മമ്മൂട്ടിയുടെ നായിക, ദിലീപിന്റെ നായിക, ഉണ്ണിയുടെ നായിക, ചാക്കോച്ചന്റെ നായിക, അങ്ങനെ നാല്
മലയാള സിനിമയ്ക്ക് നായികമാരുടെ വസന്തകാലമാണെന്ന് തോന്നുന്നു. നീന എന്ന ചിത്രത്തിലൂടെ ദീപ്തി സതി വന്നപ്പോള്‍ പ്രേമത്തിലൂടെ വന്നത് മൂന്ന് പതുമുഖ നായികമാരാണ്. മലരും (സായി പല്ലവി), മേരിയും (അനുപമ പരമേശ്വരന്‍) സെലിനും (മഡോണ സെബാസ്റ്റിന്‍) പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരായി. വന്നവരൊക്കെ തങ്ങളുടെ കഥാപാത്രത്തെ കൃത്യമായി പ്രേക്ഷകരിലെത്തിക്കുകയും ചേയ്തു.
തീര്‍ന്നില്ല, ഇനിയുമുണ്ട് പുതുമുഖ നായികമാര്‍. നാല് നായികമാരാണ് ഇപ്പോള്‍ അരങ്ങേറ്റത്തിനൊരുങ്ങി നില്‍ക്കുന്നത്. ഈദിന് നാല് നായികമാരും ഒന്നിച്ചെത്തുന്നു. ആരൊക്കെയാണെന്ന് നോക്കാം.

മമ്മൂട്ടിയുടെ നായിക, ദിലീപിന്റെ നായിക, ഉണ്ണിയുടെ നായിക, ചാക്കോച്ചന്റെ നായിക, അങ്ങനെ നാല്
മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്യുന്ന അച്ച ദിന്‍ എന്ന ചിത്രത്തിലൂടെ മമ്മൂട്ടിയുടെ നായികയായിട്ടാണ് ബംഗാളിക്കാരിയായ മാന്‍സി ശര്‍മ്മ വരുന്നത്. ഐഡിയ ഇന്റര്‍നെറ്റിന്റെ പരസ്യത്തിലൂടെ ശ്രദ്ധേയയായ മാന്‍സി മലയാളത്തിന് മാത്രമാണ് പുതുമുഖം. ഇതിനോടകം ബോളിവുഡില്‍ പരിചിതയാണ്. ചിത്രത്തിന്റെ ട്രെയിലറുകളിലൂടെയും പാട്ടുകളിലൂടെയും മാന്‍സി വരവറിയിച്ചു

മമ്മൂട്ടിയുടെ നായിക, ദിലീപിന്റെ നായിക, ഉണ്ണിയുടെ നായിക, ചാക്കോച്ചന്റെ നായിക, അങ്ങനെ നാല്
ഈ നായികയുടെ അരങ്ങേറ്റം ഒരു തരത്തില്‍ മലയാളി പ്രേക്ഷകര്‍ കാത്തിരിക്കുന്നു. ആദ്യകാല നടന്‍ രതീഷിന്റെ മകളാണ് പാര്‍വ്വതി. അച്ഛന്റെ വെള്ളാരകണ്ണുകളുമായി മകള്‍ എത്തുമ്പോള്‍ അത് പ്രേക്ഷകര്‍ക്കൊരു പ്രതീക്ഷ നല്‍കുന്നുണ്ട്. സുഗീത് സംവിധാനം ചെയ്ത മധുരനാരങ്ങ എന്ന ചിത്രത്തില്‍ ചാക്കോച്ചന്റെ നായികയായിച്ചാണ് പാര്‍വ്വതി എത്തുന്നത്.

മമ്മൂട്ടിയുടെ നായിക, ദിലീപിന്റെ നായിക, ഉണ്ണിയുടെ നായിക, ചാക്കോച്ചന്റെ നായിക, അങ്ങനെ നാല്
കെ എല്‍10 പത്ത് എന്ന ചിത്രത്തിലൂടെയാണ് മലയാളിയ്ക്ക് മറ്റൊരു പതുമുഖ നായികയെ കിട്ടുന്നത്. റിലീസിന് മുമ്പ് ചാന്ദ്‌നിയും ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. ഉണ്ണി മുകുന്ദന്റെ നായികയായിട്ടാണ് ചാന്ദ്‌നി വരുന്നത്.

മമ്മൂട്ടിയുടെ നായിക, ദിലീപിന്റെ നായിക, ഉണ്ണിയുടെ നായിക, ചാക്കോച്ചന്റെ നായിക, അങ്ങനെ നാല്
ഭാഗ്യദേവത എന്ന ചിത്രത്തില്‍ ജയറാമിന്റെ പെങ്ങളുടെ വേഷത്തില്‍ നിഖില ഇതിന് മുമ്പ് അഭിനിയച്ചിട്ടുണ്ട്. എന്നാല്‍ നായികയായിട്ടുള്ള അരങ്ങേറ്റം ദിലീപിനൊപ്പമാണ്. ദിലീപിനൊപ്പം തുടക്കം കുറിച്ച നായികമാരൊക്കെ മലയാളത്തില്‍ മിന്നി തിളങ്ങിയിട്ടേയുള്ളൂ. ലവ് 24x7 എന്ന ചിത്രത്തിലൂടെ നിഖിലയ്ക്കും അത് പ്രതീക്ഷിക്കാം.

Click it and Unblock the Notifications