'ബൈക്കിന്മേലുള്ള കമാന്റ് വരുന്നതേയുള്ളു, വീണിട്ടുള്ളതുകൊണ്ടാണ് എന്റേയും ബൈക്കിന്റേയും മേൽ ചെളി പറ്റിയത്'

കഴിഞ്ഞ കുറച്ച് വർഷങ്ങളായി തന്റെ ഇഷ്ടങ്ങൾക്കും സ്വപ്നങ്ങൾക്കും പിന്നാലെയാണ് മഞ്ജു വാര്യരുടെ സഞ്ചാരം. അത് കാണുന്നത് മലയാളിക്കും ഏറെ സന്തോഷമുള്ള കാര്യമാണ്. അഭിനയത്തിൻ്റെ ഇടവേളകളിൽ മഞ്ജു വാര്യർ ഇപ്പോൾ ഏറെയും സമയം ചിലവഴിക്കുന്നത് ബൈക്ക് റൈഡ് എന്ന പുതിയ പാഷന് വേണ്ടിയാണ്. പുത്തൻ ബെെക്ക് സ്വന്തമാക്കിയതിനുശേഷം ബെെക്ക് റെെഡുകൾ ആസ്വദിക്കുന്ന മഞ്ജുവിന്റെ ചിത്രങ്ങളും വീഡിയോകളും ഇടയ്ക്കിടെ വൈറലാകാറുണ്ട്.

ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് മഞ്ജു വാര്യര്‍ ബി.എം.ഡബ്ലുവിന്റെ അഡ്വഞ്ചര്‍ ബൈക്കായ ആര്‍ 1250 ജി.എസ് എന്ന മോഡല്‍ സ്വന്തമാക്കിയത്. ഏകദേശം 23 ലക്ഷം രൂപയ്ക്ക് മുകളിലാണ് ബെെക്കിൻ്റെ വില. പുതിയ ബൈക്ക് വാങ്ങിയതിനുശേഷം നടൻ അജിത്തിന് മഞ്ജു വാര്യർ നന്ദിയും അറിയിച്ചിരുന്നു. നേരത്തെ തുനിവെന്ന ചിത്രത്തില്‍ അജിത്തിന്റെ നായികയായി മഞ്ജു വാര്യര്‍ വേഷമിട്ടിരുന്നു.

Manju Warrier

ചിത്രത്തിന്റെ ഷൂട്ടിങ് ബ്രേക്കില്‍ അജിത്തിനൊപ്പം നടി ലഡാക്ക് യാത്രയും നടത്തിയിരുന്നു. അജിത്ത് ഓടിച്ചിരുന്ന അതേ സീരിസിലുള്ള ബി.എം.ഡബ്ല്യു ബൈക്കാണ് മഞ്ജുവും സ്വന്തമാക്കിയത്. അടുത്തിടെ തന്റെ ബൈക്കിൽ രാത്രി നഗരം ചുറ്റുന്ന മഞ്ജുവിന്റെ വീഡിയോ ശ്രദ്ധിക്കപ്പെട്ടിരുന്നു.

മാത്രമല്ല കുറച്ചുനാൾ മുമ്പ് ചെളി പറ്റിയ ബെെക്കിനൊപ്പം നിൽക്കുന്ന ചിത്രങ്ങളും താരം തന്നെ സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരുന്നു. വീഴുന്നു... ചെളിയില്‍ പുരളുന്നു... പഠിച്ചുകൊണ്ടേയിരിക്കുന്നു എന്ന ക്യാപ്ഷനൊപ്പം ഒപ്പം റെെഡ് ചെയ്ത സുഹൃത്ത് ബിനീഷ് ചന്ദ്രയ്ക്ക് നന്ദിയും അറിയിച്ചുള്ളതായിരുന്നു മഞ്ജുവിന്റെ പോസ്റ്റ്.

ഇപ്പോഴിതാ പുതിയ സിനിമയായ ഫൂട്ടേജിന്റെ പ്രമോഷനെത്തിയപ്പോൾ തന്റെ ബൈക്ക് റൈഡിങുമായി ബന്ധപ്പെട്ടുള്ള വിശേഷങ്ങൾ മഞ്ജു പങ്കിട്ടിരിക്കുകയാണ്. വൈറൈറ്റി മീഡിയയ്ക്ക് നൽകിയ ഏറ്റവും പുതിയ അഭിമുഖത്തിലാണ് പുതിയ സിനിമയെ കുറിച്ചും പുത്തൻ ബൈക്കിലെ യാത്രകളെ കുറിച്ചും മഞ്ജു വിവരിച്ചത്.

ആദ്യം ഫൂട്ടേജെന്ന സിനിമയെ കുറിച്ചാണ് മഞ്ജു വാര്യർ സംസാരിച്ചത്. ജീവിതത്തിലുണ്ടാകുന്ന കാര്യങ്ങൾ ഉടൻ വീഡിയോയോ ഫോട്ടോയായോ ക്യാപ്ച്ചർ ചെയ്ത് വെക്കാൻ ശ്രദ്ധിക്കാറുണ്ടോയെന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു മറുപടി. ഓരോ നിമിഷവും ഞാനായിട്ട് ഫോണിൽ ക്യാപ്ചർ ചെയ്ത് വെക്കാറില്ല. എല്ലാം മറ്റുള്ളവർ എനിക്ക് അയച്ച് തരുന്നതാണ്.

സോഷ്യൽമീഡിയയിൽ പോലും ഞാൻ അത്ര ആക്ടീവല്ല. സമയം കിട്ടുമ്പോൾ എന്തെങ്കിലും പോസ്റ്റ് ചെയ്യും അത്രമാത്രമെന്ന് മഞ്ജു പറയുന്നു. നാൽപ്പത്തിയഞ്ചിലും ഫിറ്റ്നസ് കാത്തുസൂക്ഷിക്കുന്നതിന് പിന്നിലെ രഹസ്യവും മഞ്ജു വെളിപ്പെടുത്തി. എന്റെ അച്ഛന്റെ ശരീരപ്രകൃതി ഏകദേശം ഇങ്ങനെയാക്കെ തന്നെയായിരുന്നു. അത് എനിക്കും പകർന്ന് കിട്ടിയിട്ടുണ്ടാവണം. ആവശ്യത്തിനുള്ള വർക്കൗട്ട് മാത്രമെ ചെയ്യാറുള്ളു. പക്ഷെ സ്ട്രങ്തനിങൊക്കെ ശ്രദ്ധിക്കുന്നുണ്ട്. ചെയ്തുകൊണ്ടിരിക്കുന്ന ചില സിനിമകളിൽ ആക്ഷൻ സ്വീക്കൻസ് ചെയ്യുന്നതുകൊണ്ടാണ് സ്ട്രങ്തനിങൊക്കെ ഇപ്പോൾ ശ്രദ്ധിക്കുന്നതെന്നും മഞ്ജു പറഞ്ഞു.

Manju Warrier

പൊതുസ്ഥലങ്ങളിലേക്ക് ഇറങ്ങുമ്പോൾ സ്വകാര്യത മാനിക്കാതെയുള്ള ആരാധകരുടെ സ്നേഹപ്രകടനത്തെ കുറിച്ച് ചോദിച്ചപ്പോൾ മഞ്ജുവിന്റെ മറുപടി ഇങ്ങനെയായിരുന്നു... എവിടെ വെച്ച് കണ്ടാലും ആളുകൾ സെൽഫി എടുക്കാനും മറ്റുമായി സ്നേഹത്തോടെ അടുത്തേക്ക് വരും. ആ സമയത്ത് നമ്മൾ എന്ത് അവസ്ഥയിലാണ് നിൽക്കുന്നതെന്ന് നോക്കേണ്ട ആവശ്യം അവർക്കില്ല. പിന്നെ നമ്മുടെ മൂട് അനുസരിച്ച് ആളുകൾ പെരുമാറണമെന്ന് നിർബന്ധം പിടിക്കാനും പറ്റില്ലല്ലോ എന്നാണ് മഞ്ജു പറഞ്ഞത്.

പിന്നീട് റൈഡുകളോടും ബൈക്കിനോടുമുള്ള പ്രിയത്തെ കുറിച്ച് മഞ്ജു സംസാരിച്ചത്. യാത്രകളോടുള്ള എന്റെ ഇഷ്ടം മനസിലാക്കിയതുകൊണ്ടാണ് തുനിവ് ഷൂട്ടിങ് സമയത്ത് അജിത്ത് സാർ അദ്ദേ​ഹം പോകുന്ന ബൈക്ക് റൈഡിന്റെ ഭാ​ഗമാകാൻ എന്നെ ക്ഷണിച്ചത്. തമിഴിൽ‌ മൂന്ന് സിനിമകളുടെ ഷൂട്ട് നടക്കുന്നുണ്ട്. അത് യാദൃശ്ചികമായി സംഭവിച്ചതാണ്. പിന്നെ എമ്പുരാന്റെ ഷൂട്ടും നടക്കുന്നുണ്ട്.

പുതിയ ബൈക്കിൽ ലോങ് ഡ്രൈവ് പോയിട്ടില്ല. അതിനുള്ള ഒരു എക്സ്പേർട്ടീസ് എനിക്ക് ആയിട്ടില്ല. അതുകൊണ്ട് തന്നെ അടുത്ത പ്രദേശങ്ങളിൽ മാത്രമെ ബൈക്കിൽ യാത്ര ചെയ്തിട്ടുള്ളു. ബൈക്കിന്മേലുള്ള കമാന്റ് എനിക്ക് വരുന്നതേയുള്ളു.‍

അതുകൊണ്ടാണ് എന്റെ ദേഹത്തും ബൈക്കിലുമൊക്കെ ചെളി പറ്റിയത്. ബൈക്കിൽ നിന്നും വീണിട്ടുണ്ട്. നല്ല ഹെവിയായിട്ടുള്ള ബൈക്കാണ്. കോൺഫിഡൻസ് വന്നശേഷം ലോങ് ഡ്രൈവ് പോകാൻ ആ​​ഗ്രഹമുണ്ടെന്നാണ് മഞ്ജു വാര്യർ പറഞ്ഞത്. 2024ൽ ആദ്യമായി റിലീസ് ചെയ്യുന്ന മഞ്ജു വാര്യർ സിനിമയാണ് ഫൂട്ടേജ്.

Read more about: manju warrier
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X