ആ ന‌ടിയെയും അമ്മയെയും പിന്നെ കാണാനില്ല; അഡ്ജസ്റ്റ്മെന്റിനെക്കുറിച്ച് തുറന്ന് പറഞ്ഞ് കവിരാജ്

ഒരു കാലത്ത് സീരിയൽ രം​ഗത്ത് സജീവ സാന്നിധ്യമായിരുന്നു കവിരാജ്. ഇന്ന് അഭിനയ രം​ഗം വിട്ട് ആത്മീയ പാതയിലാണ് ഇദ്ദേഹം. പഴയ സ്റ്റെെലിഷ് കവിരാജേ അല്ല ഇന്ന്. അമ്മയുടെ മരണ ശേഷമാണ് തന്റെ ജീവിതത്തിൽ ഇങ്ങനെയൊരു മാറ്റമുണ്ടായതെന്ന് കവിരാജ് പറയുന്നു. സിനിമാന സീരിയൽ രം​ഗത്ത് പ്രവർത്തിച്ചിരുന്ന കാലത്ത് മോശം അനുഭവങ്ങൾ തനിക്കുണ്ടായിട്ടുണ്ടെന്ന് കവിരാജ് പറയുന്നു. സെറ്റിൽ വെച്ച് അപമാനിക്കപ്പെ‌ട്ടിട്ടുണ്ട്. പണം ലഭിക്കാതിരുന്നിട്ടുമുണ്ടെന്ന് കവിരാജ് പറയുന്നു.

മൂവി വേൾഡ് മീഡിയക്ക് നൽകിയ അഭിമുഖത്തിൽ കവിരാജ് പറഞ്ഞ മറ്റൊരു കാര്യമാണിപ്പോൾ ശ്രദ്ധ നേടുന്നത്. പ്രധാന ചാനലുകളിൽ താരങ്ങളുടെ കലോത്സവം പോലെ പരിപാടിയുണ്ടായിരുന്നു. എല്ലാം സക്സസ് ആയിരുന്നു. തുമ്പിയെക്കൊണ്ട് കല്ലെടിപ്പിക്കുന്നത് പോലെയുള്ള പ്രകടനമാണ്. റിഹേഴ്സലില്ലാതെ ചെയ്യേണ്ടി വന്നിട്ടുണ്ട്. റിയാലിറ്റി ഷോ എന്റെ അനുഭവത്തിൽ റിയൽ ചീറ്റിം​ഗ് ഷോയാണ്. അത് ഉൾക്കാെണ്ട് പോകാൻ പറ്റുന്നവർ മാത്രം പോയാൽ മതി. ഒരു റിയാലിറ്റി ഷോയിൽ ഞാൻ പോയി.

Former Actor Kaviraj

ഞങ്ങളെല്ലാവരും കൂടെ താമസിക്കുന്നു. ഇത്രയും ആർട്ടിസ്റ്റുകളെ കണ്ടപ്പോൾ പുതിയ ഡയരക്ടറിന് എഴുന്നേൽക്കണോ ഇരിക്കണോ എന്നറിയില്ല. മൂന്നാം പക്കം അയാൾ കാലിൻ മേൽ കാൽ വെച്ച് ഇരിക്കും. ആർട്ടിസ്റ്റുകളെല്ലാം സമ്മാനത്തിന് വേണ്ടി കാലിന്റെ താഴോട്ട് പോയി ഇരിക്കാൻ തുടങ്ങി. കൂട്ടത്തിൽ ഞങ്ങളുടെ അടുത്ത് താമസിക്കുന്ന അമ്മയെയും മോളെയും കാണാനില്ല. വലിയ ലോഡ്ജുകളിലും ഹോട്ടലുകളിലും ഒറ്റ പ്ലാസയിൽ 50 റൂം കാണും.

അവിടെ നിന്നൊരു ഒടിവും. ആ ഒടിവിൽ മൂന്ന് മുറി കാണും. പ്രൊഡ്യൂസറും ഡയരക്ടും നായികയുമായിരിക്കും. അങ്ങോട്ടും ഇങ്ങോട്ടും കിളിമാസ് കാണിച്ചാൽ ആരും കാണില്ല. തരം നോക്കി റൂം അറേഞ്ച് ചെയ്യും. കിളിമാസ് കളിക്കും. എല്ലാവരും അങ്ങനെയാണോ എന്ന് ചോദിച്ചാൽ അങ്ങനെയുള്ളവർ തന്നാൽ വാങ്ങിക്കും. കൊടുത്താൽ കിട്ടും. ഇതൊക്കെ എല്ലായിടത്തും ഉണ്ടല്ലോയെന്നും കവിരാജ് പറയുന്നു.

താൻ ആത്മീയ പാതയിലേക്ക് തിരിഞ്ഞതിനുള്ള കാരണവും കവിരാജ് വ്യക്തമാക്കുന്നുണ്ട്. അമ്മ മരിച്ച ശേഷം മാനസികമായി തകർന്നു. ആണ്ട് നടത്തുന്നത് വരെയും വിഷാദ രോ​ഗം പോലെയായിരുന്നു. ഭാര്യ അന്ന് നിറ ​ഗർഭിണിയാണ്. അമ്മ മരിച്ച് അടുത്തയാഴ്ച അവൾ പ്രസവിച്ചു. ഞാൻ അടിയന്തരത്തിന്റെയും മറ്റും തിരക്കുകളിലായിരുന്നു. ആരും സഹായത്തിനില്ല. പ്രസവിക്കുമ്പോൾ ഞാൻ അടുത്ത് വേണമെന്ന് പറഞ്ഞു. ഞാൻ പോയി. കുഞ്ഞിനെ കണ്ട് ഞാൻ കരഞ്ഞു. പിന്നീട് ഞാൻ കാവിധാരിയായി. ഭാര്യ കുഞ്ഞിനെയും കൊണ്ട് വീട്ടിൽ നിന്ന് സ്വന്തം വീട്ടിലേക്ക് പോയി. ഞാനും വീട് പൂ‌ട്ടി ഹിമാലയത്തിലും മറ്റും അലഞ്ഞ് നടന്നു. പിന്നീട് ഭാര്യ തിരിച്ച് വന്നെന്നും വീണ്ടും ഒരുമിച്ച് ജീവിതം തുടങ്ങിയെന്നും കവിരാജ് പറഞ്ഞു.

Read more about: actor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X