ദിലീപിന് ശരിക്കും എത്ര വയസുണ്ട്; താരത്തിന്റെ പ്രായം പറഞ്ഞ് വിദേശികള്‍, രസകരമായ വീഡിയോ വൈറലാവുന്നു
സിനിമാ പാരമ്പര്യം ഇല്ലാതിരുന്നിട്ടും മലയാള സിനിമയുടെ എല്ലാമെല്ലാമായി വളര്‍ന്ന നടനാണ് ദിലീപ്. ജനപ്രിയ നായകന്‍ എന്ന വിളിപ്പേര് സ്വന്തമാക്കിയ താരം വ്യക്തിജീവിതത്തിലെ ചില പ്രശ്‌നങ്ങളെ തുടര്‍ന്ന് പ്രതിസന്ധിയിലായിരുന്നു, എങ്കിലും ഹിറ്റ് സിനിമകളുമായി വീണ്ടും സജീവമാവുകയാണ്. അടുത്തിടെ നാദിര്‍ഷയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുത്തപ്പോഴുള്ള ദിലീപിന്റെ ചിത്രങ്ങളാണ് വൈറലായിരുന്നു.
വിമർശനങ്ങളൊക്കെ തീർന്നു, വീണ്ടും ഹോട്ട് ആയി റിയ ചക്രവർത്തിയുടെ ചിത്രങ്ങൾ
ഇപ്പോഴിതാ ദിലീപിനെ കുറിച്ചുള്ള രസകരമായൊരു വീഡിയോ ആരാധകരുടെ സോഷ്യല്‍ മീഡിയ പേജിലൂടെ വൈറലാവുകയാണ്. യഥാര്‍ഥത്തില്‍ ദിലീപിന്റെ പ്രായം സംബന്ധിച്ചുള്ള ചോദ്യങ്ങളാണ് വീഡിയോയ്ക്ക് ആസ്പദമായത്. എന്നാല്‍ അതിന് ലഭിച്ച മറുപടികളാണ് ഏറ്റവും ശ്രദ്ധേയാവുന്നത്. തുടര്‍ന്ന് വായിക്കാം....

നായകന്‍, സഹനടന്‍, വില്ലന്‍, കോമേഡി എന്നിങ്ങനെ ഏത് കഥാപാത്രം കിട്ടിയാലും മനോഹരമായി ചെയ്യുന്ന സൂപ്പര്‍താരങ്ങളില്‍ ഒരാളാണ് ദിലീപ്. കൂടുതലും കോമഡി കലര്‍ന്ന നായക വേഷങ്ങളും സിനിമകളുമായിരുന്നു ദിലീപിനെ സൂപ്പര്‍താര പദവിയിലേക്ക് എത്തിച്ചത്. 1991 ല്‍ മുതല്‍ സജീവമായി അഭിനയ രംഗത്തുള്ള താരം 140 ഓളം സിനിമകളില്‍ അഭിനയിച്ച് കഴിഞ്ഞു. സിനിമയിലെ പ്രകടനം മാത്രമല്ല താരങ്ങളുടെ ലുക്കും എല്ലാ കാലത്തും ചര്‍ച്ചയാവാറുള്ളതാണ്. മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ഗ്ലാമറിനെ കുറിച്ച് സംസാരിച്ചിട്ടുണ്ടെങ്കിലും ദിലീപിനെ കുറിച്ച് അത്തരത്തിലുള്ള കാര്യമൊന്നും വരാറില്ല.

ഇപ്പോള്‍ ദിലീപിന്റെ പ്രായം എത്രയാണെന്നുള്ള ചോദ്യത്തിന് വിദേശികള്‍ നല്‍കിയ മറുപടിയാണ് വീഡിയോ രൂപത്തില്‍ വൈറലാവുന്നത്. താരത്തിന്റെ ഏറ്റവും പുതിയൊരു ഫോട്ടോ കാണിച്ച് അദ്ദേഹത്തിന് ഏകദേശം എത്ര വയസുണ്ടെന്നാണ് ചോദിച്ചത്. ദിലീപിനെ പരിചയമില്ലാത്ത പലരും ഫോട്ടോ നോക്കി ഒരു പ്രായം പറഞ്ഞു. കൂടുതല്‍ പേരും മുപ്പത് വയസിനുള്ളിലാണ് പറയുന്നത്. 38, 34 എന്നൊക്കെ പറഞ്ഞെങ്കിലും ശരിക്കും 53 ഉണ്ടെന്ന് വീഡിയോ എടുത്ത ആള്‍ പറഞ്ഞു.

ഇത് കേട്ട് നിന്ന വിദേശികളായ രണ്ട് യുവതികള്‍ അദ്ദേഹം ശരിക്കും യുവാവിനെ പോലെ ഉണ്ടല്ലോ എന്നാണ് വിദേശികളുടെ മറുപടി. 53 വയസുണ്ടെന്ന് പറഞ്ഞപ്പോള്‍ പലര്‍ക്കുമത് വിശ്വസിക്കാന്‍ സാധിച്ചില്ല. ഇതും വീഡിയോയില്‍ വ്യക്തമായി കാണാം. പ്രായം എന്നത് വെറും നമ്പര്‍ മാത്രമാണെന്ന് ദിലീപേട്ടന്‍ വീണ്ടും തെളിയിച്ചു വെന്നാണ് വീഡിയോ പങ്കുവെച്ച് ആരാധകര്‍ പറയുന്നത്. 1967 ഓക്ടബോര്‍ 27 നാണ് ദിലീപ് ജനിക്കുന്നത്.

അമ്പത്തിമൂന്ന് വയസിലും മുപ്പതിന്റെ ചെറുപ്പമായി നടക്കുകയാണ് ദിലീപെന്ന് ആരാധകര്‍ പറയുന്നു. അടുത്തിടെ ദിലീപിന്റെ സൂപ്പര്‍ഹിറ്റ് മൂവി സിഐഡി മൂസയുടെ ഗെറ്റപ്പില്‍ താരം വീണ്ടും എത്തിയിരുന്നു. ഗായകന്‍ ഹരിശങ്കറിന്റെ പ്രഗതി ബാന്‍ഡ് അവതരിപ്പിച്ച സിഐഡി മൂസ എന്ന ആല്‍ബത്തിലാണ് വീണ്ടും മൂസയുടെ വേഷത്തില്‍ ദിലീപ് എത്തിയത്. ഇതോടെ സിനിമയുടെ രണ്ടാം ഭാഗം വരണമെന്നുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.
Recommended Video
ദിലീപിൻ്റെ വീഡിയോ കാണാം


Click it and Unblock the Notifications











