ദൃശ്യത്തിലെ ആ ഡയലോഗ് പറഞ്ഞപ്പോൾ ഞാൻ ശരിക്കും വിയർത്തു പോയി, വെളിപ്പെടുത്തി റോഷന്‍ ബഷീര്‍

By Midhun Raj

ദൃശ്യത്തിലെ വരുണ്‍ പ്രഭാകറായി മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായ താരമാണ് റോഷന്‍. പ്ലസ്ടു എന്ന ചിത്രത്തിലൂടെ അരങ്ങേറിയ റോഷന്റെതായി ഏറെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രമായിരുന്നു ദൃശ്യത്തിലെ വരുണ്‍. ചെറിയ റോളാണെങ്കിലും വലിയ പ്രാധാന്യമുളള കഥാപാത്രം കൂടിയായിരുന്നു നടന്റെത്. ദൃശ്യത്തിന് പിന്നാലെ തമിഴ് സിനിമകളിലും അഭിനയിച്ചിരുന്നു റോഷന്‍. ദളപതി വിജയുടെ ഭൈരവ എന്ന ചിത്രത്തില്‍ ഒരു ചെറിയ റോളില്‍ റോഷന്‍ എത്തി.

ഗ്ലാമറസായി ജാന്‍വി കപൂര്‍, താരപുത്രിയുടെ പുത്തന്‍ ചിത്രങ്ങള്‍ വൈറല്‍

അതേസമയം ദൃശ്യം 2വിന് രണ്ടാം ഭാഗം വന്നപ്പോഴും വീണ്ടും ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു റോഷന്റെ വരുണ്‍ പ്രഭാകര്‍. സിനിമ വലിയ വിജയം നേടിയതിലുളള സന്തോഷം റോഷനും അടുത്തിടെ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചു. ദൃശ്യം വീണ്ടും ചര്‍ച്ചയായ സമയത്ത് റോഷന്റെതായി വന്ന ഒരു വീഡിയോ വീണ്ടും വൈറലായിരിക്കുകയാണ്.

ദൃശ്യത്തിലെ നിര്‍ണാകമായ

ദൃശ്യത്തിലെ നിര്‍ണായകമായ ആ രംഗത്തെ കുറിച്ച് കെെരളിയുടെ അഭിമുഖത്തിലാണ് മനസുതുറന്നാണ് നടന്‍ എത്തിയത്. മീന ചേച്ചിക്കും അന്‍സിബയ്ക്കുമൊപ്പമുളള ആ രംഗത്തില്‍ താന്‍ ശരിക്കും വിയര്‍ത്തുപോയെന്ന് നടന്‍ പറഞ്ഞു. ദൃശ്യത്തിലെ ആ ഡയോലോഗ് പറഞ്ഞപ്പോള്‍ ശരിക്കും ഞാന്‍ വിയര്‍ത്തുപോയി. അന്ന് ശരിക്കും വിയര്‍ത്തതാണ്. അന്ന് ജീത്തു സര്‍ റോള്‍ തന്ന സമയത്ത് ഇത്തിരി നെഗറ്റീവായിട്ടുളള കഥാപാത്രമാണ് റോഷന്‍ ചെയ്യുന്നതെന്ന് പറഞ്ഞിരുന്നു.

ബുദ്ധിമുട്ടൊന്നും ഇല്ലല്ലോ

ബുദ്ധിമുട്ടൊന്നും ഇല്ലല്ലോ എന്ന് ചോദിച്ചു. അപ്പോ ഞാന്‍ പറഞ്ഞ് എന്ത് ബുദ്ധിമുട്ട്, ബുദ്ധിമുട്ടൊന്നും ഇല്ലെന്ന് പറഞ്ഞു. ലാലേട്ടനാണ് ഹീറോ, ജീത്തു സര്‍ ഡയറക്ട് ചെയ്യുന്നു അതും വലിയൊരു ബാനറിന്‌റെ കീഴില്‍. ഒരു ചെറിയ ക്യാരക്ടറാണെങ്കില്‍ പോലും അത് ചെയ്യുക എന്നതാണ് നമ്മളെ പോലുളളവര്‍ ചെയ്യേണ്ടത്. പിന്നെ അവിടെയെത്തിയപ്പോ സംഭവങ്ങളൊക്കെ മാറിമറിഞ്ഞു. എന്റെ കൈയ്യില് സ്‌ക്രിപ്റ്റ് തന്ന് ഞാന്‍ ഡയലോഗ് വായിച്ച് വായിച്ച് താഴോട്ട് വരുമ്പോ അതിന്‌റെ മോഡുലേഷന്‍സൊക്കെ ഇങ്ങനെ മാറികൊണ്ടിരിക്കുകയാണ്.

അപ്പോ ഞാന്‍ അസോസിയേറ്റിനോട്

അപ്പോ ഞാന്‍ അസോസിയേറ്റിനോട് ചോദിച്ചു. ഇത് ഞാന്‍ എങ്ങനെ പറയും. മീന ചേച്ചിയെ പോലൊരു നടിയുടെ കണ്ണില് നോക്കിയിട്ട് എന്നെ പോലൊരു ആള് എങ്ങനെയാ പറയുക എന്ന് ചോദിച്ചു. എനിക്ക് അതിന് സാധിക്കുമോ?. ഏടാ ഇത് സിനിമയല്ലെ. നിനക്ക് അടുത്ത അവസരം വരവേണ്ട. നീ ചെയ്യെന്ന് പറഞ്ഞു. നീ കൂളായിട്ട് ചെയ്യ്.

പിന്നാലെ ഞാന്‍ ഇത് മുന്‍കൂര്‍ ജാമ്യമെന്ന

പിന്നാലെ ഞാന്‍ ഇത് മുന്‍കൂര്‍ ജാമ്യമെന്ന രീതിയില്‍ നേരെ പോയിട്ട് മീന ചേച്ചിയോട് പറഞ്ഞു. മീന ചേച്ചി ഒന്നും വിചാരിക്കരുത്. ഒന്നും തോന്നരുത്, സിനിമയാണെന്ന് ഒകെ എനിക്കറിയാം. പക്ഷേ എന്നാലും എന്റെ ഉളളിന്‌റെയുളളില്‍ ഒരു ടെന്‍ഷനുണ്ട്. ഇതങ്ങനെ പറയുമെന്ന്. അപ്പോ മീന ചേച്ചി അത്രയ്ക്കും പിന്തുണച്ചിരുന്നു. എന്റെയടുത്ത് പറഞ്ഞു മോന്‍ അത് നന്നായിട്ട് ചെയ്താ മതിയെന്ന്. കണ്ണില്‍ നോക്കി തന്നെ സംസാരിച്ചാ മതി. നിനക്ക് അത് കിട്ടുമെന്ന് പറഞ്ഞു.

Recommended Video

Drishyam 2 Advocate Renuka Interview ചില്ലക്കാരിയല്ല ഈ ഒറിജിനൽ വക്കീൽ.. | Filmibeat Malayalam
പിന്നെ ജീത്തു സാറും ഭയങ്കര

പിന്നെ ജീത്തു സാറും ഭയങ്കര സപ്പോര്‍ട്ടീവായിരുന്നു. പിന്നെ അന്‍സിബ പുറകിലിരുന്ന് ഭയങ്കര ആക്ടിങ്ങും. അപ്പോ അതൊക്ക കണ്ടപ്പോ ഞാനും ഒന്ന് ലൈവായി. പിന്നെ എനിക്ക് അങ്ങനെ വന്നതാണ്. എന്നാലും എന്റെ ഉളളിന്റെ ഉളളില്‍ എനിക്ക് ഒരു വിഷമമുണ്ടായിരുന്നു. കാരണം അങ്ങനെ പറയാന്‍ പാടില്ലായിരുന്നു. സിനിമ ഇറങ്ങിയ ശേഷം ഒത്തിരി അമ്മമാര് എന്നോട് പറഞ്ഞിരുന്നു. മോനെ സിനിമയൊക്കെ നന്നായിട്ടുണ്ട്. മോന്‌റെ ക്യാരക്ടറും നന്നായിട്ടുണ്ട്. പക്ഷേ ഇത്രയും പാടില്ലായിരുന്നു എന്ന് അഭിമുഖത്തില്‍ റോഷന്‍ പറഞ്ഞു.

More from Filmibeat

Read more about: roshan basheer meena
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X