ഒരു സിനിമ കഴിഞ്ഞ് മറ്റൊരു സെറ്റില്‍ എത്തുമ്പോഴുളള മോഹന്‍ലാലിന്റെ ആ ശീലം,സത്യന്‍ അന്തിക്കാട് പറയുന്നു
മലയാളത്തിലെ മുന്‍നിര സംവിധായകര്‍ക്കൊപ്പമെല്ലാം ശ്രദ്ധേയ സിനിമകള്‍ ചെയ്തിട്ടുളള താരമാണ് മോഹന്‍ലാല്‍. റിലീസ് ചെയ്ത് വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ഈ സിനിമകളെല്ലാം പ്രേക്ഷക മനസുകളില്‍ നിന്നും മായാതെ നില്‍ക്കുന്നവയാണ്. സത്യന്‍ അന്തിക്കാടിനൊപ്പം നിരവധി വിജയ സിനിമകള്‍ മോഹന്‍ലാല്‍ ചെയ്തിരുന്നു. മലയാളി പ്രേക്ഷകര്‍ ഒന്നടങ്കം ഏറ്റെടുത്ത ജനപ്രിയ കൂട്ടുകെട്ടില്‍ ഒന്നാണ് ഇവരുടേത്.
നാടോടിക്കാറ്റ് പോലുളള സിനിമകളെല്ലാം മോഹന്‍ലാല്‍-സത്യന്‍ അന്തിക്കാട് കൂട്ടുകെട്ടില്‍ മലയാളത്തില്‍ വലിയ വിജയം നേടിയിരുന്നു. സിനിമകള്‍ക്കൊപ്പം തന്നെ വ്യക്തിജീവിതത്തിലും അടുത്ത സൗഹൃദം കാത്തുസൂക്ഷിക്കുന്നവരാണ് ഇരുവരും. അതേസമയം കൈരളിയുടെ ഒരഭിമുഖത്തില്‍ മോഹന്‍ലാലിനെ കുറിച്ച് സത്യന്‍ അന്തിക്കാട് പറഞ്ഞ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.

ഒരു സിനിമ കഴിഞ്ഞ് മറ്റൊരു സെറ്റില്‍ എത്തുമ്പോഴുളള ലാലിന്റെ ശീലത്തെ കുറിച്ചാണ് സത്യന്‍ അന്തിക്കാട് വെളിപ്പെടുത്തിയത്. ലാലിന്‌റെ ഒരു പ്രത്യേകതയായി ഞങ്ങള് പറയാറുളളത് ഒരു സെറ്റില്‍ നിന്ന് ലാല് മറ്റൊരു സെറ്റില് എത്തുമ്പോള്‍ വരുന്നതിന് തൊട്ടുമുന്‍പുളള സെറ്റിലെ സംവിധായകന്റെ മാനറിസങ്ങള്‍ ലാല് അവതരിപ്പിക്കാറുണ്ട്, സംവിധായകന്‍ പറയുന്നു.

ഞാന്‍ അത് കണ്ട് എപ്പോഴും കളിയാക്കാറുണ്ട്. പത്മരാജന്റെ തൂവാനത്തുമ്പികള്‍ സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞാണ് ലാല് നാടോടിക്കാറ്റിന്റെ സെറ്റിലെത്തുന്നത്. അപ്പോ പത്മരാജന്‍ സംസാരിക്കുന്നത് പോലെ, പത്മരാജന്റെ മാനറിസങ്ങളെല്ലാം ലാല് അറിയാത്ത കുറച്ചുദിവസങ്ങളില്‍ റിപ്പീറ്റ് ചെയ്തുപോകും. പ്രിയദര്‍ശന്‍ എന്റെയടുത്ത് പറയാറുണ്ട്.

സത്യന്റെ സെറ്റില്‍ നിന്ന് വന്നാല്‍ ലാല് സത്യന്റെ സംസാരം പോലെയാണ്. ഒരല്‍പ്പം തൃശ്ശൂര്‍ ഭാഷ ലാലിന്റെ സംസാരത്തില്‍ കടന്നുവരാറുണ്ട്. അങ്ങനെ ഓരോ സംവിധായകരുടെ കൂടെയും ഒരു ഇരുപത്, മുപ്പത് ദിവസം വര്‍ക്ക് ചെയ്ത് കഴിയുമ്പോ ആ സംവിധായകരുമായുളള ഇടപഴകല്‍ മൂലം ലാല് ആ സംവിധായകന്റെ രീതിയില് മാറുന്നു. അത് അറിയാതെ സംഭവിക്കുന്നതാണ്.

അതുപോലെ തന്നെയാണ് ഒരു കഥാപാത്രത്തില്‍ നിന്നും മറ്റൊന്നിലേക്കുളള മാറ്റം എന്നും എനിക്ക് തോന്നിയിട്ടുണ്ട്. ഇപ്പോ ചില സീന്‍സില് ലാലിന്റെ മുഖത്ത് നോക്കി നിന്നാല്‍ ലാലിന്റെ ഒരു ചലനം കണ്ടുകഴിഞ്ഞാല്‍ നമുക്ക് ചിരിവരും. എനിക്ക് എത്രപ്രാവശ്യം കണ്ടാലും മടുക്കാത്ത ഒരു രംഗമാണ് കിലുക്കം സിനിമയിലേത്.
Recommended Video

രേവതിയുമായുളള ഹോട്ടല്‍ റിസപ്ഷനിലെ ഒരു സിംഗിള്‍ ഷോട്ടിലെ സീന്‍. എന്താണ് ആ കുട്ടിക്ക് റൂം കൊടുക്കാത്തത് എന്നൊക്കെ ചോദിച്ചിട്ട് രേവതി അങ്കമാലിയിലെ അമ്മാവാനാ പ്രധാനമന്ത്രി എന്ന് പറയുന്നുണ്ട്. അതിന് ശേഷം ലാല് വട്ടാണല്ലേ എന്ന ചോദിക്കുമ്പോ ഉളള ഒരു എക്‌സ്പ്രഷനുണ്ട്. അതൊന്നും എത്ര കണ്ടാലും മതിവരാത്ത ഒരു സീനാണ്. സത്യന്‍ അന്തിക്കാട് പറഞ്ഞു.


Click it and Unblock the Notifications