»   » എടുത്ത് പറയാന്‍ ഒരു കഥാപാത്രമില്ല, പല സിനിമകളും റിലീസ് ചെയ്തത് പോലും അറിഞ്ഞില്ല, ആസിഫിന്റെ പരാജയം!!

എടുത്ത് പറയാന്‍ ഒരു കഥാപാത്രമില്ല, പല സിനിമകളും റിലീസ് ചെയ്തത് പോലും അറിഞ്ഞില്ല, ആസിഫിന്റെ പരാജയം!!

Posted By: Rohini
Subscribe to Filmibeat Malayalam

ആസിഫ് അലി നായകനായ അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍ എന്ന ചിത്രത്തിന് കേരളത്തില്‍ തിയേറ്ററുകള്‍ കിട്ടുന്നില്ല എന്നതാണ് ഇപ്പോഴത്തെ പ്രശ്‌നം. ചിത്രത്തിന് ആവശ്യത്തിനുള്ള പ്രമോഷന്‍ ലഭിയ്ക്കാത്തതും ആസിഫ് അലിയുടെ മുന്‍ ചിത്രങ്ങളുടെ പരാജയവും അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്റെ ഈ അവസ്ഥയ്ക്ക് കാരണമാണെന്ന് പറയാതെ വയ്യ.

ആസിഫ് അലി എന്തുകൊണ്ട് ഓമനക്കുട്ടന്‍ പ്രമോട്ട് ചെയ്തില്ല, സിനിമയുടെ ഈ അവസ്ഥയ്ക്ക് കാരണം ആസിഫ് ?

ഋതു എന്ന ചിത്രത്തിലൂടെയാണ് ആസിഫിന്റെ അരങ്ങേറ്റം. ഒരു യൂത്ത് സ്റ്റാറാകാനുള്ള എല്ലാ അവസരങ്ങളും തുറന്ന് വന്നിട്ടും, തിരഞ്ഞെടുപ്പുകളിലെ പാളിച്ചകള്‍ കൊണ്ട് ആസിഫിന് എത്തേണ്ടിടത്ത് എത്താന്‍ കഴിഞ്ഞില്ല. ആസിഫിന്റെ കരിയര്‍ എടുത്തു നോക്കിയാല്‍ കരിയര്‍ ബെസ്റ്റ് എന്നൊരു കഥാപാത്രം കാണില്ല. ഓമനക്കുട്ടന്‍ മാത്രമല്ല, ആസിഫിന്റെ പല സിനിമകളുടെയും റിലീസ് ആളുകള്‍ അറിഞ്ഞിരുന്നില്ല എന്നതാണ് സത്യം.

ഓമനക്കുട്ടന് അര്‍ഹിയ്ക്കുന്ന സ്ഥാനം നല്‍കണമെന്ന് ആസിഫ് അലിയുടെ അപേക്ഷ, എന്തുകൊണ്ട് കിട്ടുന്നില്ല?

അഭിനയത്തിനൊപ്പം നിര്‍മാണ രംഗത്തും ഭാഗ്യം പരീക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും അവിടെയും ആസിഫിന്റെ കാലിടറി. തന്റെ മുന്‍ ചിത്രങ്ങളുമായി താരതമ്യം ചെയ്ത് അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടനെ വിലയിരുത്തരുത് എന്ന് ആസിഫ് തന്നെ പറയുന്നു. എന്നിരുന്നാലും പ്രേക്ഷകര്‍ക്ക് നോക്കാതെ വയ്യ... തിരിഞ്ഞു നോക്കുമ്പോള്‍ അനുരാഗ കരിക്കിന്‍ വെള്ളം എന്ന ചിത്രം മാത്രമേ ആസിഫില്‍ കാണാന്‍ കഴിയുന്നുള്ളൂ.. ചില പരാജയ ചിത്രങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം

ഹണീബി 2

2013 ല്‍ റിലീസ് ചെയ്ത ഹണീബി എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായിട്ടാണ് ഹണീബി ടു സെലിബ്രേഷന്‍ എത്തിയത്. വളരെ അധികം പ്രതീക്ഷയോടെ ആരാധകര്‍ കാത്തിരുന്ന ചിത്രം പക്ഷെ പ്രേക്ഷകരെ വെറുപ്പിച്ചു. ജീന്‍ പോള്‍ ലാലാണ് ചിത്രം സംവിധാനം ചെയ്തത്. ആസിഫിന്റെ കരിയര്‍ വേര്‍സ്റ്റ് എന്ന് ഹണീബി 2 വിനെ വിശേഷിപ്പിക്കാം

കവി ഉദ്ദേശിച്ചത്

ഒറ്റയ്‌ക്കൊരു സിനിമ നിന്ന് വിജയിപ്പിക്കാന്‍ കഴിയില്ല എന്ന് ബോധ്യമായതുകൊണ്ടാവും ആസിഫ് മള്‍ട്ടിസ്റ്റാര്‍ ചിത്രങ്ങള്‍ പരീക്ഷിക്കാന്‍ തുടങ്ങിയത്. ആസിഫ് അലി, നരേന്‍, ബിജു മേനോന്‍ തുടങ്ങിയവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ലിജു തോമസ് സംവിധാനം ചെയ്ത ചിത്രമാണ് കവി ഉദ്ദേശിച്ചത്. എന്നാല്‍ ആ കവിത മനസ്സിലാക്കാനും പ്രേക്ഷകര്‍ക്ക് സാധിച്ചില്ല

ഇത് താണ്ട പൊലീസ്

റിലീസ് ചെയ്തത് പോലും പ്രേക്ഷകര്‍ അറിയാതെ പോയ ആസിഫ് അലി ചിത്രങ്ങളില്‍ ഒന്നാണ് ഇത് താണ്ടാ പൊലീസ്. ഒരു വനിതാ പൊലീസ് സ്റ്റേഷനും അവിടെ ഡ്രൈവറായി എത്തുന്ന രാമകൃഷ്ണന്റെയും കഥയാണ് മനോജ് പാലോടന്‍ സംവിധാനം ചെയ്ത ഇത് താണ്ടാ പൊലീസ് എന്ന ചിത്രം.

രാജമ്മ അറ്റ് യാഹു

കുഞ്ചാക്കോ ബോബന്‍ - ആസിഫ് അലി കൂട്ടുകെട്ട് ഒന്നിയ്ക്കുന്നു എന്നതായിരുന്നു രാജമ്മ അറ്റ് യാഹു എന്ന ചിത്രത്തില്‍ പ്രേക്ഷകര്‍ക്കുള്ള പ്രതീക്ഷ. രഘുവേന്ദ്ര വര്‍മ്മ സംവിധാനം ചെയ്ത ചിത്രം പക്ഷെ ബോക്‌സോഫീസില്‍ പരാജയപ്പെട്ടു. ആസിഫിനെ രക്ഷിക്കാന്‍ യാഹുവിനും കഴിഞ്ഞില്ല

കൊഹിനൂര്‍

അഭിനയത്തില്‍ നിന്ന് മാറി, ആസിഫ് നിര്‍മാതാവിന്റെ കുപ്പായവും ഇട്ട് വന്ന ചിത്രമാണ് കൊഹിനൂര്‍. വിനയ് ഗോവിന്ദ് സംവിധാനം ചെയ്ത ചിത്രത്തില്‍ ആസിഫിനും ആരാധകര്‍ക്കും വലിയ പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ ആ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാനോ ആസിഫ് അലി എന്ന അഭിനേതാവിനെ കണ്ടെത്താനോ ചിത്രത്തിന് സാധിച്ചില്ല

യൂ ടൂ ബ്രൂട്ടസ്

പേര് പോലെ തന്നെ ബ്രൂട്ടസ് ആയിരുന്നു ചിത്രം. ബാലതാരമായി സിനിമയില്‍ എത്തിയ രൂപേഷ് പീതാംബരന്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രത്തില്‍ അഭി എന്ന കഥാപാത്രമായി ആസിഫ് അലി എത്തി. എന്നാല്‍ അതുകൊണ്ട് കാര്യമുണ്ടായില്ല. ചിത്രം പരാജയപ്പെട്ടു

മൈലാഞ്ചി മൊഞ്ചുള്ള വീട്

കഥ തുടരുന്നു എന്ന ചിത്രത്തിന് ശേഷം ആസിഫ് അലിയും ജയറാമും ഒന്നിച്ചൊരു മാജിക് ചിത്രം എന്നായിരുന്നു മൈലാഞ്ചി മൊഞ്ചുള്ള വീട് എന്ന ചിത്രത്തിന് നല്‍കിയ വിശേഷണം. ബെന്നി കെ ജോസഫ് സംവിധാനം ചെയ്ത ഈ ചിത്രത്തിനും ആസിഫിന്റെ കരിയറില്‍ ഒരു അടയാളവും വയ്ക്കാന്‍ കഴിഞ്ഞില്ല

മോസായിലെ കുതിര മീനുകള്‍

വ്യത്യസ്ത ഗെറ്റപ്പിലും മറ്റും ആസിഫ് അലി എത്തിയ ചിത്രമാണ് മോസായിലെ കുതിരമീനുകള്‍. ആസിഫിനൊപ്പം സണ്ണി വെയിനും കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രം 2014 ല്‍ ആണ് റിലീസായത്. എന്നാല്‍ ചിത്രം ആരും ശ്രദ്ധിച്ചതുപോലുമില്ല.

പകിട

ബിജു മേനോന്‍ - ആസിഫ് അലി കൂട്ടുകെട്ട് എന്നതായിരുന്നു പകിട എന്ന ചിത്രത്തിലേക്ക് തുടക്കം മുതലേ പ്രക്ഷകരെ ആകര്‍ഷിച്ചത്. സുനില്‍ കാര്യാട്ടുകരയാണ് ചിത്രം സംവിധാനം ചെയ്തത്. എന്നാല്‍ തിയേറ്ററില്‍ സിനിമയ്ക്ക് വിരലിലെണ്ണാവുന്ന ദിവസം മാത്രമേ നില്‍ക്കാന്‍ കഴിഞ്ഞുള്ളൂ

ബൈസിക്കിള്‍ തീവ്‌സ്

പൊട്ടിപ്പൊളിഞ്ഞ മറ്റൊരു ആസിഫ് അലി ചിത്രമാണ് ബൈസിക്കിള്‍ തീവ്‌സ്. ആസിഫിന്റെ 25 ആമത്തെ ചിത്രമെന്ന വിശേഷണത്തോടെ എത്തിയ ചിത്രം സംവിധാനം ചെയ്തത് ജിംസണ്‍ ജോയ് ആണ്. പരാജയങ്ങളുടെ പട്ടികയിലേക്ക് ഒരെണ്ണം എന്ന കണക്കെയായിരുന്നു സിനിമയുടെ റിലീസ്

റെഡ് വൈന്‍

യുവതാരങ്ങളായ ആസിഫ് അലിയ്ക്കും ഫഹദ് ഫാസിലിനുമൊപ്പം മോഹന്‍ലാല്‍ എത്തുന്നു എന്നതായിരുന്നു റെഡ് വൈനിന്റെ ആകര്‍ഷണം. സലാം ബാപ്പു സംവിധാനം ചെയ്ത ചിത്രത്തില്‍ രമേഷ് എന്ന കഥാപാത്രമായി ആസിഫ് അലി എത്തി. എന്നാല്‍ സിനിമ പരാജയപ്പെട്ടു

കൗ ബോയ്

പ്രേക്ഷകരെ വെറുപ്പിച്ച ആസിഫ് അലി ചിത്രമാണ് കൗ ബോയ്. പി ബാലചന്ദ്ര കുമാര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ആസിഫിനൊപ്പം ഖുശ്ബു, ബാല, മൈഥിലി തുടങ്ങിയവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തി. 2013 ലാണ് സിനിമ റിലീസ് ചെയ്തത്

ഐ ലവ് മി

ഉണ്ണി മുകുന്ദനെയും ആസിഫ് അലിയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു ഐ ലവ് മി. നിലവാരമില്ലാത്ത മേക്കിങ് തന്നെയാണ് ഈ സിനിമയ്ക്ക് പാരയായത്.

ഇഡിയറ്റ്‌സ്

സനുഷയെയും ആസിഫ് അലിയെയും ബാബുരാജിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി കെ എസ് ബാവ സംവിധാനം ചെയ്ത ഹാസ്യ ചിത്രമാണ് ഇഡിയറ്റ്‌സ്. സിനിമ കണ്ട പ്രേക്ഷകരും പറഞ്ഞത് അത് തന്നെ, ഇഡിയറ്റ്‌സ്!

916

അനൂപ് മേനോന്‍, ആസിഫ് അലി, മുകേഷ് തുടങ്ങിയവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി എം മോഹനന്‍ സംവിധാനം ചെയ്ത ചിത്രമാണ് 916. പേരിനോട് ഒട്ടും നീതി പുലര്‍ത്താത്ത ചിത്രം തിയേറ്ററില്‍ മൂക്കും കുത്തി വീണു. ആസിഫ് അലിയുടെ സെലക്ഷന്‍ അപാകതയൊക്കെ ഈ സിനിമകളില്‍ നിന്ന് വ്യക്തമാക്കാവുന്നതാണ്.

ഹസ്ബന്റ്‌സ് ഇന്‍ ഗോവ

ഹാപ്പി ഹസ്ബന്റ്‌സ് എന്ന ചിത്രത്തിന് ശേഷം മലയാളത്തില്‍, ഭര്‍ത്താക്കന്മാരുടെ അവിഹിത ബന്ധങ്ങളെ പിന്തുണയ്ക്കും എന്ന തെറ്റിദ്ധാരണയുടെ പുറത്താണ് ഹസ്ബന്റ്‌സ് ഇന്‍ ഗോവ എന്ന ചിത്രം റിലീസ് ചെയ്തത്. ആസിഫ് അലി, ജയസൂര്യ, ഇന്ദ്രജിത്ത്, ലാല്‍ തുടങ്ങിയവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രം കുടുംബ പ്രേക്ഷകരെ നിരാശപ്പെടുത്തി

ഉന്നം

സ്വാതി ഭാസ്‌കറിന്റെ തിരക്കഥയില്‍ സിബി മലയില്‍ സംവിധാനം ചെയ്ത ചിത്രമാണ് ഉന്നം. ആസിഫ് അലിയ്‌ക്കൊപ്പം ശ്രീനിവാസന്‍, ലാല്‍, റിമ കല്ലിങ്കല്‍ തുടങ്ങിയവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രം 2012 ലാണ് റിലീസ് ചെയ്തത്.

സെവന്‍സ്

സാള്‍ട്ട് ആന്റ് പെപ്പര്‍ എന്ന ചിത്രത്തിനൊക്കെ ശേഷം മലയാളത്തിലെ യുവതരംഗമായി മാറുകയായിരുന്നു ആസിഫ് അലി. അപ്പോഴാണ് സെവന്‍സ് എന്ന ചിത്രമെത്തുന്നത്. ആസിഫിനൊപ്പം കുഞ്ചാക്കോ ബോബനും നിവിന്‍ പോളിയുമൊക്കെ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രത്തിനും പരാജയമായിരുന്നു വിധി

ഇത് നമ്മുടെ കഥ

നാടോടികള്‍ എന്ന തമിഴ് സിനിമയുടെ റീമേക്കാണ് ഇത് നമ്മുടെ കഥ. ശശികുമാര്‍ കേന്ദ്ര കഥാപാത്രമായി എത്തി തമിഴില്‍ മികച്ച വിജയം നേടിയ ചിത്രം പക്ഷെ കേരളത്തിലെ തിയേറ്ററില്‍ വിജയം കണ്ടില്ല. നവാഗതനായ രാജേഷ് കണ്ണന്‍കരയാണ് സിനിമ സംവിധാനം ചെയ്തത്.

ബെസ്റ്റ് ഓഫ് ലക്ക്

എംഎ നിഷാധാണ് ബെസ്റ്റ് ഓഫ് ലക്ക് എന്ന ചിത്രം സംവിധാനം ചെയ്തത്. ആസിഫിന് പുറമെ പ്രഭു, ഉര്‍വശി, കൈലാഷ്, അര്‍ച്ചന കവി, റിമ കല്ലിങ്കല്‍ തുടങ്ങിയൊരു വലിയ താരനിര ഉണ്ടായിരുന്നെങ്കിലും പരാജയമായിരുന്നു ഈ സിനിമയുടെയും വിധി.

English summary
Flops of Asif Ali

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam