മോഹന്‍ലാലിന്‌റെ അഭിനയത്തെ ചോദ്യം ചെയ്യുവാന്‍ യോഗ്യത ഉളളവരെ ഞാന്‍ കണ്ടിട്ടില്ല: സിബി മലയില്‍

By Midhun Raj

മലയാളത്തില്‍ നിരവധി സിനിമകളില്‍ ഒന്നിച്ചുപ്രവര്‍ത്തിച്ച കൂട്ടുകെട്ടാണ് മോഹന്‍ലാല്‍-സിബി മലയില്‍ ടീം. ഇവരുടെതായി പുറത്തിറങ്ങിയ മിക്ക സിനിമകള്‍ക്കും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് തിയ്യേറ്ററുകളില്‍ ലഭിച്ചത്. മോഹന്‍ലാലിന് കരിയറില്‍ വഴിത്തിരിവായ നിരവധി കഥാപാത്രങ്ങള്‍ സിബി മലയില്‍ സിനിമകളിലൂടെ ലഭിച്ചിരുന്നു. സിബി മലയില്‍ സംവിധാനം ചെയ്ത ഭരതം എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് മികച്ച നടനുളള ദേശീയ പുരസ്‌കാരം ആദ്യമായി മോഹന്‍ലാലിന് ലഭിച്ചത്.

ഭരതത്തിന് പുറമെ കിരീടം, ഹിസ് ഹൈനസ് അബ്ദുളള, ദൂരെ ദൂരെ ഒരു കൂടു കൂട്ടാം, ദശരഥം, സദയം, കമലദളം തുടങ്ങിയവയെല്ലാം ഇവരുടെ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ശ്രദ്ധേയ സിനിമകളാണ്. മോഹന്‍ലാല്‍ സിബി മലയില്‍ കൂട്ടുകെട്ടില്‍ ഇറങ്ങാറുളള ചിത്രങ്ങള്‍ക്കായെല്ലാം വലിയ ആകാംക്ഷകളോടെയാണ് സിനിമാ പ്രേമികള്‍ കാത്തിരിക്കാറുളളത്.

അതേസമയം മോഹന്‍ലാലിന്‌റെ

അതേസമയം മോഹന്‍ലാലിന്‌റെ അഭിനയത്തെ കുറിച്ച് ഒരഭിമുഖത്തില്‍ സംവിധായകന്‍ പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധേയമായി മാറിയിരുന്നു. മോഹന്‍ലാലിന്റെ അഭിനയത്തെ ചോദ്യം ചെയ്യാന്‍ യോഗ്യത ഉളളവരെ താന്‍ കണ്ടിട്ടില്ലെന്ന് സിബി മലയില്‍ പറയുന്നു. മോഹന്‍ലാല്‍ എന്ന നടന്‍ ഈ നുറ്റാണ്ടിലെ അത്ഭുതമാണ്.

ആ പ്രതിഭയെ അല്ലെങ്കില്‍

ആ പ്രതിഭയെ അല്ലെങ്കില്‍ ആ സിദ്ധിയെ ചോദ്യം ചെയ്യുവാന്‍ നമുക്കാകില്ലെന്ന് സിബി മലയില്‍ പറയുന്നു. യേശുദാസിനെ വിമര്‍ശിക്കാനോ കുറച്ചുകാണിക്കാനോ ഒരു മലയാളിയും ആഗ്രഹിക്കുന്നില്ല. അതിനും മുകളിലാണ് മോഹന്‍ലാലിന്റെ സിദ്ധികളും കഥാപാത്രങ്ങളും. അഭിനയ മൂഹുര്‍ത്തങ്ങളും അതിനെ ചോദ്യം ചെയ്യുന്നവര്‍ സ്വയം ചെറുതായി തീരുകയാണ് ചെയ്യുന്നത്. സിബി മലയില്‍ പറഞ്ഞു.

പത്തിലധികം സിനിമകള്‍

പത്തിലധികം സിനിമകള്‍ മോഹന്‍ലാലിനെ നായകനാക്കി തന്റെ കരിയറില്‍ സംവിധാനം ചെയ്തിട്ടുളള ആളാണ് സിബി മലയില്‍. ഇതില്‍ ദൂരെ ദൂരെ കൂടുകൂട്ടാം എന്ന ചിത്രമായിരുന്നു ഈ കൂട്ടുകെട്ടില്‍ ആദ്യം പുറത്തിറങ്ങിയത്. പിന്നീട് കിരീടം, ദശരഥം പോലുളള ശ്രദ്ധേയ സിനിമകളും ഇവരുടെതായി പുറത്തിറങ്ങി.

വേറിട്ട പ്രമേയങ്ങള്‍

വേറിട്ട പ്രമേയങ്ങള്‍ പറഞ്ഞുകൊണ്ടുളള ചിത്രങ്ങളായിരുന്നു മോഹന്‍ലാല്‍ സിബി മലയില്‍ കൂട്ടുകെട്ടില്‍ കൂടുതലായും പുറത്തിറങ്ങിയത്. കൂടാതെ മോഹന്‍ലാലിനും ഈ സിനിമകള്‍ മലയാളത്തില്‍ ബ്രേക്ക് നല്‍കിയിരുന്നു. ഒരുകാലത്ത് പ്രശസ്ത തിരക്കഥാകൃത്തും സംവിധായകുമായ ലോഹിതദാസായിരുന്നു സിബി മലയില്‍ സിനിമയ്ക്ക് വേണ്ടി സ്ഥിരം സ്‌ക്രിപ്റ്റ് എഴുതിയിരുന്നത്. സിബി മലയില്‍ ലോഹിതദാസ് കൂട്ടുകെട്ടില്‍ നിരവധി ശ്രദ്ധേയ സിനിമകള്‍ മലയാളത്തില്‍ പുറത്തിറങ്ങിയിരുന്നു.

Recommended Video

Mohanlal's next project is with B Unnikrishnan | Aarattu | Mohanlal
ലോഹിതദാസിന്റെ തിരക്കഥയില്‍

ലോഹിതദാസിന്റെ തിരക്കഥയില്‍ മോഹന്‍ലാലിനെ നായകനാക്കിയും സിബി മലയില്‍ നിരവധി സിനിമകള്‍ എടുത്തിരുന്നു. മോഹന്‍ലാലിന് പുറമെ മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം, ദിലീപ് പോലുളള സൂപ്പര്‍താരങ്ങളെ വെച്ചും സിബി മലയില്‍ സിനിമകള്‍ ചെയ്തിരുന്നു. നിരവധി സിനിമകളില്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ച ശേഷമായിരുന്നു സിബി മലയില്‍ സംവിധായകനായി മാറിയത്.

Read more about: mohanlal sibi malayil
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X