ദിലീപിന്‌റെ ആത്മാര്‍ത്ഥ സുഹൃത്തിനെ കുറിച്ച് കാവ്യ, നാദിര്‍ഷയെ ആദ്യമായി കണ്ടുമുട്ടിയ അനുഭവം പറഞ്ഞ് നടി
മിമിക്രി വേദികളില്‍ നിന്നും സിനിമയില്‍ എത്തിയ താരങ്ങളാണ് ദിലിപും നാദിര്‍ഷയും. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇരുവരും ഒരുമിച്ച് നിരവധി പരിപാടികള്‍ അവതരിപ്പിച്ച് കൈയ്യടി നേടി. താരങ്ങളെ അനുകരിച്ച് ദിലീപ് ശ്രദ്ധ നേടിയപ്പോള്‍ പാരഡി ഗാനങ്ങളിലൂടെയാണ് നാദിര്‍ഷ തിളങ്ങിയത്. നായക വേഷങ്ങളിലൂടെ ദിലീപ് സിനിമയില്‍ സജീവമായപ്പോള്‍ വളരെ കുറച്ച് സിനിമകളില്‍ മാത്രമാണ് നാദിര്‍ഷ അഭിനയിച്ചത്. നടനായി അധികം എത്തിയില്ലെങ്കിലും അമര്‍ അക്ബര്‍ അന്തോണി എന്ന ചിത്രത്തിലൂടെ സംവിധായകനായി തുടക്കം കുറിച്ചു നാദിര്‍ഷ.
സാരി ലുക്കില്‍ ശ്രീദേവിയുടെ മനോഹര ചിത്രങ്ങള്‍, കാണാം
കട്ടപ്പനയിലെ ഹൃത്വിക്ക് റോഷന്‍, മേരാ നാം ഷാജി തുടങ്ങിയവയാണ് നാദിര്‍ഷയുടെ സംവിധാനത്തില്‍ ഒരുങ്ങിയ മറ്റ് ചിത്രങ്ങള്‍. അതേസമയം ദിലീപുമായുളള സൗഹൃദം ഇപ്പോഴും കാത്തുസൂക്ഷിക്കുന്ന താരമാണ് നാദിര്‍ഷ. ദിലീപിന് ജീവിതത്തിലുണ്ടായ വിഷമ ഘട്ടത്തില്‍ എല്ലാം ആത്മാര്‍ത്ഥ സുഹൃത്തായ നാദിര്‍ഷ ഒപ്പം നിന്നു.

അടുത്തിടെ നാദിര്‍ഷയുടെ മകള്‍ ആയിഷയുടെ വിവാഹ ചടങ്ങുകളില്‍ ദിലീപും കുടുംബവും സജീവ സാന്നിദ്ധ്യമായിരുന്നു. ദിലീപിനൊപ്പം കാവ്യയും മകള്‍ മീനാക്ഷിയുമെല്ലാം ചടങ്ങില്‍ തിളങ്ങി. കൂട്ടുകാരിയുടെ വിവാഹത്തിന് ദിലിപിന്‌റെ മകളുടെ വക ഡാന്‍സും ഉണ്ടായിരുന്നു. അതേസമയം നാദിര്‍ഷയുടെ പുതിയ ചിത്രത്തില്‍ ദിലീപ് തന്നെയാണ് നായകന്‍.

കേശു ഈ വീടിന്‌റെ നാഥന്‍ എന്ന ഇവരുടെ പുതിയ ചിത്രത്തിനായി ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. അതേസമയം നാദിര്‍ഷയെ ആദ്യമായി കണ്ടുമുട്ടിയതിനെ കുറിച്ച് കൈരളി ടിവിയുടെ ജെബി ജംഗ്ഷനില്‍ മനസുതുറക്കുകയാണ് കാവ്യ മാധവന്‍. 'നല്ലൊരു കലാകാരന്‍, നല്ലൊരു സുഹൃത്ത്, നല്ലൊരു മനുഷ്യന്‍, അതിനേക്കാള്‍ ഉപരി എന്റെ ഒരു ജ്യോഷ്ട സഹോദരനാണ് നാദിര്‍ഷക്കയെന്ന്' കാവ്യ പറയുന്നു.

'ഞാന്‍ ബാലതാരമായിട്ട് അഭിനയിക്കുന്ന സമയത്താണ് ആദ്യമായിട്ട് നാദിര്‍ഷക്കയെ കാണുന്നത്. അന്ന് വളരെ ഹിറ്റായിട്ടുളള ഒരു പാട്ടുണ്ടായിരുന്നു. 'അമ്മയ്‌ക്കൊരു ഫോറിന്‍കുട ഡാഡിയ്‌ക്കൊരു കാലന്‍കുട എന്ന പാട്ട്'. ഒരു മലയാള പാട്ടിന്‌റ പാരഡി ഗാനം. എനിക്ക് അന്നത് ബൈഹാര്‍ട്ടായിരുന്നു. എനിക്കും എന്റെ ക്ലാസില് പഠിച്ച കുട്ടികള്‍ക്കുമൊപ്പെ ആ പാട്ട് മനപാഠമാണ്'.

'മാനത്തെ കൊട്ടാരം സിനിമയുടെ സമയത്താണ് ആദ്യമായിട്ട് നാദിര്‍ഷ ഇക്കയെ കാണുന്നത്. അന്ന് ബോബനും മോളിയും സിനിമയില്‍ ഞാന്‍ മോളിയായി അഭിനയിക്കുന്നു. അന്ന് നാദിര്‍ഷ ഇക്കയെ കണ്ട സമയത്ത് ഓടി പോയി ഈ പാട്ടാണ് പാടുന്നത്. എനിക്ക് ഭയങ്കര ഇഷ്ടമാണ് ഈ പാട്ട്', കാവ്യ മാധവന്‍ പറഞ്ഞു. അതേസമയം വര്‍ഷങ്ങള്‍ക്ക് മുന്‍പ് ദിലീപിനും നാദിര്‍ഷയ്ക്കുമൊപ്പം കാവ്യയും സ്റ്റേജ് ഷോസ് ചെയ്തിട്ടുണ്ട്. വിദേശത്ത് ഒകെ ഇവര്‍ ഒരുമിച്ച് പരിപാടികള്‍ അവതരിപ്പിക്കാന്‍ പോയിട്ടുണ്ട്.


Click it and Unblock the Notifications