിയത്.
Recommended Video

അതേസമയം കൈനിറയെ ചിത്രങ്ങളാണ് സുരേഷ് ഗോപിയുടെതായി അണിയറയില്‍ ഒരുങ്ങുന്നത്. മാസ് ആക്ഷന്‍ ചിത്രങ്ങള്‍ നടന്റെതായി വരുന്നുണ്ട്. ഇതില്‍ നിതിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന കാവല്‍ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളിലാണ്. കാവലിന് പുറമെ ഒറ്റക്കൊമ്പന്‍ എന്ന ചിത്രവും നടന്റെതായി പ്രേക്ഷകര്‍ ആകാംക്ഷകളോടെ കാത്തിരിക്കുന്ന ചിത്രമാണ്. നവാഗതനായ മാത്യൂ തോമസാണ് സിനിമ സംവിധാനം ചെയ്യുന്നത്. കുറച്ചുദിവസങ്ങള്‍ക്ക് മുന്‍പാണ് ജോഷി സംവിധാനം ചെയ്യുന്ന പുതിയ സുരേഷ് ഗോപി ചിത്രം പ്രഖ്യാപിച്ചത്. പാപ്പന്‍ എന്ന് പേരിട്ട ചിത്രത്തില്‍ വമ്പന്‍ താരനിര തന്നെയാണ് അണിനിരക്കുന്നത്.


Click it and Unblock the Notifications