രാജൻ സക്കറിയ കേരളത്തിൽ എത്തിയിട്ട് നാല് വർഷം, കസബ ആഘോഷമാക്കി മമ്മൂട്ടി ആരാധകർ
മമ്മൂട്ടി ആരാധകർ വലിയ ആഘോഷമാക്കിയ ചിത്രമായിരുന്നു 2016 ൽ പുറത്തു വന്ന കസബ. നടനും തിരക്കഥകൃത്തുമായ രൺജി പണിക്കറിന്റെ മകൻ നിതിൻ രഞ്ജി പണിക്കർ തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രമായിരുന്നു ഇത്. ചിത്രത്തിന്റെ ആദ്യം മുതൽ അവസാനം വരെ മമ്മൂട്ടി തകർക്കുകയായിരുന്നു. ചിത്രത്തിൽ രാജൻ സക്കറിയ എന്ന പോലീസ് ഉദ്യോഗസ്ഥനെയാണ് മമ്മൂക്ക അവതരിപ്പിച്ചത്. ഇൻസ്പെക്ടടർ രാജൻ സക്കറിയ കേരളത്തിൽ അധികാരമേറ്റിട്ട് ഇന്ന് നാല് വർഷം പിന്നിടുകയാണ്. ഇത് മമ്മൂട്ടി ആരാധകർ ആഘോഷമാക്കുകയാണ്.
ചിത്രം പുറത്തിറങ്ങിയതിന് പിന്നാലെ വിവിദങ്ങളും സിനിമയെ തേടി എത്തയിരുന്നു. എന്നാൽ ഇതൊന്നും കാര്യമാക്കാതെയായിരുന്നു ചിത്രത്തിന്റെ കുതിപ്പ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് നാലാം വാർഷികത്തിൽ കസബയെ കുറിച്ച് ഒരു ആരാധകൻ കുറിച്ച വാക്കുകളാണ്.

നാല് കൊല്ലം മുൻപ്... ഇ സമയം.. അവസാന മിനുക്കുപണികളിൽ ആയിരുന്നു നാളെത്തെ ദിനത്തിന് വേണ്ടി.. അതെ എന്റെ രാജൻ സക്കറിയാ യുടെ വരവിനു വേണ്ടി.. ആണായിപിറന്ന.. പൗരഷത്തിന്റെ പൊന്നിൽ ചാലിച്ച പ്രതിരൂപം... ആർക്കും എന്തും പറയാം എന്നാലും എനിക്കറിയാം ഇ രാജൻ, രാജാവ് തന്നെയാണ് മലയാള സിനിമയുടെ രാജാവ്.. വിധി അനുകൂലമായാൽ വീണ്ടും ഒരു വരവ് കൂടി വരും രാജൻ സക്കറിയ... Four Years Of KASABA - ആരാധകൻ ഫേസ്ബുക്കിൽ കുറിച്ച്. തേവക്കാട് സന്തതി എന്ന പ്രൊഫലിലൂടെയാണ് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.
Recommended Video

മമ്മൂട്ടിയെ കൂടാതെ വൻ താരനിരയായിരുന്നു ചിത്രത്തിൽ അണിനിരന്നത്. മമ്മൂട്ടി സി.ഐ. രാജൻ സക്കറിയ എത്തിയപ്പോൾ കമല എന്ന കഥാപത്രത്തെയാണ് തെന്നിന്ത്യൻ താരസുന്ദരി വരലക്ഷ്മി ശരത് കുമാർ അവതരിപ്പിച്ചത്. നേഹ സക്സേന, ജഗദീഷ്,, ഷാഹിൻ സിദ്ദിഖ്, മുഖ്ബുൽ സൽമാൻ എന്നുവരും ചിത്രത്തിൽ അണിനിരന്നിരുന്നു. യുവതാരങ്ങളും പഴയ താരങ്ങളും കസബയുടെ ഭാഗമായിരുന്നു. മമ്മൂട്ടിയുടെ കരിയറിലെ വേറിട്ട ഒരു പോലീസ് കഥാപാത്രമായിരുന്നു കസബ.

നിതിൽ രഞ്ജി പണിക്കർ ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു ഇത്. ആലീസ് ജോർജ് ആണ നിർമ്മിച്ചത്. ഗുഡ്വിൽ എന്റർടെയിൻമെന്റ്സിന്റെ ബാനറിൽ ആന്റോ ജോസഫ് ഫിലിം കമ്പനിയാണ് ചിത്രം വിതരണം ചെയ്തത്.0] ചിത്രത്തിന്റെ ടീസർ യൂട്യൂബിൽ പുറത്തിറങ്ങി 24 മണിക്കൂറിനുള്ളിൽ 5.1 ലക്ഷം പേർ കണ്ടിരുന്നു. ചിത്രം റിലീസ് ചെയ്ത ആദ്യ ദിനം കേരളത്തിൽ നിന്നു മാത്രം 2.43 കോടി രൂപയായിരുന്നു സ്വന്തമാക്കിയത്. ആദ്യ നാലു ദിവസങ്ങൾ കൊണ്ട് 7.35 കോടി രൂപയും. അഞ്ചു ദിവസങ്ങൾ കൊണ്ട് 8.18 കോടി രൂപയും കേരളത്തിൽ നിന്നു നേടി.


Click it and Unblock the Notifications











