തനിക്ക് പകരം മോഹൻലാലിനെ നായകനാക്കാൻ മമ്മൂട്ടി ആവശ്യപ്പെട്ടു, വെളിപ്പെടുത്തി സംവിധായകൻ
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മോഹൻലാലും മമ്മൂട്ടിയും. എന്നെന്നും ഓർമിച്ചിരിക്കുന്ന ഒരുപിടി മികച്ച കഥാപാത്രങ്ങളാണ് താരങ്ങൾ പ്രേക്ഷകർക്കായി സമ്മാനിച്ചിട്ടുള്ളത്. ജീവിതത്തിൽ അടുത്ത സുഹൃത്തുക്കളാണ് മോഹൻലാലും മമ്മൂട്ടിയും. ഇവരുടെ സൗഹൃദത്തിന്റെ ആഴവും വ്യാപ്തിയും സിനിമയ്ക്ക് അപ്പുറമാണ്. തിയേറ്ററുകളിൽ താരങ്ങൾ മുഖാമുഖം എത്താറുണ്ടെങ്കിലും ജീവിതത്തിൽ ലാലും ഇച്ചാക്കയുമാണ്. കുടുംബാംഗങ്ങൾ തമ്മിലും വളരെ അടുത്ത ബന്ധമാണുള്ളത്.
സിനിമകളുടെ തിരഞ്ഞെടുപ്പിന്റെ കാര്യത്തിലും താരങ്ങളുടെ സൗഹൃദം മുഴച്ച് നിൽക്കാറുണ്ട്. ഇപ്പോഴിത ബാവുട്ടിയുടെ നാമത്തിൽ എന്ന ചിത്രം ഉണ്ടായതിനെ കുറിച്ച് സംവിധായകൻ ജി എസ് വിജയൻ. കൗമുദി ടിവിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് സംവിധായകൻ ഈ മമ്മൂട്ടി ചിത്രം പിറന്നതിനെ കുറിച്ച് വെളിപ്പെടുത്തിയത്. ഇത് കൂടാതെ സിനിമയ്ക്ക് അപ്പുറമാണ് മോഹൻലാലും മമ്മൂട്ടിയും തമ്മിലുള്ള ബന്ധമെന്ന് തെളിയുക്കുന്ന ഒരു സംഭവവും സംവിധായകൻ പറയുന്നുണ്ട്. സംവിധായകന്റെ വാക്കുകൾ ഇങ്ങനെ...
{photo-feature}


Click it and Unblock the Notifications