സം​ഗീത എവിടേയും പോയിട്ടില്ല വിജയ്ക്കൊപ്പമുണ്ട്; വിവാഹമോചന അഭ്യൂഹങ്ങൾ ഇല്ലാതാക്കി നടന്റെ സുഹൃത്തിന്റെ വാക്കുകൾ

ഒരു വർഷത്തിലേറെയായി ഏറ്റവും കൂടുതൽ പ്രചരിക്കുന്ന ഒന്നാണ് നടൻ വിജയിയും ഭാര്യ സംഗീതയും വേർപിരിയുന്നു എന്ന അഭ്യൂഹങ്ങൾ. നടനിൽ നിന്ന് അകന്ന് സം​ഗീത ഒന്നര വർഷത്തിലേറെയായി ലണ്ടനിൽ താമസമാക്കിയെന്നും പ്രചരിച്ചിരുന്നു. അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി അടുത്തിടെ നടന്റെ പിതാവ് എസ്.എ ചന്ദ്രശേഖറിന്റെ ഒരു അഭിമുഖവും എത്തിയിരുന്നു. വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച് ഭാര്യ സംഗീതയുടെ അഭിപ്രായത്തെ കുറിച്ച് അവതാരകൻ അഭിമുഖത്തിനിടെ എസ്‌എ ചന്ദ്രശേഖറിനോട് ചോദിച്ചിരുന്നു.

എന്നാൽ മറുപടി പറയാൻ അദ്ദേഹം വിസമ്മതിച്ചു. ഈ വീഡിയോ വലിയ രീതിയിൽ വൈറലാവുകയും ചർച്ചയാവുകയും ചെയ്തു. വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചുള്ള സംഗീതയുടെ അഭിപ്രായമെന്താണെന്ന് ചോദിച്ചപ്പോൾ വേണ്ട... ദയവായി അത് ചോദിക്കരുത് എന്നായിരുന്നു മറുപടി.

Vijay Sangeetha Divorce
Photo Credit: Vijay / Fan Page

മരുമകളുടെ പേര് ഉച്ചരിക്കാൻ പോലും എസ്.എ ചന്ദ്രശേഖർ മടിക്കുന്നത് കണ്ടതോടെ നടനും ഭാര്യയും വേർപിരിഞ്ഞുവെന്ന പ്രചാരണം ശരിയാണെന്ന് ആരാധകരും പ്രേക്ഷകരും ഉറപ്പിച്ചു. ഒരേയൊരു മരുമകൾ മാത്രമെ എസ്.എ ചന്ദ്രശേഖറിനുള്ളു. മരുമകളായിട്ടല്ല മകളായിട്ടാണ് എസ്.എ ചന്ദ്രശേഖറും ഭാര്യ ശോഭയും സം​ഗീതയെ കണ്ടിരുന്നത് എന്ന് മുമ്പ് ഇരുവരും നൽകിയ അഭിമുഖങ്ങളിൽ വ്യക്തമാണ്.

അതിൽ പെടുന്നനെ മാറ്റുണ്ടായതും മരുമകളെ കുറിച്ച് സംസാരിക്കാൻ പോലും ചന്ദ്രശേഖർ കൂട്ടാക്കാതിരുന്നതും വിജയ് ആരാധകരെ വിഷമിപ്പിച്ചു. കഴിഞ്ഞ കുറച്ച് നാളുകളായി വിജയിയുടെ പൊതുപരിപാടികളിൽ മാതാപിതാക്കൾ മാത്രമെ പങ്കെടുക്കാറുള്ളു. രാഷ്ട്രീയപ്രവേശനം പ്രഖ്യാപിച്ചപ്പോൾ അടക്കം സം​ഗീത ഒപ്പമുണ്ടായിരുന്നില്ല.

അവസാനം വിജയിക്കൊപ്പം സം​ഗീത എത്തിയ പൊതുപരിപാടി മാസ്റ്ററിന്റെ ഓഡിയോ ലോ‍ഞ്ച് ഫങ്ഷനായിരുന്നു. അന്ന് ഇരുവരും ഹാപ്പി കപ്പിളായിരുന്നു. പിന്നീട് ഒരു വർഷത്തിനുള്ളിൽ എല്ലാം മാറി മറിഞ്ഞു. സം​ഗീതയെ വിജയ്ക്കൊപ്പം കാണാതെയായി. എന്നാൽ ഇപ്പോഴിതാ വിജയ്-സം​ഗീത ജോഡിയുടെ ആരാധകർക്ക് ആശ്വാസമാവുകയാണ് നടന്റെ സുഹൃത്തിന്റെ അഭിമുഖം.

വിജയ്‌യുടെ അടുത്ത സുഹൃത്തും നടനുമായ സഞ്ജീവ് വെങ്കട്ട് നടന്റെ കുടുംബത്തെ കുറിച്ച് പറഞ്ഞ വീഡിയോ ഡിവോഴ്സ് അഭ്യൂഹങ്ങൾക്ക് അറുതി വരുത്തുകയാണ്. സമയൽ എക്‌സ്‌പ്രസ് സീസൺ 2ൽ പ്രത്യക്ഷപ്പെട്ട സഞ്ജീവും ഭാര്യയും ടെലിവിഷൻ നടിയുമായ പ്രീതിയും വിജയ്‌യുടെ വീട്ടിൽ പതിവായി സന്ദർശനം നടത്തിയിരുന്നതിനെക്കുറിച്ച് സംസാരിക്കുകയും നടന്റെ കുടുംബ ജീവിതത്തെ കുറിച്ച് പങ്കിടുകയും ചെയ്തു.

Vijay Sangeetha Divorce
Photo Credit: Vijay / Fan Page

വിജയിയുടെ വീട്ടിൽ നിന്നാണ് ഞങ്ങൾ പലപ്പോഴും ഭക്ഷണം കഴിക്കാറ്. അവിടെ പോയാൽ എപ്പോഴും വൈവിധ്യമാർന്ന ഭക്ഷണമായിരിക്കും. വിജയ് പാചകം ചെയ്യാറില്ല. പക്ഷെ അദ്ദേഹത്തിന്റെ ഭാര്യ സംഗീത ഒരു മികച്ച പാചകക്കാരിയാണെന്ന് സഞ്ജീവ് വെളിപ്പെടുത്തി. വിജയിയുടെ പ്രിയപ്പെട്ട വിഭവം മട്ടൺ ബിരിയാണിയാണെന്നും അദ്ദേഹം പറഞ്ഞു.

അവരുടെ പതിവ് സന്ദർശനങ്ങളെക്കുറിച്ചും വീട്ടിലെ സംഗീതയുടെ ഇടപെടലുകളെക്കുറിച്ചുമുള്ള സഞ്ജീവിന്റെയും ഭാര്യയുടേയും പരാമർശങ്ങൾ വിവാഹമോചന ഊഹാപോഹങ്ങളെ തള്ളികളഞ്ഞു. ഭാര്യ സം​ഗീതയെ ഉപേക്ഷിച്ച വിജയ് തൃഷയുമായി പ്രണയത്തിലാണെന്നാണ് അടുത്തിടെയായി പ്രചരിക്കുന്ന ​ഗോസിപ്പുകൾ. കാരണം പതിവില്ലാതെ കഴിഞ്ഞ രണ്ട് പിറന്നാളിനും തൃഷ പിറന്നാൾ ആശംസിച്ച് എത്തിയിരുന്നു.

അതും വിജയിക്കൊപ്പമുള്ള ഫോട്ടോകൾ പങ്കുവെച്ചുകൊണ്ട്. വിജയ് സിനിമകളിൽ തുടർച്ചയായി നായികയായതും തൃഷയാണ്. ഇരുവരുടേയും ഒരുമിച്ചുള്ള യാത്രകളുടെ വീഡിയോയും വൈറലായിട്ടുണ്ട്. 1999ൽ ആയിരുന്നു വിജയിയും സംഗീതയും തമ്മിലുള്ള വിവാഹം. ദമ്പതികൾക്ക് ജെയ്സൺ സഞ്ജയ്, ദിവ്യ സാഷ എന്നീ രണ്ട് കുട്ടികളുണ്ട്.

ഇരുവരും വിദേശത്താണ് പഠിക്കുന്നത്. മകൻ സഞ്ജയ് പിതാവിന്റെ പാത പിന്തുടർന്ന് സിനിമയിലേക്ക് എത്തി കഴിഞ്ഞു. സംവിധാനമാണ് താരപുത്രൻ ചെയ്യുന്നത്. തമിഴ് സിനിമയിലെ വമ്പൻ ബാനറായ ലൈക്ക പ്രൊഡക്ഷൻസാണ് ഈ ചിത്രം നിർമ്മിക്കുന്നത്. സന്ദീപ് കിഷനാണ് നായക കഥാപാത്രം അവതരിപ്പിക്കുന്നത്.

More from Filmibeat

Read more about: vijay
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X