For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മോഹന്‍ലാലിന്റെ ബന്ധുവാണ്; വിവാഹം കഴിഞ്ഞ് ഭര്‍ത്താവിനൊപ്പം വിദേശത്തേക്ക് പോയി, സിനിമ ജീവിതത്തെ കുറിച്ച് ശ്രീയ

  |

  ലോക്ഡൗണില്‍ ശരീരഭാരം കുറച്ച് കിടിലന്‍ മേക്കോവര്‍ നടത്തിയിരിക്കുകയാണ് ശ്രീയ രമേഷ്. വണ്ണം കൂടിയപ്പോള്‍ തനിക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായെന്ന് പറയുകയാണ് നടിയിപ്പോള്‍. ടെസ്റ്റുകള്‍ നടത്തിയപ്പോള്‍ കുഴപ്പമൊന്നും ഇല്ലെങ്കിലും കടുത്ത ശരീരവേദനയായിരുന്നു. വെയിറ്റ് കുറയ്ക്കുന്നതാണ് നല്ലതെന്നും വേറെ വഴിയില്ലെന്ന് ഡോക്ടര്‍ പറഞ്ഞപ്പോള്‍ പേടിയായി. അങ്ങനെ വണ്ണം കുറക്കണമെന്നത് അത്യാവശ്യ കാര്യമായി മാറിയെന്നും ശ്രീയ പറയുന്നു.

  ഹോട്ട് ആൻഡ് സ്റ്റൈലിഷ് ലുക്കിൽ നടി അക്ഷര ഗൌഡ, ചിത്രങ്ങൾ കാണാം

  68 കിലോയില്‍ നിന്നും 55 ല്‍ എത്തി നില്‍ക്കുന്നതിന്റെ ആത്മസംതൃപ്തിയിലാണ് നടിയിപ്പോള്‍. ലോക്ഡൗണ്‍ കാലത്തെ അലസതയാണ് എല്ലാം മാറ്റി മറിച്ചത്. എന്നാല്‍ നീന്തലും നടത്തവുമൊക്കെ പ്രധാന വര്‍ക്കൗട്ട് ആയതോടെ മാറ്റം വന്ന് തുടങ്ങിയെന്നും വനിത ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലൂടെ ശ്രീയ പറയുന്നു.

  അഭിനയ രംഗത്തേക്കുള്ള തന്റെ വരവ് യാദൃശ്ചികമായിരുന്നുവെന്ന് പറയുകയാണ് ശ്രീയ രമേഷ്. കലാപാരമ്പര്യം ഉള്ള കുടുംബമായിരുന്നില്ല എന്റേത്. സ്‌കൂളിലും കോളേജിലുമൊക്കെ പഠിക്കുമ്പോള്‍ വീട്ടില്‍ അറിയാതെയാണ് കലാപരിപാടികളില്‍ പങ്കെടുത്തിരുന്നത്. അറിഞ്ഞാല്‍ അടി കിട്ടും. വിവാഹം കഴിഞ്ഞ് ഭര്‍ത്താവ് രമേഷ് നായര്‍ക്കൊപ്പം വിദേശത്തേക്ക് പോയി. അദ്ദേഹം നല്‍കിയ പിന്തുണയിലാണ് കലാരംഗത്തേക്ക് വീണ്ടും സജീവമായത്. അവിടെ കലാപരിപാടികളിലൊക്കെ പങ്കെടുക്കുമായിരുന്നു. അങ്ങനെയാണ് കുങ്കുമപ്പൂവ് എന്ന സീരിയലില്‍ അവസരം ലഭിക്കുന്നത്.

  മോഹന്‍ലാല്‍ ബന്ധുവാണ്. അദ്ദേഹം വഴിയാണ് സിനിമയിലേക്ക് എത്തിയത്. കുങ്കുമപൂവ് കണ്ടാണ് എനിക്ക് അഭിനയത്തോട് താല്‍പര്യമുണ്ടെന്ന് ലാലേട്ടന്‍ അറിയുന്നത്. അങ്ങനെയാണ് എന്നും എപ്പോഴും എന്ന സിനിമയിലേക്ക് എത്തുന്നതും. ഒപ്പം, വികടകുമാരന്‍, തുടങ്ങിയ സിനിമകളിലൊക്കെ നല്ല കഥാപാത്രങ്ങളായിരുന്നു. ആദ്യമൊക്കെ സിനിമയില്‍ അഭിനയിക്കുന്നതില്‍ വീട്ടില്‍ എതിര്‍പ്പായിരുന്നു. പക്ഷേ ഭര്‍ത്താവ് ഫുള്‍ സപ്പോര്‍ട്ട് തന്നു. ഇപ്പോള്‍ വീട്ടിലെല്ലാവരും ഹാപ്പിയാണ്.

  കൊച്ചു കുട്ടികളും അമ്മൂമ്മമാരുമാണ് എന്നെ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്നത്. എവിടുന്ന് കണ്ടാലും ഓടി വന്ന് വിശേഷം പറയുന്നത് ഇവരാണ്. സ്‌നേഹപ്രകടനത്തിനൊപ്പം ചീത്ത കേള്‍ക്കേണ്ടി വന്ന സന്ദര്‍ഭങ്ങളുമുണ്ട്. ഏഴ് രാത്രികള്‍ എന്ന സീരിയലിലെ കഥാപാത്രമായിരുന്നു അതിന് കാരണം. വേട്ട സിനിമ റിലീസ് ആയ ശേഷം ഞാന്‍ ഓച്ചിറ അമ്പലത്തില്‍ പോയപ്പോഴാണ് അത്തരമൊരു സംഭവം ഉണ്ടാകുന്നത്. ചിത്രത്തില്‍ ഞാനൊരു വില്ലത്തി വേഷമായിരുന്നു. അമ്പലത്തില്‍ വച്ച് എന്നെ കണ്ട് കുറച്ച് പേര്‍ ചുറ്റും കൂടി. വിശേഷങ്ങള്‍ പറഞ്ഞ് നില്‍ക്കുന്നതിനിടെ ഒരു അമ്മൂമ്മ പെട്ടെന്ന് മുന്നിലേക്ക് വന്ന് നീ ആ കൊച്ചിനെ എന്തിനാടീ പട്ടിക്കൂട്ടിലിട്ട് തല്ലിക്കൊന്നേ എന്ന് ദേഷ്യത്തില്‍ ചോദിച്ച് തുടങ്ങി. സത്യത്തില്‍ ഞാന്‍ ഭയന്ന് പോയി.

  അപ്രതീക്ഷിതമായ പ്രതികരണമാണല്ലോ. അതൊക്കെ ഒരിക്കലും മറക്കാത്ത അനുഭവങ്ങളാണ്. ഇപ്പോള്‍ താന്‍ സീരിയല്‍ ചെയ്യുന്നില്ല. സിനിമയാണ് പ്രധാനം. സിനിമയില്‍ മികച്ച അവസരങ്ങള്‍ ലഭിക്കുന്നുണ്ട്. അപ്പോള്‍ ഡേറ്റ് ക്ലാഷ് ആവാതിരിക്കാന്‍ സീരിയലില്‍ നിന്നും മാറി നില്‍ക്കുകയാണ്. സീരിയലില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ കിട്ടിയാല്‍ മാത്രം ഇനി അഭിനയിക്കും. ഒപ്പം കുടുംബ കാര്യങ്ങളുണ്ട്. വീട്ടിലെയും കുട്ടികളുടെ കാര്യങ്ങളെല്ലാം ചെയ്ത് തയ്യാറെടുപ്പുകളോടെയാണ് ചിത്രീകരണത്തിനായി പോവുന്നത്. അമ്മയെന്ന നിലയില്‍ ഒരു കോംപ്രമൈസിനും ഞാന്‍ തയ്യാറല്ല. ഭര്‍ത്താവ് രമേഷ് നായര്‍ ഒമാനിലാണ്. മക്കള്‍ അദ്രജയും അദ്രിതും.

  English summary
  From 68 Kg To 55 Kg: Mohanlal's Lucifer Movie Fame Sreeya Ramesh Opens Up About Her Weight Loss Journey
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X