ഞാനും മോഹന്‍ലാലും വീണ സ്ഥലത്തെ മണ്ണിളകി; നോക്കുമ്പോള്‍ ദേഹത്ത് പുഴു, കീരിടത്തിലെ രംഗത്തെ കുറിച്ച് കുണ്ടറ ജോണി
കീരിടവും ചെങ്കോലുമില്ലാത്ത രാജാവിനെ പോലെ സേതുമാധവന്‍ സ്‌ക്രീനിന് മുന്നില്‍ നിന്നപ്പോള്‍ ഓരോ മലയാളികളുടെയും ഹൃദയം പിടഞ്ഞു. മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും വിജയം നേടി കൊടുത്ത രണ്ട് സിനിമകളായിരുന്നു കീരിടവും ചെങ്കോലും. ഒരു ചിത്രത്തിന്റെ രണ്ടാം ഭാഗമായി പ്രേക്ഷകരിലേക്ക് എത്തിയ ഇരു സിനിമകളും സൂപ്പര്‍ ഹിറ്റായി മാറി.
സേതുമാധവന്‍ എന്ന മോഹന്‍ലാല്‍ കഥാപാത്രത്തിന് ഇന്നും പ്രേക്ഷകരുടെ നൂറ് ശതമാനം അംഗീകാരമാണുള്ളത്. മോഹന്‍ലാലിനൊപ്പം വമ്പന്‍ താരനിര അണിനിരന്ന സിനിമയുടെ പിന്നാമ്പുറ കഥകളുമായി എത്തിയിരിക്കുകയാണ് നടന്‍ കുണ്ടറ ജോണി. മോഹന്‍ലാലിന്റെ സമര്‍പ്പണത്തെ കുറിച്ച് സൂചിപ്പിച്ച് കൊണ്ട് ഇതുവരെ പുറത്ത് വരാത്ത കഥകളിലൊന്നാണ് ജോണി പങ്കുവെച്ചത്.
'ഞാനും മോഹന്‍ലാലും ഒന്നിച്ചുള്ള സംഘട്ടരംഗം ചിത്രീകരിച്ചത് തിരുവനന്തപുരം മ്യൂസിയത്തിന് സമീപത്ത് നിന്നാണ്. അവിടെ മാംസങ്ങളുടെയും മറ്റും വേസ്റ്റ് കൊണ്ടിടുന്ന സ്ഥലമായിരുന്നു. വള്ളി പടര്‍ന്ന് കിടക്കുന്ന കാട് പോലെയുള്ള സ്ഥലത്തിനിടയിലായിരുന്നു വേസ്റ്റ് കളഞ്ഞിരുന്നത്. അക്കാര്യം ഞങ്ങള്‍ അറിഞ്ഞതുമില്ല. രാവിലെ ഷൂട്ടിന് എത്തിയപ്പോള്‍ തന്നെ മണം വന്നിരുന്നു.

ആദ്യത്തെ രണ്ട് പഞ്ച് കഴിഞ്ഞപ്പോള്‍ തന്നെ ഞാനും ലാലും വീണിടത്ത മണ്ണിളകി. അപ്പോഴാണ് അവിടെ നിന്നും പുഴുക്കള്‍ പുറത്ത് വരുന്നത് കാണുന്നത്. എന്ത് ചെയ്യണമെന്ന് സംവിധായകന്‍ സിബി മലയില്‍ ഞങ്ങളോട് ചോദിച്ചു. നമുക്ക് ഇത് ചെയ്തു കൂടെ ജോണി എന്നായിരുന്നു ലാലിന്റെ ചോദ്യം. നിങ്ങള്‍ ചെയ്യുന്നെങ്കില്‍ ഞാന്‍ റെഡിയാണെന്ന് പറഞ്ഞു.
അങ്ങനെ ആ രംഗത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയാക്കി. ഏകദേശം മൂന്ന് മണിവരെ ബ്രേക്ക് പോലും എടുക്കാതെയാണ് ആ ഫൈറ്റ് സീന്‍ ഞങ്ങള്‍ പൂര്‍ത്തിയാക്കിയത്. ചിത്രീകരണം കഴിഞ്ഞതിന് ശേഷം നോക്കിയപ്പോള്‍ ലാലിന്റെ ദേഹത്തൊക്കെ പുഴുവിനെ കാണാമായിരുന്നു. പിന്നീട് ഡെറ്റോളില്‍ കുളിക്കേണ്ട അവസ്ഥയായിരുന്നുവെന്നും ജോണി പറയുന്നു.
എകെ ലോഹിതദാസിന്റെ തിരക്കഥയില്‍ സിബി മലയില്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു കീരീടം. 1989 ല്‍ പുറത്തിറങ്ങിയ സിനിമ ആ വര്‍ഷത്തെ വലിയ വിജയങ്ങളിലൊന്നായി. പാര്‍വതിയായിരുന്നു നായിക. 1993 ലാണ് വീണ്ടും ഇതേ സിനിമയുടെ രണ്ടാം ഭാഗമായി ചെങ്കോല്‍ റിലീസിനെത്തുന്നത്. തിലകന്‍, കവിയൂര്‍ പൊന്നമ്മ, ശ്രീനാഥ്, പാര്‍വതി, സുരഭി ജവേരി, കൊച്ചിന്‍ ഹനീഫ, സ്ഫടികം ജോര്‍ജ്, ജഗതി ശ്രീകുമാര്‍ തുടങ്ങി വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നത്.
Recommended Video
ഇന്ത്യയിലിരുന്നും ജയിക്കാം 310 ദശലക്ഷം ഡോളർ; മെഗാ മില്യൺസ് ലോട്ടറിയെ കുറിച്ച് അറിയേണ്ടതെല്ലാം


Click it and Unblock the Notifications