അക്കാര്യത്തില്‍ കല്‍പനയ്ക്ക് വിഷമമുണ്ടോ? തീർച്ചയായും ഉണ്ട്, മല്ലിക സുകുമാരന്റെ ചോദ്യത്തിന് നടി നല്‍കിയ ഉത്തരം
കല്‍പന എന്ന പേര് കേള്‍ക്കുമ്പോള്‍ തന്നെ മലയാളികള്‍ക്കെല്ലാം ഒരു വേദനയാണ്. ആറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു ജനുവരിയിലാണ് നടി കല്‍പനയെ മലയാളികള്‍ക്ക് നഷ്ടപ്പെടുന്നത്. സിനിമാ ചിത്രീകരണത്തിന് പോയ നടിയെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. അപ്രതീക്ഷിതമായിട്ടുള്ള ആ വേര്‍പാടുണ്ടാക്കയി വേദന ഇന്നും ആരാധകരുടെ മനസില്‍ നിന്നും പോയിട്ടില്ല.
വീണ്ടുമൊരു ജനുവരി വരുമ്പോള്‍ കല്‍പന മരിച്ചിട്ട് ആറ് വര്‍ഷം പൂര്‍ത്തിയാവുകയാണ്. 2016 ജനുവരി 25 നായിരുന്നു നടി അന്തരിച്ചത്. അതേ സമയം സിനിമയില്‍ സ്ഥിരമായി കോമഡി വേഷത്തിലേക്ക് മാത്രം ഒതുങ്ങി പോയതില്‍ തനിക്ക് ഒത്തിരി വേദന തോന്നിയിട്ടുണ്ടെന്ന് പറയുന്ന കല്‍പ്പനയുടെ വീഡിയോ ഇപ്പോള്‍ വൈറലാവുകയാണ്.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജെബി ജംഗ്ഷന്‍ എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നടി. ഇടയ്ക്ക് നടി മല്ലിക സുകുമാരന്‍ വീഡിയോയില്‍ പ്രത്യക്ഷപ്പെടുകയും കല്‍പനയുമായി സംസാരിക്കുകയും ചെയ്തു. ശേഷം സ്ഥിരമായി കോമഡി വേഷങ്ങള്‍ ചെയ്യുന്നതില്‍ വിഷമം തോന്നിയിട്ടില്ലേ എന്നാണ് മല്ലിക ചോദിച്ചത്.
'സകലകലാഭല്ലവന്മാരുള്ള കുടുംബത്തിലെ അംഗമാണ് കല്‍പന. അച്ഛന്‍, അമ്മ, സഹോദരങ്ങള്‍ എല്ലാവരും കലാകാരന്മാരാണ്. എന്നാല്‍ കല്‍പനയെ എല്ലാ കാലത്തും മുതിര്‍ന്ന ഹാസ്യ താരങ്ങളുടെ ലിസ്റ്റിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. മലയാള സിനിമയ്ക്കും പ്രേക്ഷകര്‍ക്കും കല്‍പന മികച്ചൊരു ഹാസ്യനടിയാണ്. ഇത്രയും കഴിവുള്ള കല്‍പനയെ മലയാളി ഹാസ്യനടിയായി മാത്രം കണ്ടതില്‍ എപ്പോഴെങ്കിലും വിഷമം തോന്നിയിട്ടുണ്ടോ', എന്നുമാണ് മല്ലിക സുകുമാരന്‍ ചോദിക്കുന്നത്.

'വിഷമമുണ്ട്. ഞാനപ്പോഴും പറഞ്ഞ് കൊണ്ടിരിക്കുന്നത് അതാണ്. സര്‍ക്കസിലെ കോമാളിയിയുടെ അവസ്ഥയാണ്. ഇങ്ങനയൊക്കെ കോമാളിത്തം കാണിച്ചിട്ട് പാവങ്ങള്‍ ജീവിക്കുകയാണല്ലോ എന്നൊക്കെയാണ് അവരെ കുറിച്ച് പലരും പറയുക. എല്ലാവരും പറയുന്നത് കോമഡി എളുപ്പമാണ്, നായികയാവുന്നതാണ് ബുദ്ധിമുട്ടെന്നാണ്. എന്നാല്‍ സിനിമയില്‍ നായികയോടും നായകനോടും മാത്രമേ സ്‌നേഹമുള്ളു.
അങ്ങനെ കോമഡിയ്ക്ക് വാല്യൂ ഉണ്ടെങ്കില്‍ ഇവിടെ ആദ്യം നാഷണല്‍ അവാര്‍ഡ് വാങ്ങിക്കേണ്ടത് ജഗതി ശ്രീകുമാറാണ്. അത്രയും നല്ലൊരു കലാകാരന്‍ വേറെ എവിടെയുണ്ട്. അദ്ദേഹത്തിന് എന്ത് അവാര്‍ഡാണ് കിട്ടിയിട്ടുള്ളത്. അതുകൊണ്ട് മല്ലിക ചേച്ചി ചോദിച്ചത് വളരെ കൃത്യമായിട്ടുള്ള കാര്യമാണ്. എനിക്ക് എപ്പോഴും ഒരു സീനിയര്‍ ലെവലാണ്. കോമഡി ചെയ്യുന്നവരോടും ആ നിലപാടാണ്. ഒരു കണക്കിന് അത് നല്ലതാണ്.

ഒരു വേദിയില്‍ ഉര്‍വശി, ശോഭന, മോനിഷ, എന്നിങ്ങനെ പറയുന്നതിനൊപ്പം ആ കല്‍പന ചേച്ചി എന്നായിരിക്കും പറയുക. അതിലെനിക്ക് സന്തോഷമേയുള്ളു. പക്ഷേ കഥാപാത്രം ചെയ്യുമ്പോള്‍ മല്ലിക ചേച്ചി ചോദിച്ചത് കറക്ടാണ്. ഇത്രയും കലാകുടുംബത്തിലുള്ള എനിക്ക് തുടര്‍ച്ചയായി ഇത്തരം കഥാപാത്രങ്ങള്‍ കിട്ടിയതെന്താണെന്ന് ചോദിച്ചാല്‍ അതൊക്കെ വിധി എന്നേ പറയാന്‍ പറ്റൂ.
മുഴുനീള കഥാപാത്രം ചെയ്യുന്നവരെയേ അവാര്‍ഡിന് പരിഗണിക്കുകയുള്ളു. പക്ഷേ തനിക്ക് വന്നപ്പോള്‍ വൈകി പോയി. കല്‍പനയെയും ജഗതിയെയുമൊക്കെ കാണുമ്പോള്‍ ഞങ്ങള്‍ക്ക് വല്ലാത്ത സന്തോഷമാണെന്നൊക്കെ ആളുകള്‍ പറയും. പക്ഷേ എന്നും കഞ്ഞിയും പയറും കഴിച്ചോണ്ടിരിക്കാന്‍ പറ്റുമോ? ജീവിതത്തില്‍ എപ്പോഴെങ്കിലും വേറെന്തെങ്കിലും തിന്നാന്‍ തോന്നില്ലേന്ന് കല്‍പന ചോദിക്കുന്നു. അങ്ങനെ വേറിട്ടത് ചെയ്തപ്പോള്‍ നല്ല അഭിപ്രായം കിട്ടിയിട്ടുണ്ടെന്നും നടി കൂട്ടിച്ചേര്‍ത്തു.

1977 മുതല്‍ അഭിനയത്തിലേക്ക് എത്തിയതാണ് നടി കല്‍പന. വളരെ ചെറിയ പ്രായത്തിലെ അഭിനയിച്ച് തുടങ്ങിയെങ്കിലും ഹാസ്യ കഥാപാത്രങ്ങളായിരുന്നു കൂടുതലായും കിട്ടിയത്. കല്‍പനയുടെ സഹോദരിമാരും നടികളുമായ കലാരഞ്ജിനിയുടെയും ഉര്‍വശിയുടെയും കാര്യം നേരെ മറിച്ചായിരുന്നു. ഇരുവരും നായികമാരായി അഭിനയിക്കുമ്പോള്‍ കല്‍പന സൈഡ് റോളിലും ഹാസ്യ വേഷങ്ങളുമായി നടക്കുകയായിരുന്നു.
2015 ല്‍ പുറത്തിറങ്ങിയ ചാര്‍ളിയാണ് നടിയുടെ അവസാന ചിത്രം. ഇതില്‍ ക്യൂന്‍ മേരി എന്ന കിടിലന്‍ വേഷമാണ് കല്‍പന അവതരിപ്പിച്ചത്. അഭിനയ പ്രധാന്യമുള്ള കഥാപാത്രത്തിലൂടെ മിന്നുന്ന പ്രകടനമാണ് കല്‍പന കാഴ്ച വെച്ചതും. എന്നാല്‍ അപ്രതീക്ഷിത വേര്‍പാടിലൂടെ കല്‍പന ഇന്നും ആരാധകരെ കണ്ണീരിലാഴ്ത്തുകയാണ്.


Click it and Unblock the Notifications











