മുടി പറ്റവെട്ടിയതോടെ മമ്മൂട്ടിയുടെ ഭാഗ്യം തെളിഞ്ഞു, വൻ ലുക്കിൽ വന്ന മെഗാസ്റ്റാർ ചിത്രം പരാജയമായി
ഓരേ ചിത്രത്തിലും വ്യത്യസ്ത ഗെറ്റപ്പിലാകും മെഗാസ്റ്റാർ മമ്മൂട്ട പ്രത്യക്ഷപ്പെടുക. താരത്തിന്റെ സിനിമ പോലെ തന്നെ ലുക്കും പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടാറുണ്ട്. മോളിവുഡിലെ ഏറ്റവും സ്റ്റൈലീഷ് താരമാണ് മമ്മൂക്ക. യുവതാരങ്ങൾ പോലും അദ്ദേഹത്തിന്റെ ഗെറ്റപ്പിനും ലുക്കിനും മുന്നിൽ മുട്ടുകുത്താറുണ്ട്. മാസ് ചിത്രങ്ങളിൽ ക്ലാസ് ലുക്കിൽ എത്തുകയും തനി നാടൻ കഥാപാത്രങ്ങളിൽ എത്തുന്ന ചിത്രങ്ങളിൽ അതിന് അനിയോജ്യമായ ഗെറ്റപ്പിലാകും താരം എത്തുക. മെഗാസ്റ്റാറിന്റെ ഭൂരിഭാഗം ലുക്കും ആരാധകർ ആഘോഷമാക്കാറുണ്ട്.
മമ്മൂട്ടിയുടെ വൻ വിജയമായ ചിത്രങ്ങളിൽ ഒന്നാണ് ശ്രീനിവാസന്റെ തിരക്കഥയിൽ ലാൽ ജോസ് സംവിധാനം ചെയ്ത് 1998-ൽ പുറത്തിറങ്ങിയ ഒരു മറവത്തൂർ കനവ്. മെഗാസ്റ്റാറിനോടൊപ്പം . മമ്മൂട്ടി, ബിജു മേനോൻ, മോഹിനി, ദിവ്യ ഉണ്ണി തുടങ്ങിയ വരും പ്രധാന വേഷത്തിലെത്തിയിരുന്നു. ചിത്രത്തിൽ ലോക്കൽ ലുക്കിലായിരുന്നു മമ്മൂക്ക എത്തിയത്. എന്നാൽ ഇത് താരത്തിന്റെ ഭാഗ്യ ലുക്കായി മാറുകയായിരുന്നു.

ലാൽ ജോസിന്റെ ഒരു മറവത്തൂർ കനിവിൽ അഭിനയിക്കുമ്പോൾ തന്നെ മമ്മൂക്ക സിദ്ധാർത്ഥ എന്നൊരു ചിത്രത്തിലും അഭിനയിച്ചിരുന്നു. ചിത്രത്തിൽ മമ്മൂക്കയ്ക്ക് ഗ്ലാമർ ഗെറ്റപ്പായിരുന്നു. ലാൽ ജോസിന്റെ ആദ്യ ചിത്രമായിരുന്നു ഒരു മറവത്തൂർ കനവ്. തന്റെ കന്നി ചിത്രത്തിൽ വേറിട്ട് ലുക്കിൽ നായകൻ എത്തണമെന്ന് ലാൽ ജോസിന് നിർബന്ധമുണ്ടായിരുന്നു. എന്നാൽ സിദ്ധാർത്ഥയുടെ ഗ്ലാമർ ശൈലി വിടാൻ മമ്മൂക്ക തയ്യാറായിരുന്നില്ല. ഏറ്റവും ഒടുവിൽ ലാൽ ജോസിന്റെ നിർബന്ധത്തിന് വഴങ്ങി മമ്മൂട്ടി മുടി പറ്റ വെട്ടി ചാണ്ടി സ്റ്റൈലിൽ എത്തുകയായിരുന്നു.

‘ഒരു മറവത്തൂര്‍ കനവ്' എന്ന സിനിമയ്ക്കിടെ മമ്മൂട്ടി ചെയ്ത സിദ്ധാര്‍ത്ഥ ഒരു വലിയ പരാജയ സിനിമയാകുകയും, മമ്മൂട്ടി എന്ന സൂപ്പര്‍ താരം ഗെറ്റപ്പ് മാറ്റാന്‍ മടിച്ച ലാല്‍ ജോസിന്റെ ആദ്യ ചിത്രം ഒരു മറവത്തൂര്‍ കനവ് വൻ വിജയവുമായിരുന്നു. മികച്ച സാമ്പത്തിക വിജയം നേടാൻ ചിത്രത്തിന് കഴിഞ്ഞിരുന്നു. മമ്മൂട്ടിയുടെ കരിയറിലെ തന്നെ മികച്ച ചിത്രങ്ങളിൽ ഒന്നായിരുന്നു ഒരു മറവത്തൂർ കനവ്. ചാണ്ടി എന്ന കഥാപാത്രവും പ്രേക്ഷകരുട ഇടയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മമ്മൂക്ക മുടി വെട്ടൻ വിസമ്മതിച്ചതിനെ കുറിച്ച് സംവിധായകൽ ലാൽ ജോസ് ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. തന്റെ മറ്റ് ചിത്രങ്ങളെ ബാധിക്കുമെന്നാണ് മുടി വെട്ടാതിരിക്കാനുള്ള കാരണമായി മമ്മൂട്ടി അന്ന് പറഞ്ഞത്.

മമ്മൂട്ടി ഒന്ന് പിന്നില്‍ നിന്നപ്പോഴായിരുന്നു മറവത്തൂര്‍ കനവ് എന്ന് ചിത്രം ഉണ്ടാകുന്നത്. 1988 ൽ റിലീസ് ചെയ്ത ചിത്രം വൻ വിജയമായിരുന്നു. 150 ൽ അധികം ദിവസം തിയേറ്ററുകളിൽ പ്രദർശിപ്പിച്ചു. ഒരു മറവത്തൂര്‍ കനവ് 1998ലെ ഏറ്റവും വലിയ വിജയം നേടിയ ചിത്രമായി മാറുകയായിരുന്നു. മമ്മൂട്ടിക്ക് ഏറെ പ്രതീക്ഷയുള്ള സിനിമകളില്‍ ഒന്നായിരുന്നു ‘ഒരു മറവത്തൂര്‍ കനവ്. ചിത്രത്തിന്റെ കഥ മോഹൻലാലിനും അറിയാമായിരുന്നു .ചന്ദ്രലേഖയുടെ സെറ്റിൽ വെച്ചായിരുന്നു മറവത്തൂര്‍ കനവിന്റെ സിനിമയുടെ ചർച്ച നടന്നത്. ശ്രീനിവാസന്‍ മറവത്തൂര്‍ കനവിന്റെ കഥ വികസിപ്പിച്ചതും ഉതേ സെറ്റിൽ വെച്ചായിരുന്നെന്ന് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ലാൽ ജോസ് പറഞ്ഞിരുന്നു
Recommended Video

ഒരു മറവത്തൂർ കനവിന്റെ കഥ കേട്ടു കൊണ്ടിരിക്കെ മോഹന്‍ലാല്‍ ആദ്യ കമന്റും ലാൽ ജോസ് ഒരു അഭിമുഖത്തിൽ പങ്കുവെച്ചിരുന്നു. ‘നീ എന്നെ നായകനാക്കി സിനിമ ആലോചിച്ചില്ലല്ലോ? ഇതായിരുന്നു അദ്ദഹത്തിന്റെ ആദ്യ ചോദ്യം. ശ്രീനിവാസൻ തന്നെയാണ് സിനിമയുടെ ചർച്ചയ്ക്കാായി തന്നേയും മമ്മൂക്കയേയും ചന്ദ്രലേഖലയുടെ സെറ്റിലേയ്ക്ക് വിളിച്ച് വരുത്തിയതെന്നും ലാൽ ജോസ് പഴയ അഭിമുഖത്തിൽ പറയുന്നു.


Click it and Unblock the Notifications