ദേവാസുരം സെറ്റിൽവെച്ച് ഞാന്‍ മോഹന്‍ലാലിനോട് പറഞ്ഞു, എത്ര ദിവസമായി കഷ്ടപ്പെടുത്തുന്നു

മലയാളി പ്രേക്ഷകരുടെ ഏക്കാലത്തേയും പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നാണ് ദേവാസുരം. 1993 ൽ ഐവി ശശി സംവിധാനം ചെയ്ത ചിത്രം ഇന്നും പ്രേക്ഷകരുടെ ഇടയിലും സിനിമാ കോളങ്ങളിലും ചർച്ചാ വിഷയമാണ്. മോഹൻലാലിന്റെ എവർഗ്രീൻ ഹിറ്റ് കഥാപാത്രങ്ങളിലൊന്നാണ് മംഗലശ്ശേരി നീലകണ്ഠൻ. ഇപ്പോഴിത 'ദേവാസുരം' സിനിമയുടെ സെറ്റിൽ വച്ച് ഐവി ശശി തനിക്ക് ലഭിച്ച ഒരു വലിയ ഉപദേശത്തെക്കുറിച്ച് വെളിപ്പെടുത്തി നടനും നിര്‍മ്മാതാവുമായ മണിയന്‍ പിള്ള രാജു. ഒരു ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

maniyan pilla raju


മണിയൻ പിള്ള രാജുവിന്റെ വാക്കുകൾ ഇങ്ങനെ....ഒരേ സമയം ഞാന്‍ മൂന്നു സിനിമകളില്‍ അഭിനയിച്ചു കൊണ്ടിരിക്കുന്ന സമയമായിരുന്നു അത്.. ഗുരുവായൂര്‍ വച്ച് 'പൈതൃകം' എന്ന സിനിമയുടെ ചിത്രീകരണം നടക്കുന്നു. കോഴിക്കോട് 'ഏകലവ്യന്‍' എന്ന സിനിമ നടക്കുന്നു. ഷൊര്‍ണൂരില്‍ 'ദേവാസുരം' എന്ന സിനിമയും. പകലും രാത്രിയും വിശ്രമം‌ ഇല്ലാതെ ഈ മൂന്ന് സിനിമകളിലും അഭിനയിച്ചു കൊണ്ടിരുന്നപ്പോള്‍ ശരിക്കും ഭ്രാന്ത് പിടിച്ചു. '

ദേവാസുരം എന്ന സിനിമ പായ്ക്കപ്പ് പറയുന്നത് രാവിലെ അഞ്ചരയ്ക്കാണ്. ഒരു ദിവസം പുലര്‍ച്ചെ രണ്ടു മണിക്ക് ചിത്രീകരിച്ചപ്പോള്‍ ഞാന്‍ മോഹന്‍ലാലിനോട് പറഞ്ഞു. "ഇയാള്‍ക്ക് ഉറക്കം ഒന്നുമില്ലേ എത്ര ദിവസമായി ഇങ്ങനെയിട്ടു കഷ്ടപ്പെടുത്തുന്നു".

Recommended Video

വാത്സല്യവും ദേവാസുരവും ബോക്സ്ഓഫീസിൽ ഏറ്റുമുട്ടിയപ്പോൾ ?? | filmibeat Malayalam

എന്‍റെ പരിഭവം മനസിലാക്കിയ ഐവി ശശി സാര്‍ എന്നോട് പറഞ്ഞു, "നിങ്ങള്‍ ഒരു കാര്യം മനസിലാക്കണം, നിങ്ങളെ പോലെയുള്ള ഒരുപാട് ആര്‍ട്ടിസ്റ്റുകളെ ഇങ്ങനെ കൊണ്ടു പോകണമെങ്കില്‍ ഒരു സംവിധായകന്‍ അതിന്റെ പിന്നില്‍ എത്രത്തോളം ത്യാഗം സഹിക്കുന്നുണ്ട് എന്ന്. നിങ്ങള്‍ക്ക് നിങ്ങളുടെ വിഷയം മാത്രമാണ്. സംവിധായകന് അതല്ല, അതുകൊണ്ട് അങ്ങനെ ഒന്നും ഒരിക്കലും ചിന്തിക്കരുത്". അദ്ദേഹം പറഞ്ഞത് എനിക്ക് മനസിലായി. പിന്നീട് ഒരിക്കല്‍ പോലും അങ്ങനെയുള്ള അവസരങ്ങളില്‍ അതൊക്കെ ഒരു ബുദ്ധിമുട്ടായി ഞാന്‍ എന്റെ മനസ്സില്‍ കൊണ്ടുനടന്നിട്ടില്ല- മണിയൻ പിള്ള രാജു പറഞ്ഞു.

More from Filmibeat

Read more about: maniyanpilla raju devasuram
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X