twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അന്ന് ഒരുപാട് അപമാനിച്ചു, തരംതാഴ്ത്തി, വളരെ വേദനിപ്പിച്ചു; തുറന്ന് പറഞ്ഞ് മമ്മൂട്ടി

    |

    മലയാളി പ്രേക്ഷകരുടെ സ്വകാര്യ അഹങ്കാരമാണ് മമ്മൂട്ടി. 1971 ല്‍ പുറത്ത് ഇറങ്ങിയ അനുഭവം പാളിച്ചകള്‍ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ എത്തിയ താരം പിന്നീട് ഒരുപിടി മികച്ച ചിത്രങ്ങളുടെ ഭാഗമായി. വളരെ പെട്ടെന്ന് തന്നെ 'സൂപ്പര്‍സ്റ്റാര്‍' എന്ന താരപദവിയിലേയ്ക്ക് നടന്നടുത്തു. അഭിനയത്തോടും സിനിമയോടുമുള്ള അടക്കാനാവാത്ത ആഗ്രഹമായിരുന്നു മമ്മൂട്ടിയുടെ പെട്ടെന്നുളള വളര്‍ച്ചയ്ക്ക് പിന്നിലെ രഹസ്യം. ഇതേ ആഗ്രഹം തന്നെയാണ് മെഗാസ്റ്റാറിന് അന്യഭാഷ ചിത്രങ്ങളിലേയ്ക്കും എത്തിച്ചത്. അവിടേയും വളരെ ചെറിയ സമയം കൊണ്ട് തന്റേതായ സ്ഥാനം ഉറപ്പിച്ചു.

    നിസ്സാരകാര്യം കൊണ്ടാണ് 'ബെല്‍സ് പാള്‍സി' വരുന്നത്; സ്‌ട്രോക്കുമായി ബന്ധമില്ല, രോഗത്തെ കുറിച്ച് മനോജ്നിസ്സാരകാര്യം കൊണ്ടാണ് 'ബെല്‍സ് പാള്‍സി' വരുന്നത്; സ്‌ട്രോക്കുമായി ബന്ധമില്ല, രോഗത്തെ കുറിച്ച് മനോജ്

    സിനിമ പാരമ്പര്യമോ സൗഹൃദമോ ഇല്ലാതെയായിരുന്നു മമ്മൂട്ടി വെള്ളിത്തിരയില്‍ എത്തിയത്. അതിനാല്‍ തന്നെ അദ്ദേഹത്തിന്റെ തുടക്കകാലത്തെ സിനിമ യാത്രയും അത്രസുഖകരമായിരുന്നില്ല. നിരവധി കയ്‌പ്പേറിയ അനുഭവങ്ങള്‍ അദ്ദേഹത്തിന് പിന്നിട്ട വഴികളില്‍ നേരേണ്ടി വന്നിരുന്നു. ഒരു കാലത്ത് സിനിമ വിടുന്നതിനെ കുറിച്ചു വരെ ചിന്തിച്ചിരുന്നു. അത് മെഗാസ്റ്റാര്‍ തുറന്ന് പറഞ്ഞിട്ടുമുണ്ട്. പ്രമുഖ മാധ്യമപ്രവര്‍ത്തകനായ കരണ്‍ ഥാപ്പറിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഇക്കാര്യം യാതൊരു മടിയും കൂടാതെ വെളിപ്പെടുത്തിയത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് മമ്മൂട്ടി ബിബിസിയ്ക്ക് നല്‍കിയ അഭിമുഖം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാവുകയാണ്. വീഡിയോയില്‍ വീകാരാധീനനായി സംസാരിക്കുന്ന മെഗാസ്റ്റാറിനെയാണ് കാണുന്നത്.

    അച്ഛന്റെ മരണശേഷം ഒരു മാസംവരെ ഞാന്‍ കരഞ്ഞില്ല, ഷോക്ക് ആയിരുന്നു, പിതാവിന്റെ വിയോഗത്തെ കുറിച്ച് മാളവികഅച്ഛന്റെ മരണശേഷം ഒരു മാസംവരെ ഞാന്‍ കരഞ്ഞില്ല, ഷോക്ക് ആയിരുന്നു, പിതാവിന്റെ വിയോഗത്തെ കുറിച്ച് മാളവിക

    85-86 കാലഘട്ടം

    85- 86 കാലത്തെ സിനിമ ജീവിതത്തെക്കുറിച്ചുള്ള കരണ്‍ ഥാപ്പറിന്റെ ചോദ്യത്തിനായിരുന്നു നേരിട്ട പ്രതിസന്ധിയെ കുറിച്ചു അവഗണനയെപ്പറ്റിയുമെല്ലാം നടന്‍ പറഞ്ഞത്. 85-86 കാലഘട്ടം മെഗാസ്റ്റാറിന് അത്ര എളുപ്പമായിരുന്നില്ല.' എണ്‍പതുകള്‍ കരിയറിലെ മോശം കാലമായിരുന്നു. ഒരു തിരിച്ച് വരവ് ഞാന്‍ പ്രതീക്ഷിച്ചതല്ല. ഒരുപാട് അപമാനിക്കപ്പെട്ടിട്ടുണ്ട്. ഇപ്പോള്‍ അതേക്കുറിച്ച് അല്പം സന്തോഷം തോന്നുന്നുണ്ടെങ്കിലും എന്റെ അനുഭവം വളരെ വേദനിപ്പിക്കുന്നതായിരുന്നു' മമ്മൂട്ടി മനസ് തുറന്നു.

    നേരിട്ട വെല്ലുവിളി

    'ഒരു നടനെന്ന നിലയില്‍ ആളുകള്‍ എന്നെ തരംതാഴ്ത്തി. പക്ഷേ എനിക്കൊരു പുനര്‍ജന്മം ഉണ്ടായി. എല്ലാം അവസാനിച്ചു എന്ന് കരുതിയ സമയത്ത് ചാരത്തില്‍ നിന്നുയര്‍ന്നു വന്നതുപോലെ റീ ബെര്‍ത്ത് സംഭവിച്ചു. എല്ലാം നഷ്ടപ്പെടുമ്പോള്‍ അതില്‍ നിന്ന് രക്ഷപ്പെടാന്‍ എല്ലാവരും ശ്രമിക്കും. എന്റെ ശ്രമം വിജയം കണ്ടു. എല്ലാം നഷ്ട്ടപെട്ടന്ന് തോന്നിയ സമയത്ത് സിനിമ വിട്ട് മറ്റെന്തെങ്കിലും ചെയ്താലോ എന്നുവരെ ചിന്തിച്ചു' ഇടറിയ സ്വരത്തില്‍ പറഞ്ഞു.

    വളര്‍ച്ച  വിശ്വസിക്കാന്‍ കഴിഞ്ഞിട്ടില്ല

    'ഇന്നും വളര്‍ച്ച പൂര്‍ണ്ണമായി വിശ്വസിക്കാന്‍ കഴിഞ്ഞിട്ടില്ല. സത്യത്തില്‍ ഇപ്പോഴും ഞാനെവിടെയാണ് നില്‍ക്കുന്നത് എന്ന് വിശ്വസിക്കാന്‍ മാനസികമായി ഒട്ടും തയ്യാറെടുത്തിട്ടില്ല. അതുകൊണ്ട് ഞാനൊരു താരമെന്ന നിലയില്‍ പെരുമാറാറില്ല. ഒരു താരമെന്ന് സ്വയം തോന്നാറില്ല. എളിമയും വിനയവുമുള്ള ലാളിത്യമുള്ള ഒരാളാണെന്നു പറഞ്ഞാല്‍ ആളുകള്‍ വിശ്വസിക്കുക പോലുമില്ല. അവര്‍ പറയുന്നത് എനിക്ക് തലക്കനമാണെന്നാണ്. ഞാന്‍ എന്റെ പ്രൊഫഷനോട് വളരെ ആത്മാര്‍ഥതയും പ്രതിബദ്ധതയും പുലര്‍ത്തുന്ന ആളാണ്' മമ്മൂട്ടി അവതാരകന്റെ ചോദ്യത്തിന് ഉത്തരമായി പറഞ്ഞു.

    വിജയരഹസ്യം

    വിജയരഹസ്യത്തെ കുറിച്ചു അവതാരകന്‍ മെഗാസ്റ്റാറിനോട് ചോദിക്കുന്നുണ്ട്. 'അങ്ങനയൊരു രഹസ്യം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. പക്ഷേ ആ പാഷന്‍ എനിക്കുണ്ട്. അഭിനയിക്കാനുള്ള ഒരുതരം തൃഷ്ണ എന്റെ ഉള്ളിലുണ്ട്. നടനാകുവാനുള്ള പ്രചോദനം എന്നിലുണ്ട്. ഇപ്പോഴും. അത് മരിക്കരുതെന്ന് ഞാന്‍ പ്രാര്‍ഥിക്കുന്നു. അത് എന്നോടൊപ്പമേ മരിക്കുകയുള്ളൂ. വളരെ അത്യാഗ്രഹിയായിട്ടുള്ള മനുഷ്യനാണ് ഞാന്‍. നിക്കു കിട്ടുന്ന വേഷങ്ങളോട് അത്യാഗ്രഹമുള്ള നടനാണെന്നും' മമ്മൂക്ക അഭിമുഖത്തില്‍ പറഞ്ഞു. വര്‍ഷങ്ങള്‍ പഴക്കമുള്ള വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്.

    English summary
    Flashback Friday: When Megastar Mammootty Opens Up About His Flops In 80's
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X