മേഘ്ന രാജിന് ശേഷം അമ്മയാവാനൊരുങ്ങുന്ന കരീനയും അനുഷ്കയും, ഗര്‍ഭാവസ്ഥ ആഘോഷമാക്കിയ നായികമാര്‍

സിനിമയ്ക്കപ്പുറത്ത് താരങ്ങളുടെ സ്വകാര്യ ജീവിതത്തിലെ കാര്യങ്ങളും ആരാധകര്‍ ആഘോഷമാക്കി മാറ്റാറുണ്ട്. സോഷ്യല്‍ മീഡിയയുടെ വരവോടെ താരങ്ങളെല്ലാം വ്യക്തി ജീവിതത്തിലെ കാര്യങ്ങളെക്കുറിച്ച് പറഞ്ഞെത്താറുണ്ട്. നിമിഷനേരം കൊണ്ടാണ് പലരുടേയും പോസ്റ്റുകള്‍ വൈറലായി മാറുന്നത്. വിവാഹത്തെക്കുറിച്ചും കുഞ്ഞതിഥികളുടെ വരവിനെക്കുറിച്ചുമൊക്കെ പറഞ്ഞ് താരങ്ങളെത്തുമ്പോള്‍ ആരാധകര്‍ക്കും സന്തോഷമാണ്.

അനുഷ്‌കയും വിരാട് കോലിയുമുള്‍പ്പടെ നിരവധി പേരാണ് ഈ വര്‍ഷം കുഞ്ഞതിഥിയുടെ വരവിനെക്കുറിച്ച് പറഞ്ഞെത്തിയത്. കരീന കപൂര്‍-സെയ്ഫ് അലി ഖാന്‍, രാജ് കുന്ദ്ര-ശില്‍പ്പ ഷെട്ടി, ചിരഞ്ജീവി സര്‍ജ-മേഘ്‌ന രാജ്, നകുല്‍ മെഹ്ത-ജാനകി പരേഖ്, ഗൗതം ഗുപ്ത-സ്മൃതി ഖന്ന ഇവരെല്ലാം കുഞ്ഞതിഥികളുടെ സന്തോഷം പങ്കുവെച്ചെത്തിയവരാണ്. ബേബി ഷവര്‍ ചിത്രങ്ങളും കുഞ്ഞിന്റെ ആദ്യ ചിത്രങ്ങളുമെല്ലാമായാണ് ചിലരൊക്കെ എത്തിയത്. ചിലരാവട്ടെ അമ്മയാവും മുന്‍പുള്ള നിമിഷങ്ങള്‍ ആസ്വദിച്ച് വരികയുമാണ്.

കരീന കപൂറും സെയ്ഫ് അലിഖാനും

കരീന കപൂറും സെയ്ഫ് അലിഖാനും

ബോളിവുഡ് സിനിമയിലെ പ്രധാന താരകുടുംബങ്ങളിലൊന്നാണ് സെയ്ഫ് അലി ഖാന്റേത്. ഇവരുടെ വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെടാറുണ്ട്. 2016 ലായിരുന്നു ഇവര്‍ക്ക് മകന്‍ ജനിച്ചത്. തൈമുറിന് ശേഷമായി ഒരാള്‍ കൂടിയെത്തുന്നുണ്ടെന്നുള്ള വിശേഷം പങ്കുവെച്ചായിരുന്നു ഇരുവരും എത്തിയത്. ആഗസ്റ്റിലായിരുന്നു ഈ സന്തോഷവാര്‍ത്ത പുറത്തുവന്നത്. കുടുംബത്തിലേക്ക് ഒരാള്‍ കൂടി വരാന്‍ പോവുകയാണെന്നും വൈകാതെ തന്നെ തൈമുര്‍ ബിഗ് ബ്രദറാവുമെന്നുമായിരുന്നു ഇവര്‍ പറഞ്ഞത്. മെറ്റേണിറ്റി ഫാഷനില്‍ അതീവ സുന്ദരിയായുള്ള കരീനയുടെ ചിത്രങ്ങള്‍ അടുത്തിടെയും വൈറലായി മാറിയിരുന്നു.

അനുഷ്‌ക ശര്‍മ്മയും വിരാട് കോലിയും

അനുഷ്‌ക ശര്‍മ്മയും വിരാട് കോലിയും

ഈ വര്‍ഷം ആഘോഷിച്ച പ്രധാന സന്തോഷങ്ങളിലൊന്നായിരുന്നു വിരുഷ്‌ക ദമ്പതികളുടെ പുതിയ വിശേഷം. ആഗസ്റ്റ് 27നായിരുന്നു ഇവര്‍ കുഞ്ഞതിഥിയുടെ വരവിനെക്കുറിച്ച് പറഞ്ഞത്. വിവാഹം കഴിഞ്ഞ് 3 വര്‍ഷത്തിന് ശേഷമായാണ് ഇവരുടെ ജീവിതത്തിലേക്ക് കുഞ്ഞതിഥി എത്തുന്നത്. ഏറ്റവും കൂടുതല്‍ ലൈക്ക് കിട്ടിയ ട്വീറ്റ് കൂടിയായിരുന്നു വിരാടിന്റേത്. അനുഷ്‌കയെ ചേര്‍ത്തുപിടിച്ചുള്ള ചിത്രവും വിരാട് പോസ്റ്റ് ചെയ്തിരുന്നു. ഗര്‍ഭാവസ്ഥയിലെ അനുഷ്‌കയുടെ വ്യായാമ വിശേഷങ്ങളെക്കുറിച്ച് പറഞ്ഞും വിരാട് എത്തിയിരുന്നു.

ശില്‍പ ഷെട്ടിയും രാജ്കുന്ദ്രയും

ശില്‍പ ഷെട്ടിയും രാജ്കുന്ദ്രയും

ഫെബ്രുവരിയിലായിരുന്നു ശില്‍പ ഷെട്ടിയുടേയും രാജ് കുന്ദ്രയുടേയും കുടുംബത്തിലേക്ക് കുഞ്ഞതിഥി എത്തിയത്. മഹാശിവരാത്രി ദിനത്തിലായിരുന്നു ഇവര്‍ സമിഷയുടെ വരവിനെക്കുറിച്ച് പറഞ്ഞത്. വിയാന്‍ കുന്ദ്രയ്ക്ക് കൂട്ടായാണ് സമിഷ എത്തിയത്. വാടക ഗര്‍ഭത്തിലൂടെയായിരുന്നു താരദമ്പതികള്‍ക്ക് ഇടയിലേക്ക് സമിഷ എത്തിയത്. 44ാമത്തെ വയസ്സില്‍ വീണ്ടും അമ്മയായതിനെക്കുറിച്ച് പറഞ്ഞ് താരമെത്തിയിരുന്നു. ആരോഗ്യ പ്രശ്‌നങ്ങള്‍ അലട്ടിയതോടെയാണ് വാടക ഗര്‍ഭപാത്രത്തിലൂടെ കുഞ്ഞിനെ സ്വീകരിക്കാന്‍ തീരുമാനിച്ചതെന്നും ശില്‍പ വ്യക്തമാക്കിയിരുന്നു.

മേഘ്‌ന രാജും ചിരഞ്ജീവി സര്‍ജയും

മേഘ്‌ന രാജും ചിരഞ്ജീവി സര്‍ജയും

2018 ലായിരുന്നു ചിരഞ്ജീവി സര്‍ജയും മേഘ്‌ന രാജും വിവാഹിതരായത്. 2020 ജൂണ്‍ 7നായിരുന്നു ചിരുവിന്റെ അപ്രതീക്ഷിത വിയോഗം. കുഞ്ഞതിഥിക്കായി നാളെണ്ണി കാത്തിരിക്കുന്നതിനിടയിലായിരുന്നു ആ വിയോഗം. കുഞ്ഞിലൂടെ ചിരു പുനര്‍ജനിക്കുമെന്നും അദ്ദേഹം എങ്ങും പോയിട്ടില്ലെന്നുമായിരുന്നു മേഘ്‌ന രാജ് പറഞ്ഞത്. പറന്നകന്ന പ്രിയതമന്റെ സാന്നിധ്യം എല്ലായിടത്തും ഉറപ്പിക്കുകയായിരുന്നു മേഘ്‌ന. ഒക്ടോബര്‍ 22നായിരുന്നു മേഘ്‌നയ്ക്ക് ആണ്‍കുഞ്ഞ് ജനിച്ചത്.

Recommended Video

Sometimes I feel nothing has happened to Chiranjeevi Sarja: Deepti Sati | FilmiBeat Malayalam

ഇന്ത്യയിലിരുന്നും ജയിക്കാം 262 ദശലക്ഷം ഡോളർ; അറിയേണ്ടതെല്ലാം

More from Filmibeat

Read more about: year ender 2022 2021 ahead
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X