നീ ഒന്ന് കണ്ണ് തുറക്കൂ ഇനിയും കാത്തിരിക്കാൻ വയ്യാ; രാജേഷിനെ ഉണർത്താൻ ശബ്ദ സന്ദേശം അയച്ചവരിൽ ലാലേട്ടനും!

അടുത്തിടെ മലയാളികൾ കേട്ട ഏറ്റവും ഹൃദയഭേദ​ഗമായ വാർത്തയായിരുന്ന മലയാളത്തിലെ പ്രശസ്തനായ സെലിബ്രിറ്റി അവതാരകരിൽ ഒരാളായ രാജേഷ് കേശവ് ​ഗുരുതരാവസ്ഥയിൽ ചികിത്സയിലാണെന്നത്. പരിപാടിക്കിടെ ഹൃദയാഘാതത്തെ തുടർന്ന് കുഴഞ്ഞ് വീഴുകയായിരുന്നു. നിലവില്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിൽ കഴിയുന്ന രാജേഷ് ജീവിതത്തിലേക്ക് തിരിച്ചുവന്നുവെന്ന ഒരു വാർത്ത കേൾക്കാൻ വേണ്ടിയാണ് വേണ്ടപ്പെട്ടവരും സഹപ്രവർത്തകരും പരിചയക്കാരുമെല്ലാം കാത്തിരിക്കുന്നത്.

ഇപ്പോഴിതാ രാജേഷിനെ കുറിച്ച് സുഹൃത്തുക്കൾ സോഷ്യൽമീഡിയയിൽ പങ്കിട്ട കുറിപ്പാണ് വൈറലാകുന്നത്. നിലവിൽ ഐസിയുവിലാണെന്നും രാജേഷ് ഒന്ന് കണ്ണ് തുറന്ന് കാണാൻ പ്രാർത്ഥനയോടെ കാത്തിരിക്കുകയാണെന്നും പ്രിയപ്പെട്ടവർ കുറിച്ചു.

Anchor Rajesh Keshav
Photo Credit: Rajesh Keshav / Instagram

ഞങ്ങൾ രാജേഷിനേയും കാത്ത് ഇരിക്കാൻ തുടങ്ങിയിട്ട് രണ്ടാഴ്ചയാകുന്നു. ഇതിനിടയിൽ ഈ ഐസിയുവിന് മുന്നിൽ പ്രിയപ്പെട്ടവരെയും കാത്തിരുന്ന ഒരുപാടുപേർ രോഗമുക്തരായി സമാധാനമുഖത്തോടെ നടന്നകന്നു. എന്നിട്ടും നമ്മുടെ ചങ്ങാതി ഇപ്പോഴും ആ കൊടും തണുപ്പിൽ കണ്ണടച്ച് കിടക്കുകയാണ്. ഡോക്ടർ പറഞ്ഞതനുസരിച്ച് അവന് പ്രിയപ്പെട്ട ശബ്ദങ്ങളൊക്കെ സാദാ കേൾപ്പിക്കുന്നുണ്ട്.

രാജേഷിനെ ഉണർത്താൻ ശബ്ദ സന്ദേശം അയച്ചവരിൽ അവന് പ്രിയപ്പെട്ട ലാലേട്ടനും സുരേഷേട്ടനും ശ്രീകണ്ഠൻ നായർ സാറും സുരാജുമുണ്ട്. ഇനിയും പലരും അയക്കാമെന്ന് പറഞ്ഞിട്ടുണ്ട്. ഐസിയുവിലെ കാരുണ്യം നിറഞ്ഞ സിസ്റ്റർമാർ സമയം കിട്ടുമ്പോഴേക്കെ രാജേഷ് ആങ്കർ ചെയ്ത പരിപാടികളും പാട്ടുകളുമൊക്കെ കേൾപ്പിക്കുന്നുണ്ട്. ലോകത്തിന്റെ പല ഭാഗത്ത് നിന്നും ഒരുപാടുപേർ സുഖവിവരം അന്വേഷിച്ച് വിളിക്കുന്നു.

മെസേജുകൾ അയക്കുന്നു... എല്ലാവരോടും സമയത്തിന് മറുപടി നൽകാൻ കഴിയാത്തതിൽ ക്ഷമിക്കണം. നിങ്ങളുടെ പ്രാർത്ഥനകളും സ്നേഹവുമൊക്കെ അവനെ ഇത്രയും സഹായിച്ചു. അത് തുടരുക. രാജേഷ്... നീ ഒന്ന് കണ്ണ് തുറക്കാൻ... ഇനിയും കാത്തിരിക്കാൻ വയ്യെടാ... ഒന്ന് പെട്ടന്ന് വാ മച്ചാ എന്നായിരുന്നു കുറിപ്പ്. രണ്ടാഴ്ച മുമ്പ് കൊച്ചിയിൽ നടന്ന ഒരു ഇവന്റിന്റെ അവതാരകൻ രാജേഷായിരുന്നു. ചടങ്ങിനിടെയാണ് താരം കുഴഞ്ഞ് വീണത്.

പിന്നാലെ ഹൃദയാഘാതമുണ്ടായി. ഉടനെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ഹൃദയാഘാതമുണ്ടായതാണ് അവസ്ഥ കൂടുതൽ ​​ഗുരുതരമാക്കിയത്. ആന്‍ജിയോപ്ലാസ്റ്റിക്കുശേഷം കുറച്ച് ദിവസങ്ങൾ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയത്. തലച്ചോറിനേയും ചെറിയ രീതിയിൽ ഇപ്പോഴത്തെ അവസ്ഥ ബാധിച്ചിട്ടുണ്ട്.

Anchor Rajesh Keshav
Photo Credit: Rajesh Keshav / Instagram

ഇടയ്ക്ക് ചെറിയ അനക്കങ്ങള്‍ കണ്ടതൊഴിച്ചാല്‍ മറ്റൊരു തരത്തിലും മാറ്റം കണ്ട് തുടങ്ങിയിട്ടില്ല. നിലവിലുള്ള കേരളത്തിലുള്ള അവതാരകരിൽ ഏറ്റവും എനർജെറ്റിക്കായ ആങ്കറാണ് രാജേഷ് കേശവ്. കുറച്ച് അധികം വർഷങ്ങളായി രാജേഷ് അവതാരകൻ റോളിൽ തിളങ്ങുന്നുണ്ട് ഈ നാൽപ്പത്തിയേഴുകാരൻ. ഇന്ത്യൻ സിനിമയിലെ ഒട്ടുമിക്ക സൂപ്പർതാരങ്ങളുടേയും അഭിമുഖം എടുക്കാനും സംവദിക്കാനും രാജേഷിന് അവസരം ലഭിച്ചിട്ടുണ്ട്.

എഞ്ചിനീയറിങ് ബിരുദധാരിയാണ്. ഇതേ മേഖലയിലെ ജോലി ഉപേക്ഷിച്ചാണ് അവതാരകന്റെ കുപ്പായമണിഞ്ഞത്. രജേഷിന് ഏറ്റവും പ്രിയപ്പെട്ട താരമാണ് മോഹൻലാൽ. നാളുകൾക്ക് മുമ്പ് മോഹൻലാലിനൊപ്പമുള്ള രാജേഷിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. അതിലൊന്ന് കെഎസ്ആർടിസിയുടെ ഓർമ എക്സ്പ്രസിൻ്റെ ഭാഗമായി മോഹൻലാൽ ​ഗണേഷ്കുമാറിനൊപ്പം ബസ് യാത്ര ചെയ്തപ്പോഴുള്ളതായിരുന്നു.

മറ്റൊന്ന് മോഹൻലാലിൽ നിന്നും ഓട്ടോ​ഗ്രാഫ് വാങ്ങുന്നതായിരുന്നു. കൂലിയുടെ കേരള പ്രമോഷൻ സമയത്ത് ആങ്കറായത് രാജേഷായിരുന്നു. അതിനുശേഷമാണ് അപ്രതീക്ഷിതമായി ഇത്തരമൊരു അവസ്ഥയിലേക്ക് രാജേഷ് എത്തിപ്പെട്ടത്. സോഷ്യൽമീഡിയ സജീവമാകും മുമ്പ് തന്നെ രാജേഷിനെ ചാനൽ പരിപാടികളുടെ അവതാരകനായി കണ്ട് തുടങ്ങിയതാണ് മലയാളികൾ.

അതിനാൽ തന്നെ കുടുംബത്തിലെ ഒരു അം​ഗത്തിന് ബാധിച്ച അവസ്ഥ എന്ന രീതിയിലാണ് മലയാളികൾ രാജേഷിന്റെ ഇപ്പോഴത്തെ അവസ്ഥയെ കാണുന്നതും പ്രാർത്ഥിക്കുന്നതും. വൈകാതെ രാജേഷ് വേദികളിലേക്ക് തിരിച്ച് വരുമെന്ന പ്രതീക്ഷയോടെയാണ് പ്രിയ സുഹൃത്തിന് വേണ്ടി പ്രിയപ്പെട്ടവർ കാത്തിരിക്കുന്നത്.

More from Filmibeat

Read more about: anchor tv anchor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X