വിവാഹത്തിന് മുന്‍പ് ഗര്‍ഭിണിയായ താരസുന്ദരിമാര്‍! നടി ശ്രീദേവി മുതല്‍ എമി വരെയുള്ള സുന്ദരിമാരുണ്ട്
സിനിമാ താരങ്ങളുടെ കുടുംബ ജീവിതത്തെ കുറിച്ചറിയാന്‍ വലിയ താല്‍പര്യമാണ് ആരാധകര്‍ക്ക്. പലപ്പോഴും ഗോസിപ്പുകള്‍ക്ക് കാരണവും ഇതൊക്കെയാണ്. എന്നാല്‍ പാപ്പരാസികള്‍ പടച്ച് വിടുന്ന ചിലത് സത്യമാവാറുണ്ട്. താരങ്ങളെ പോലെ തന്നെ താരപുത്രി,പുത്രന്മാരുടെയും പ്രണയകഥ നാട്ടില്‍ പാട്ടാവാറുണ്ട്. ഊഹാപോഹങ്ങളായി വരുന്ന ചില ഗോസിപ്പുകള്‍ ഇടയ്ക്ക് സത്യമാവുന്നതും പ്രേക്ഷകര്‍ കണ്ടു കഴിഞ്ഞു.
അതില്‍ പ്രധാനമായിട്ടും നടിമാരെ ഗര്‍ഭിണിയാക്കുന്നതാണ്. വിവാഹം കഴിഞ്ഞ നടിമാര്‍ ഒരു വര്‍ഷത്തിനുള്ളില്‍ പ്രസവിച്ചില്ലെങ്കില്‍ പിന്നീടുള്ള മാസങ്ങളില്‍ ആ നടി ഗര്‍ഭിണിയാണെന്നുള്ള പ്രചരണങ്ങള്‍ വരും. എന്നാല്‍ വിവാഹത്തിന് മുന്‍പ് തന്നെ ഗര്‍ഭിണിമാരാണെന്ന് വെളിപ്പെടുത്തിയ ഒരുപാട് നടിമാര്‍ ഇന്ത്യയിലുണ്ടെന്നുള്ള രസകരമായ വിവരവമാണ് പുറത്ത് വന്നിരിക്കുന്നത്.

ക്രിക്കറ്റ് താരം ഹാര്‍ദ്ദിക് പാണ്ഡ്യയുടെയും നടിയും പങ്കാളിയുമായ നടാഷയക്കും ആഴ്ചകള്‍ക്ക് മുന്‍പാണ് ഒരു ആണ്‍കുഞ്ഞ് പിറക്കുന്നത്. ഈ വര്‍ഷം ന്യൂയറിനോട് അനുബന്ധിച്ചായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞത്. എന്നാല്‍ അധികം വൈകുന്നതിന് മുന്‍പ് തന്നെ നടാഷ ഗര്‍ഭിണിയാണെന്ന വിവരം താരദമ്പതിമാര്‍ പുറത്ത് വിട്ടു. താരവിവാഹത്തിന് വേണ്ടി കാത്തിരുന്ന ആരാധകര്‍ക്ക് അത് വലിയ സര്‍പ്രൈസായിരുന്നു. നടാഷയ്ക്കൊപ്പം ബേബി ഷവര്‍ പാര്‍ട്ടി ഗര്‍ഭകാലം ആസ്വദിക്കുകയായിരുന്നു ഹാര്‍ദ്ദിക്. ശേഷം കുഞ്ഞിനൊപ്പമുള്ള ചിത്രവും പങ്കുവെച്ചിരുന്നു.

ഹാര്‍ദ്ദിക്കിനെയും നടാഷയെയും പോലെ തന്നെ വിവാഹനിശ്ചയത്തിന് ശേഷമാണ് നടി എമി ജാക്‌സനും താന്‍ അമ്മയാവാന്‍ പോവുന്നതിനെ കുറിച്ച് വെളിപ്പെടുത്തിയത്. ഏറെ കാലമായി ആണ്‍സുഹൃത്ത് ജോര്‍ജ് പനയോട്ടും ഒന്നിച്ച് കഴിയുകയായിരുന്നു. ശേഷം താരങ്ങള്‍ ലണ്ടനില്‍ വച്ച് വിവാഹനിശ്ചയവും നടത്തിയിരുന്നു. ഇരുവരും പ്രതീക്ഷിക്കാത്ത സമയത്തായിരുന്നു പുതിയ അതിഥി എമിയുടെ വയറ്റില്‍ വളരുന്നുണ്ടെന്ന കാര്യം അറിയുന്നത്. അത് തങ്ങള്‍ക്ക് വലിയ സര്‍പ്രൈസ് ആയിരുന്നുവെന്ന് എമി പലപ്പോഴും വ്യക്തമാക്കിയിരുന്നു. ഗര്‍ഭകാലം വളരെ ആഘോഷപൂര്‍വ്വമാണ് താരദമ്പതിമാര്‍ പൂര്‍ത്തിയാക്കിയത്. എമി ജാക്‌സനും ഒരു ആണ്‍കുഞ്ഞായിരുന്നു പിറന്നത്.
Recommended Video

അന്തരിച്ച നടി ശ്രീദേവിയെ കുറിച്ചും സമാനമായ റിപ്പോര്‍ട്ടുകളുണ്ട്. നിര്‍മാതാവ് ബോണി കപൂറുമായി ശ്രീദേവി പ്രണയത്തിലായ കഥ അടുത്തിടെ നടിയുടെ ജന്മദിനത്തില്‍ വീണ്ടും പ്രചരിച്ചിരുന്നു. ഇവരുടെ വിവാഹവും പ്രണയവുമൊക്കെ എല്ലാവര്‍ക്കും അറിയാവുന്നതുമാണ്. എന്നാല്‍ ബോണി കപൂറുമായിട്ടുള്ള വിവാഹത്തിന് മുന്‍പ് ശ്രീദേവി ഗര്‍ഭിണിയായിരുന്നുവെന്ന് അധികം ആര്‍ക്കും അറിയില്ലായിരിക്കും. ഇക്കാര്യം ശ്രീദേവി തന്നെയാണ് മുന്‍പ് വെളിപ്പെടുത്തിയത്. ബോണി കപൂറുമായിട്ടുള്ള വിവാഹസമയത്ത് മൂത്തമകള്‍ ജാന്‍വിയെ ഏഴുമാസം ഗര്‍ഭിണിയായിരുന്നു ശ്രീദേവി.

അംഗഡ് ബേദിയുമായി ഏറെ കാലം പ്രണയത്തിലായിരുന്ന നേഹ ധൂപിയയും വിവാഹത്തിന് മുന്‍പ് ഗര്‍ഭിണിയായവരുടെ പട്ടികയിലുണ്ട്. വിവാഹശേഷമായിരുന്നു മകള്‍ മെഹ്‌റിന്‍ ധൂപിയ ജനിക്കുന്നത്. കഴിഞ്ഞ വര്‍ഷമായിരുന്നു ഒരു സ്വകാര്യ ചടങ്ങില്‍ വെച്ച് നേഹയും അംഗഡും വിവാഹിതരാവുന്നത്. വിവാഹം കഴിഞ്ഞ് ഏറെ കാലത്തിന് ശേഷമായിരുന്നു ഇക്കാര്യം പുറംലോകം അറിയുന്നതും. അതിനൊപ്പം മകള്‍ കൂടി പിറന്നിരുന്നു.


Click it and Unblock the Notifications











