twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മമ്മൂട്ടിയും മോഹന്‍ലാലും മാത്രമല്ല ഇവരുമുണ്ട്! സൗഹൃദത്തിന്‍റെ കഥ പറഞ്ഞ ചിത്രങ്ങള്‍! കാണൂ!

    |

    ഓ മൈ ഫ്രണ്ട് നിന്‍ കണ്ണുകളില്‍ ഞാന്‍ കാണുന്നെന്റെ മുഖം എന്ന് പാടുന്നത് സിനിമയിലാണെങ്കിലും ജീവിതത്തിലും നമ്മള്‍ ഇതനുകരിക്കാറുണ്ട്. സുഹൃത്തുക്കളും സൗഹൃദവുമൊന്നുമില്ലാത്ത ഒരു ജീവിതത്തെക്കുറിച്ച് ചിന്തിക്കാനാവുമോ, ജീവിതയാത്രയില്‍ എന്നും ചേര്‍ത്ത് നിര്‍ത്തുന്ന സുഹൃത്തുക്കള്‍ ഇല്ലാത്തവര്‍ വിരളമാണ്. ആഗസ്റ്റ് മാസത്തിലെ ആദ്യ ഞായറാഴ്ചയാണ് പൊതുവെ സൗഹൃദ ദിനമായി കൊണ്ടാടുന്നത്. സോഷ്യല്‍ മീഡിയ ഈ ദിനം ആഘോഷമാക്കിക്കൊണ്ടിരിക്കുകയാണ്.

    പ്രിയപ്പെട്ടവര്‍ക്കൊപ്പമുള്ള സന്തോഷനിമിഷങ്ങളുമായി സിനിമാലോകവും എത്തിക്കൊണ്ടിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലൂടെ പോസ്റ്റുകളെല്ലാം വൈറലായിക്കൊണ്ടിരിക്കുകയാണ്. സൗഹൃദം പ്രമേയമാക്കി നിരവധി സിനിമകള്‍ ഇറങ്ങിയിട്ടുണ്ട് മലയാളത്തില്‍. അത്തരത്തില്‍ പുറത്തിറങ്ങിയ സിനിമകളില്‍ എന്നും പ്രേക്ഷക മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്ന ചിത്രങ്ങളിലൂടെ തുടര്‍ന്നുവായിക്കാം. പെട്ടെന്ന് മനസ്സിലേക്ക് ഓടിയെത്തിയ സിനിമകളാണ് താഴെ കൊടുക്കുന്നത്. സൗഹൃദത്തെ അതിമനോഹരമായി ചിത്രീകരിച്ച സിനിമകള്‍ ഇനിയുമേറെയുമുണ്ട്.

    ദോസ്ത്

    പേരിനെ അന്വര്‍ത്ഥമാക്കുന്ന തരത്തില്‍ രണ്ട് ആത്മാര്‍ത്ഥ സുഹൃത്തുക്കളുടെ കഥ പറഞ്ഞ ചിത്രണ് ദോസ്ത്. സൗഹൃദവും പ്രണയവുമൊക്കെ ഇടകലര്‍ന്ന ചിത്രം ഇന്നും പ്രേക്ഷക മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട്. ദിലീപും കുഞ്ചാക്കോ ബോബനും നായകന്‍മാരായെത്തിയ സിനിമ സംവിധാനം ചെയ്തത് തുളസീദാസായിരുന്നു. അജിത്ത്-വിജയ് സൗഹൃദത്തെക്കുറിച്ചുള്ള സിനിമയില്‍ കാവ്യ മാധവനായിരുന്നു നായിക. ചിത്രത്തിലെ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സ്വന്തം ഇഷ്ടം മാറ്റിവെച്ച് സുഹൃത്തിനായി നിലകൊള്ളുന്ന വിജയ് യെ സിനിമ കണ്ടവരാരും മറക്കില്ല.

    ഫ്രണ്ട്‌സ്

    മൂന്ന് സുഹൃത്തുക്കളും അവരുടെ ജീവിതത്തില്‍ അരങ്ങേറുന്ന അപ്രതീക്ഷിത സംഭവങ്ങളുമായിരുന്നു ഫ്രണ്ട്സ് എന്ന ചിത്രത്തില്‍ കണ്ടത്. മുകേഷ്, ശ്രീനിവാസന്‍, ജയറാം ഇവരായിരുന്നു ആത്മാര്‍ത്ഥ സുഹൃത്തുക്കളായി എത്തിയത്. പ്രണയവും പ്രതികാരവുമൊക്കെ ഇടകലര്‍ന്ന കുടുംബ ചിത്രത്തില്‍ മീനയും ദിവ്യ ഉണ്ണിയുമാണ് നായികമാരായി എത്തിയത്. സിദ്ദിഖ് തിരക്കഥയെഴുതി സംവിധാനം ചെയ്ത സിനിമ മികച്ച വിജയമാണ് സ്വന്തമാക്കിയത്.

    നമ്മള്‍

    മലയാളത്തിലെ മുന്‍നിര സംവിധായകരിലൊരാളായ കമല്‍ സംവിധാനം ചെയ്ത ക്യാംപസ് സിനിമയായ നമ്മളും സൗഹൃദത്തിന്റെ കഥയാണ് പറഞ്ഞത്. ജിഷ്ണു, സിദ്ധാര്‍ത്ഥ ഭരതന്‍, രേണുക മേനോന്‍ തുടങ്ങിയ താരങ്ങള്‍ക്കൊപ്പം സുഹാസിനിയും ബാലചന്ദ്രനുമൊക്കെ ചിത്രത്തിനായി അണിനിരന്നിരുന്നു. ആത്മാര്‍ത്ഥ സുഹൃത്തുക്കളായെത്തിയ ശ്യാമിനും ശിവനും മികച്ച സ്വീകരണമായിരുന്നു ചിത്രത്തിന് ലഭിച്ചത്. സൗഹൃദത്തെക്കുറിച്ചുള്ള ചിത്രങ്ങളെടുക്കുമ്പോള്‍ ഈ ലിസ്റ്റില്‍ നിന്നും നമ്മള്‍ എന്ന ചിത്രത്തെ മാറ്റി നിര്‍ത്താന്‍ കഴിയില്ല.

    ക്ലാസ്‌മേറ്റ്‌സ്

    ലാല്‍ ജോസ് സംവിധാനം ചെയ്ത എക്കാലത്തേയും മികച്ച ക്യാംപസ് ചിത്രങ്ങളിലൊന്നായ ക്ലാസ്‌മേറ്റ്‌സിന്‍രെ കാതലും സൗഹൃദമായിരുന്നു. സമാന്തരമായി പ്രണയം കടന്നുവരുന്നുണ്ടെങ്കില്‍ക്കൂടിയും സൗഹൃദത്തെയും മനോഹരമായി വരച്ചുകാണിച്ചിട്ടുണ്ട് ഈ സിനിമയില്‍. പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ജയസൂര്യ, നരേന്‍, രാധിക, കാവ്യ മാധവന്‍ തുടങ്ങി വന്‍താരനിരയായിരുന്നു ചിത്രത്തിനായി അണിനിരന്നത്.

     മിന്നാമിന്നിക്കൂട്ടം

    കമല്‍ സംവിധാനം ചെയ്ത മിന്നാമിന്നിക്കൂട്ടം പ്രണയവും സൗഹൃദവും ഇടകലര്‍ന്ന ചിത്രമായിരുന്നു. നരേന്‍, ഇന്ദ്രജിത്ത്, ജയസൂര്യ, റോമ, സംവൃത സുനില്‍, രാധിക തുടങ്ങിയവരായിരുന്നു ചിത്രത്തിനായി അണിനിരന്നത്. ഐടി മേഖലയിലെ ഒരുകൂട്ടം സുഹൃത്തുക്കളും അവരുടെ ജീവിതത്തിലെ പ്രധാന സംഭവങ്ങളുമൊക്കെയായിരുന്നു സിനിമയില്‍.

    ബാംഗ്ലൂര്‍ ഡേയ്‌സ്

    നിവിന്‍ പോളി, ദുല്‍ഖര്‍ സല്‍മാന്‍, നസ്രിയ നസീമിന്റെ സൗഹൃദ കൂട്ടായ്മയുമായെത്തിയ ചിത്രമാണ് ബാംഗ്ലൂര്‍ ഡേയ്‌സ്. അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച സ്വീകരണമായിരുന്നു ലഭിച്ചത്. വ്യത്യസ്ത സാഹചര്യങ്ങളുമായി മുന്നേറുന്ന മൂന്ന് കസിന്‍സിനിടയിലെ സൗഹൃദത്തെ സിനിമാലോകവും പ്രേക്ഷകരും ഒരുപോലെ ഏറ്റെടുത്തിരുന്നു. ഫഹദ് ഫാസിലും ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തിയിരുന്നു.

    ബിടെക്

    കലാലയ പശ്ചാത്തലത്തില്‍ പുറത്തിറങ്ങിയ ബിടെകും സൗഹൃദത്തിന്റെ കഥയായിരുന്നു പറഞ്ഞത്. നവാഗതനായ മൃദുല്‍ നായരായിരുന്നു ചിത്രം സംവിധാനം ചെയ്തത്. ആസിഫ് അലി, അര്‍ജുന്‍ അശോകന്‍, അനൂപ് മേനോന്‍, അപര്‍ണ്ണ ബാലമുരളി, നിരഞ്ജന അനൂപ് തുടങ്ങിയവരായിരുന്നു ചിത്രത്തിനായി അണിനിരന്നത്.

    English summary
    Friendship Based Movies in Malayalam movies
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X