»   » മമ്മൂട്ടിയാണ് മോഹന്‍ലാലിനെ സ്റ്റാറാക്കിയത്; ഇതാ അതിന് തെളിവ്

മമ്മൂട്ടിയാണ് മോഹന്‍ലാലിനെ സ്റ്റാറാക്കിയത്; ഇതാ അതിന് തെളിവ്

Posted By: Rohini
Subscribe to Filmibeat Malayalam

സംഗീത് ശിവന്‍ സംവിധാനം ചെയ്ത് 1995 ല്‍ റിലീസ് ചെയ്ത നിര്‍ണ്ണയം എന്ന ചിത്രം മോഹന്‍ലാലിന്റെ അഭിനയ ജീവിതത്തിലെ നേട്ടങ്ങളിലൊന്നാണ്. എന്നാല്‍ ചിത്രത്തിന് വേണ്ടി ആദ്യം പരിഗണിച്ചിരുന്നത് മമ്മൂട്ടിയെ ആയിരുന്നു എന്ന് അടുത്തിടെ ഒരു അഭിമുഖത്തില്‍ സംസാരിക്കവെ ചിത്രത്തിന്റെ തിരക്കഥാകൃത്ത് ചെറിയാന്‍ കല്‍പകവാടി വെളിപ്പെടുത്തുകയുണ്ടായി.

നിര്‍ണ്ണയം മോഹന്‍ലാലിന് വേണ്ടി എഴുതിയതല്ല, അത് മമ്മൂട്ടിയ്ക്ക് വച്ചതായിരുന്നു എന്ന് തിരക്കഥാകൃത്ത്

നിര്‍ണ്ണയം മാത്രമല്ല, മമ്മൂട്ടി കൈവിട്ട, മമ്മൂട്ടിയ്ക്ക് നഷ്ടപ്പെട്ട ഒത്തിരി ചിത്രങ്ങള്‍ മോഹന്‍ലാലില്‍ എത്തിയിട്ടുണ്ട്. മോഹന്‍ലാലിനെ സൂപ്പര്‍സ്റ്റാര്‍ പദവിയിലേക്കുയര്‍ത്തിയ രാജാവിന്റെ മകന്‍ മുതല്‍, ഒടുവില്‍ ലാലിന്റെ പേരില്‍ ചേര്‍ക്കപ്പെട്ട സൂപ്പര്‍ ഹിറ്റ് ചിത്രമായ ദൃശ്യം വരെ അതിന് ഉദാഹരണം. ഒരു നടന്‍ എന്ന നിലയില്‍ മോഹന്‍ലാലിന് നേട്ടമുണ്ടാക്കി കൊടുത്ത, മമ്മൂട്ടി ഉപേക്ഷിച്ച ചില ചിത്രങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം,

മമ്മൂട്ടിയാണ് മോഹന്‍ലാലിനെ സ്റ്റാറാക്കിയത്; ഇതാ അതിന് തെളിവ്

1986 ല്‍ പുറത്തിറങ്ങിയ രാജാവിന്റെ മകന്‍ എന്ന ചിത്രമാണ് ലാലിനെ ഒരു സൂപ്പര്‍സ്റ്റാന്‍ എന്ന തരത്തിലേക്ക് ഉയര്‍ത്തിയത്. എന്നാല്‍ തമ്പി കണ്ണന്താനം സംവിധാനം ചെയ്ത ചിത്രത്തിന് വേണ്ടി ആദ്യം പരിഗണിച്ചത് മമ്മൂട്ടിയെയായിരുന്നു.

മമ്മൂട്ടിയാണ് മോഹന്‍ലാലിനെ സ്റ്റാറാക്കിയത്; ഇതാ അതിന് തെളിവ്

1995 ല്‍ റിലീസ് ചെയ്ത നിര്‍ണ്ണയം എന്ന ചിത്രത്തില്‍ ആദ്യം പരിഗണിച്ചത് മമ്മൂട്ടിയായിരുന്നു എന്ന് വെളിപ്പെടുത്തിയത് തിരക്കഥാകൃത്ത് ചെറിയാന്‍ കല്‍പകവാടിയാണ്. ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിയ്ക്കാന്‍ വൈകിയപ്പോഴാണ് മമ്മൂട്ടി മാറി ലാല്‍ എത്തിയത് എന്ന് ചെറിയാന്‍ പറയുന്നു

മമ്മൂട്ടിയാണ് മോഹന്‍ലാലിനെ സ്റ്റാറാക്കിയത്; ഇതാ അതിന് തെളിവ്

അമല പോളിനെയും മോഹന്‍ലാലിനെയും താരജോഡികളാക്കി ജോഷി സംവിധാനം ചെയ്ത റണ്‍ ബേബി റണ്‍ ജെനറേഷന്‍ ഗ്യാപ്പില്ലാതെ വിജയിച്ച ചിത്രമാണ്. എന്നാല്‍ മമ്മൂട്ടി ഉപേക്ഷിച്ച ചിത്രമാണ് മോഹന്‍ലാലില്‍ എത്തിയത്.

മമ്മൂട്ടിയാണ് മോഹന്‍ലാലിനെ സ്റ്റാറാക്കിയത്; ഇതാ അതിന് തെളിവ്

മലയാളത്തില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രമാണ് ദൃശ്യം. മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്നായ ദൃശ്യത്തിന് വേണ്ടി ആദ്യം പരിഗണിച്ചതും മമ്മൂട്ടിയെ ആയിരുന്നു. എന്നാല്‍ ഡേറ്റിന്റെ പ്രശ്‌നത്തെ തുടര്‍ന്ന് മമ്മൂട്ടി പിന്മാറിയതിനെ തുടര്‍ന്നാണ് അവസരം ലാലിലെത്തിയത്.

മമ്മൂട്ടിയാണ് മോഹന്‍ലാലിനെ സ്റ്റാറാക്കിയത്; ഇതാ അതിന് തെളിവ്

ഇരുവര്‍ എന്ന മണിരത്‌നം ചിത്രവും മമ്മൂട്ടി നിരസിച്ചതാണ്. പക്ഷെ മോഹന്‍ലാലിന് വച്ച വേഷമായിരുന്നില്ല. ചിത്രത്തില്‍ പ്രകാശ് രാജ് അവതരിപ്പിച്ച കഥാപാത്രത്തിന് വേണ്ടിയായിരുന്നു മമ്മൂട്ടിയെ പരിഗണിച്ചത്.

English summary
Four films which rejected by Mammootty and later took by Mohanlal

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam