twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കോടതിയിൽ വളരെ ആത്മാർഥമായി കേസ് പഠിച്ചിട്ടാണ് വാദിക്കാൻ പോയത്, വക്കീൽ ജീവിതത്തെ കുറിച്ച് മമ്മൂട്ടി

    |

    തലമുറ വ്യത്യാസമില്ലാതെ യൂത്തും കുടുംബപ്രേക്ഷകരും സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്ന താരമാണ് മെഗാസ്റ്റാർ മമ്മൂട്ടി. സിനിമയുടെ മാറ്റത്തിനൊപ്പം സഞ്ചരിക്കുന്ന മെഗാസ്റ്റാറിന് താരങ്ങൾക്കിടയിൽ തന്നെ നിരവധി ആരാധകരുണ്ട്. മലയാളത്തിൽ മാത്രമല്ല തെന്നിന്ത്യൻ സിനിമാ ലോകത്തും മെഗാസ്റ്റാറിന് ആരാധകരുണ്ട്. അടുത്ത കാലത്ത് പുറത്തിറങ്ങിയ യാത്ര, പേരൻപ് തുടങ്ങിയ ചിത്രങ്ങൾ കോളിവുഡിലും ടോളിവുഡിലും വൻ വിജയമായിരുന്നു.

    സാരിയിൽ സുന്ദരിയായി നടി, ചിത്രം വൈറലാകുന്നു

    അഭിനേതാവ് എന്നതിൽ ഉപരി ജീവിതത്തിൽ ഒരു വക്കീൽ കൂടിയാണ് മമ്മൂക്ക. നിരവധി ചിത്രങ്ങളിൽ അദ്ദേഹം അഡ്വക്കേറ്റായി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇപ്പോഴിത യഥാർഥ ജീവിതത്തിൽ വാദിക്കാനായി കോടതിയിൽ കയറിയതിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് മെഗാസ്റ്റാർ. കൈരളി ടിവിയ്ക്ക് നൽകിയ ഒരു അഭിമുഖത്തിലാണ് മെഗാസ്റ്റാർ ഇക്കാര്യം പങ്കുവെച്ചത്. കോടതിയിൽ താൻ ആത്മാർഥമായി വാദിച്ചിട്ടുണ്ടെന്നാണ് മെഗാസ്റ്റാർ പറയുന്നത്.

     മറക്കാനാവാത്ത എട്ട് വർഷം

    മമ്മൂക്ക തന്റെ കോളേജ് ജീവിതത്തെ കുറച്ച് പറയവെയായിരുന്നു കോടതിയെ കുറിച്ചും തന്റെ വക്കീൽ ജീവിതത്തെ കുറിച്ചും വെളിപ്പെടുത്തിയത്. താൻ എട്ട് വർഷം കോളേജിൽ പഠിച്ചിട്ടുണ്ടെന്നും മെഗാസ്റ്റാർ പറയുന്നു. അത് എങ്ങനെയെന്ന് ചോദിച്ച അവതാരക സംഘത്തിനോടാണ് തന്റെ എൽ എൽ ബിയെ കുറിച്ച് മെഗാസ്റ്റാർ പറയുന്നത്. തനിക്ക് ജീവിതത്തിൽ മറക്കാനാവാത്ത എട്ട് വർഷങ്ങളായിരുന്നു അതെന്നാണ് മമ്മൂക്ക പറയുന്നത്.

    പ്രാക്ടീസ് ജീവിതം

    തന്റെ വക്കീൽ പ്രാക്ടീസിനെ കുറിച്ചും മമ്മൂട്ടി പറഞ്ഞിരുന്നു. കോഴ്സ് കഴിഞ്ഞ് 1 വർഷത്തോളം പ്രാക്ടീസിന് പോയി. സിനിമയിൽ എത്തുന്നതിന് മുൻപ് 6 മാസവും അതിന് ശേഷം ഒരു 6 മാസക്കാലം പ്രാക്ടീസിന് പോയിരുന്നു. വളരെ ആത്മാർഥമായിട്ടൊക്കെ കേസൊക്കെ പഠിച്ചാണ് വാദിക്കാൻ പോയതെന്നും മമ്മൂട്ടി തന്റെ വക്കീൽ ജീവിതത്തെ ഓർത്തെടുത്തു കൊണ്ട് പറയുന്നു. കൂടാതെ റിയാൽ കോടതിയെ കുറിച്ചും അദ്ദേഹം പറയുന്നുണ്ട്.

    സിനിമയിലെ കോടതി

    സിനിമയിൽ കാണുന്നത് പോലെയാണോ റിയൽ കോടതി എന്നുള്ള ചോദ്യത്തിനായിരുന്നു മെഗാസ്റ്റാറിന്റെ മറുപടി. മലയാളത്തിലും ഇംഗ്ലീഷിലും കോടതിയിൽ വാദിക്കാം. നമ്മൾ സിനിമയിൽ കാണുന്നത് പോലെയൊന്നും വിചാരണ ചെയ്യാൻ കോടതിയിൽ സാധിക്കില്ല. ഒറ്റ പ്രാവശ്യം മാത്രമേ കേടതിയിൽ ചോദിക്കാൻ പറ്റുള്ളൂ. അത് നിഷേധിച്ച് കഴിഞ്ഞാൽ ആരോപിക്കപ്പെട്ട കുറ്റം ചെയ്തിട്ടില്ലെന്ന് തെളിക്കലാണ് പ്രധാന ജോലി. അത് ക്രിമിനൽ കോസിൽ. ഓർജിനൽ കോടതിയിൽ ഒരു കേസ് തീരാൻ മിനിമം ഒന്നര രണ്ട് കൊല്ലം പിടിക്കും. സിനിമയിൽ ഒരു കേസ് മൂന്ന് മിനിറ്റ് കൊണ്ട് തീരുമെന്നും മെഗാസ്റ്റാർ പറയുന്നു,

    മിമിക്രി എന്ന  കല

    കൂടാതെ തന്നെ അനുകരിക്കുന്നവരോട് ഒരു ദേഷ്യവും തോന്നിയിട്ടില്ലെന്നും മമ്മൂട്ടി അഭിമുഖത്തിലൂടെ പറഞ്ഞു. മിമിക്രി എന്നത് ഒരു കാർട്ടൂൺ രൂപമാണ്. സാധാരണ കാർട്ടൂൺ എന്നത് മിമിക്രി പോലെയാണ്. നമ്മളുടെ ചെറിയ കുറവുകൾ ഹൈലൈറ്റ് ചെയ്താണ് കാർട്ടൂൺ വരയ്ക്കുന്നത്. തനിക്ക് മൂക്കിന് ചെറിയ നീളമിണ്ട്. ഒരു കാർട്ടൂണിസ്റ്റ് വരയ്ക്കുമ്പോൾ അത് കുറച്ച് നീളം കൂട്ടി വരയ്ക്കും. മിമിക്രിയും അതുപോലെയാണ്. നമ്മളുടെ ചെറിയ കുറവുകൾ കാണുക്കുമ്പോൾ നമുക്ക് അത് മനസ്സിലാകും. മിമിക്രി കൊണ്ട് ഒരുപാട് പെർഫക്ട് ചെയ്യാൻ പറ്റിയിട്ടുണ്ട്. അത് നമ്മൾക്കും അവർക്കും ഗുണമാണെന്ന് മമ്മൂക്ക പറയുന്നു

    Recommended Video

    കളര്‍ കൊടുത്തപ്പോള്‍ ദേ മമ്മൂക്ക ദുൽഖറായി | FilmiBeat Malayalam

    വീഡിയോ കടപ്പാട്, കൈരളി ടിവി

    English summary
    Flashback Friday: Megastar Mammootty Shares His experience of 12 Months court practice
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X