»   » എന്ന് നിന്റെ മൊയ്തീന്‍, പത്തേമാരി അടുത്ത ചിത്രം ഏത്?

എന്ന് നിന്റെ മൊയ്തീന്‍, പത്തേമാരി അടുത്ത ചിത്രം ഏത്?

Posted By:
Subscribe to Filmibeat Malayalam

എന്ന് നിന്റെ മൊയ്തീന്‍, പത്തേമാരി എന്നിങ്ങനെ രണ്ട് മികച്ച ചിത്രങ്ങളാണ് അടുത്തിടെ തിയേറ്ററുകളില്‍ എത്തിയത്. കോഴിക്കോട് മുക്കത്തെ മൊയ്തീന്‍ കാഞ്ചനമാലയുടെ അപൂര്‍വ പ്രണയകഥയായ എന്ന് നിന്റെ മൊയ്തീനെ മലയാളി പ്രേക്ഷകര്‍ ഇരു കൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. റിലീസ് ചെയ്ത് ഒമ്പത് ദിവസം കൊണ്ട് ചിത്രം വാരിയത് 10.5 കോടിയാണ്.

സലിം അഹമ്മദിന്റെ ആദാമിന്റെ മകന്‍,കുഞ്ഞനന്തന്റെ കട എന്നീ ചിത്രങ്ങളിലെ പ്രതീക്ഷയാണ് പത്തേമാരിയിലും തുടര്‍ന്നത്. അമ്പത് വര്‍ഷങ്ങള്‍ പിന്നിട്ട മലയാളി പ്രവാസി ജീവിതം പള്ളിക്കല്‍ നാരയണന്‍ എന്ന കഥാപാത്രത്തതിലൂടെ നാല് ഘട്ടങ്ങളിലായി അവതരിപ്പിക്കുകയായിരുന്നു പത്തേമാരി എന്ന ചിത്രത്തിലൂടെ.

അങ്ങനെ രണ്ട് മികച്ച ചിത്രങ്ങള്‍ മലയാളി പ്രേക്ഷകരിലൂടെ കടന്നു പോകുമ്പോള്‍, ഇനി അടുത്ത് പുറത്തതിറങ്ങാനിരിക്കുന്നത് നാല് ചിത്രങ്ങളാണ്. എന്ന് നിന്റെ മൊയ്തീന്‍, പത്തേമാരി ഇതുപോലെ മറ്റൊരു ചിത്രം ഇതില്‍ ഏതായിരിക്കും?

എന്ന് നിന്റെ മൊയ്തീന്‍, പത്തേമാരി അടുത്ത ചിത്രം ഏത്?

ശിക്കര്‍ എന്ന ചിത്രത്തിന് ശേഷം മോഹന്‍ലാലും പത്മകുമാറും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് കനല്‍. കനലിനെ സംബന്ധിച്ച് ഏറ്റവും ആദ്യം പ്രേക്ഷകരെ ആകര്‍ഷിച്ചിതും ഇതു തന്നെയാണ്. മോഹന്‍ലാലിനൊപ്പം അനൂപ് മേനോനും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. പ്രതികാരം നിറഞ്ഞ മനസുമായി വ്യത്യസ്ത ജീവിത സാഹചര്യങ്ങളില്‍ നിന്നും വരുന്ന രണ്ട് പേര്‍ അവസാനം കണ്ടു മുട്ടുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് കനല്‍. ഒക്ടോബര്‍ 23നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

എന്ന് നിന്റെ മൊയ്തീന്‍, പത്തേമാരി അടുത്ത ചിത്രം ഏത്?

സ്പ്തമശ്രീ തസ്‌ക്കര എന്ന ചിത്രത്തിന് ശേഷം അനില്‍ രാധാകൃഷ്ണ മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ലോര്‍ഡ് ലിവിങ് 7000 കണ്ടി. എപ്പോഴെങ്കിലും,നടക്കുമോ അല്ലെങ്കില്‍ നടന്ന, എന്നെങ്കിലും നടക്കേണ്ട ഒരു കഥയാണ് ചിത്രത്തിലൂടെ പറയുന്നത്. കാടിനെ പ്രമേയമാക്കി ഒരുക്കുന്ന ഫാന്റസി ചിത്രമാണിത്. കുഞ്ചാക്കോ ബോബന്‍, നെടുമുടി വേണു, റീനു മാത്യൂ എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

എന്ന് നിന്റെ മൊയ്തീന്‍, പത്തേമാരി അടുത്ത ചിത്രം ഏത്?

മഞ്ജു വാര്യരെയും റീമ കല്ലിങ്കലിനെയും മുഖ്യ കഥാപാത്രങ്ങളാക്കി ആഷിക് അബു സംവിധാനം ചെയ്യുന്ന ചിത്രമാണ് റാണി പത്മിനി. അപരിചിതരായ രണ്ട് സ്ത്രികള്‍ രണ്ട് ലക്ഷ്യങ്ങളുമായി കൊച്ചിയില്‍ നിന്നും ഹിമാചല്‍ പ്രദേശിലേക്ക് യാത്ര പോകുന്നതാണ് ചിത്രത്തിന്റെ പ്രമേയം. കൊച്ചി, ഹിമാചല്‍ പ്രദേശ്, ഡല്‍ഹി, ജമ്മു കാശമീര്‍ എന്നിവടങ്ങളിലായാണ് ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്നത്. ഒക്ടോബര്‍ 23നാണ് ചിത്രം റലീസ് ചെയ്യുന്നത്.

എന്ന് നിന്റെ മൊയ്തീന്‍, പത്തേമാരി അടുത്ത ചിത്രം ഏത്?

നാദിര്‍ഷയുടെ ആദ്യ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രമാണ് അമര്‍ അക്ബര്‍ അന്തോണി. പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ജയസൂര്യ എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നമിത പ്രമോദ് നായികയാകുന്നതോടൊപ്പം ഇനിയയും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. സൗഹൃദത്തിന്റെ കഥ പറയുന്ന ചിത്രമാണ് അമര്‍ അക്ബര്‍ അന്തോണി.

English summary
four upcoming malayalam films.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam