വിനീതും ധ്യാനും അജുവും പൊളിച്ചടുക്കിയ സിനിമ! കുഞ്ഞിരാമായണം പുറത്തിറങ്ങി നാല് വര്‍ഷം

By Midhun Raj

ബേസില്‍ ജോസഫിന്റെ സംവിധാനത്തില്‍ 2015ല്‍ പുറത്തിറങ്ങിയ ഹിറ്റ് ചിത്രമായിരുന്നു കുഞ്ഞിരാമായണം. ഹാസ്യത്തിന് പ്രാധാന്യം നല്‍കിയൊരുക്കിയ സിനിമയ്ക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. വിനീത് ശ്രീനിവാസന്‍, ധ്യാന്‍, അജു വര്‍ഗീസ്, ബിജു മേനോന്‍ തുടങ്ങിയവരുടെ പ്രകടനങ്ങള്‍ തന്നെയാണ് സിനിമയില്‍ മുഖ്യ ആകര്‍ഷണമായി മാറിയിരുന്നത്. ഹ്രസ്വ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ബേസില്‍ ജോസഫിന്റെ ആദ്യ സംവിധാന സംരംഭം കൂടിയായിരുന്നു സിനിമ.

കുഞ്ഞിരാമായണം റിലീസ് ചെയ്ത് ഇന്നേക്ക് നാല് വര്‍ഷം തികയുകയാണ്. ദേശം എന്ന ഗ്രാമത്തിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങിയ സിനിമ അവിടത്തെ നിഷ്‌കളങ്കരായ ഒരു കൂട്ടം ആളുകളുടെ കഥയാണ് പറഞ്ഞത്. സിനിമയില്‍ കുഞ്ഞിരാമനായി വിനീതായിരുന്നു എത്തിയതെങ്കിലും മറ്റു താരങ്ങള്‍ക്കും പ്രാധാന്യമുളള വേഷങ്ങളായിരുന്നു ചിത്രത്തില്‍. ബിജു മേനോന്റെ നരേഷനോടു കൂടിയാണ് സിനിമ അവതരിപ്പിച്ചിരുന്നത്.

kunjiramayanam

ജസ്റ്റിന്‍ പ്രഭാകരന്‍ ഒരുക്കിയ പാട്ടുകളും കുഞ്ഞിരാമായണത്തിന്റെതായി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ സുവിന്‍ കെ വര്‍ക്കിയായിരുന്നു സിനിമ നിര്‍മ്മിച്ചിരുന്നത്. മാമുക്കോയ,ഇന്ദ്രന്‍സ്, കെടിഎസ് പടന്നയില്‍,സുധീര്‍ കരമന, നീരജ് മാധവ്,ദീപക് പറമ്പോല്‍,റിമി ടോമി, ശ്രിന്ദ അഷബ്,സ്‌നേഹ ഉണ്ണികൃഷ്ണന്‍,ആര്യ രോഹിത്ത്,സീമ ജി നായര്‍,ഹരീഷ് കണാരന്‍, ബിജുകുട്ടന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X