For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മലയാള സിനിമയിലെ കല്യാണക്കാലം, 2020 ൽ പുതിയ ജീവിതം ആരംഭിച്ച താരങ്ങൾ ഇവരൊക്കെ...

  |

  താരങ്ങളുടെ ചെറിയ വിശേഷങ്ങളും സന്തോഷങ്ങളും പ്രേക്ഷകരുടെ ഇടയിൽ വലിയ വാർത്തയാകാറുണ്ട്. പ്രേക്ഷകരുടെ ഇടയിൽ ഏറ്റവും കൂടുതൽ ചർച്ചയാകുന്നത് താര വിവാഹമാണ്. കല്യാണത്തിന് ആഴ്ചകൾ മുൻപ് തന്നെ ആരാധകരുടെ ഇടയിൽ ആഘോഷങ്ങൾ ആരംഭിക്കാറുണ്ട്. ഇത് വിവാഹ ശേഷവും തുടരാറുമുണ്ട്.

  പോയ വർഷത്തെ അപേക്ഷിച്ച് ഏറ്റവും കൂടുതൽ താര വിവാഹം നടന്ന വർഷമായിരുന്നു 2020. മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായ ഭാമയുടെ വിവാഹത്തോടെയായിരുന്നു ഈ വർഷത്തെ താര വിവാഹം ആരംഭിച്ചത്. മലയാള സിനിമ ലോകം ഒന്നടങ്കം എത്തിയ താര വിവാഹമായിരുന്നു ഇത്. മഹാമാരിയുടെ കാലമായിരുന്നതിനാൽ കൊവിഡ് മാനദണ്ഡം പാലിച്ചായിരുന്നു താരങ്ങളുടെ വിവാഹം നടന്നത്.

  ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരമാണ് ഭാമ. മലയാളത്തിൽ മാത്രമല്ല തെന്നിന്ത്യൻ പ്രേക്ഷകരുടേയും പ്രിയങ്കരിയായിരുന്നു താരം. 2020 ജനുവരി 30 ന് ആയിരുന്നു എറണാകുളം സ്വദേശി അരുണും ഭാമയും തമ്മിലുള്ള വിവാഹം നടക്കുന്നത്. കോട്ടയത്ത് സ്വകാര്യ ഹോട്ടലിൽ വെച്ച് നടന്ന ചടങ്ങളിൽ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമായിരുന്നു പങ്കെടുത്തിരുന്നത്. പിന്നീട് സഹപ്രവർത്തകർക്ക് വേണ്ടി കൊച്ചിയിൽ ഗംഭീര പാർട്ടിയും സംഘടിപ്പിച്ചിരുന്നു. മലയാളത്തിലെ ഭൂരിഭാഗം താരങ്ങളും സൽക്കാരത്തിൽ പങ്കെടുത്തിരുന്നു.

  പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനും തിരക്കഥകൃത്തുമായ വിഷ്ണു ഉണ്ണികൃഷ്ണന്റെ വിവാഹവും ഈ വർഷമായിരുന്നു. 2020 ഫെബ്രുവരി 2 ന് ആയിരുന്നു ഐശ്വര്യുടേയും വിഷ്ണുവിന്റേയും വിവാഹം നടക്കുന്നത് ്ടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു വിവാഹ ചടങ്ങിൽ പങ്കെടുത്തത്. പിന്നീട് സുഹത്തുക്കൾക്കായി കൊച്ചിയിൽ സൽക്കാരം ഒരുക്കിയിരുന്നു. വാഹവിരുന്നില്‍ മമ്മൂട്ടി, മോഹന്‍ലാല്‍ ഉൾപ്പെടെ വൻ താര നിര പങ്കെടുത്തിരുന്നു.

  യൂത്തിന്റെ പ്രിയതാരമാണ് ബാലു വർഗീസ്. നടന്റേയും വിവാഹ 2020 തുടക്കത്തിലായിരുന്നു. നടിയും മോഡലുമായ എലീന കാതറിനെയാണ് ബാലു തന്റെ ജീവിത സഖിയാക്കിയത്. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് 2020 ഫെബ്രുവരി 2 ന് തരങ്ങൾ വിവാഹിതരാകുന്നത്. ആസിഫ് അലി, ഗണപതി ഉൾപ്പടെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമായിരുന്നു പള്ളിയിലെ വിവാഹത്തിന് എത്തിയത്. പിന്നീട് സഹപ്രവർത്തകർക്കായി ഗംഭീര വിവാഹ പാർട്ടിയും സംഘടിപ്പിച്ചിരുന്നു. സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു റിസപ്ഷന്റെ വീഡിയോ.

  ലീല എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയനടിയായി മാറിയ താരമാണ് പാര്‍വ്വതി നമ്പ്യാർ. നടിയുടെ വിവാഹവും ഫെബ്രുവരി 2നായിരുന്നു. വിനീത് മേനോന്‍ ആണ് പാര്‍വതിയുടെ ഭര്‍ത്താവ്. ലളിതമായി നടന്ന ചടങ്ങില്‍ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്.

  ലോക്ക് ഡൗൺ കാലത്തായിരുന്നു നടൻ മണികണ്ഠന്‍ ആര്‍ ആചാരിയുടേയും അഞ്ജലിയുടേയും വിവാഹം നടക്കുന്നത്.കൊവിഡ് പ്രതിസന്ധിയെ തുടർന്ന് സർക്കാർ മാനദണ്ഡങ്ങൾ പാലിച്ച് വളരെ ലളിതമായിട്ടായിരുന്നു വിവാഹം നടന്നത്.ക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹം. സമൂഹമാധ്യമങ്ങളിലൂടെ ആശംസ നേർന്ന് സൗഹൃത്തുക്കളും സബപ്രവർത്തകരും രംഗത്തെത്തിയിരുന്നു. മെഗാസ്റ്റാർ മമ്മൂട്ടി നടനും ഭാര്യയ്ക്കും നേരിട്ട് വിളിച്ച് ആശംസ നേർന്നിരുന്നു.

  മലയാളി പ്രേക്ഷകരുടെ മറ്റൊരു പ്രിയങ്കരിയായ താരമാണ് മിയ ജോർജ്. നടിയുടെ വിവാഹവും ഈ വർഷമായിരുന്നു. വ്യവസായിയായ ആഷ്വിന്‍ ഫിലിപ്പാണ് മിയയുടെ ഭര്‍ത്താവ്. കൊവിഡ് മാനദണ്ഡംപാലിച്ച് വളരെ ലളിതമായിട്ടായിരുന്നു മിയയുടെ വിവാഹ ചടങ്ങുകൾ നടന്നത്. 2020 സെപ്തംബര്‍ 12ന് നടന്ന വിവാഹ ചടങ്ങിൽ വളരെ അടുത്ത ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തത്. എറണാകുളം സെയിന്റ് മേരീസ് ബസലിക്ക ചർച്ചിൽ വെച്ചായിരുന്നു വിവഹം.. മെയ് 30നായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം നടന്നത്. വിവാഹ ശേഷവും സിനിമയിൽ തുടരാനാണ് മിയയുടെ പ്ലാൻ

  പ്രണയ വിവാഹമാണോ ? മിയ പറയുന്നു | FilmiBeat Malayalam

  ഈ കഴിഞ്ഞു പോയ ഒക്ടോബർ 29 ന് ആയിരുന്നു നടി മൃദല മുരളിയുടെവിവാഹം നടക്കുന്നത്. പരസ്യ മേഖലയിൽ പ്രവർത്തിക്കുന്ന നിതിൻ വിജയനാണ് വരൻ. കൊവിഡ് കാലമായതിനാൽ സർക്കാർ മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു വിവാഹം നടന്നത്. ബന്ധുക്കളോടൊപ്പം അടുത്ത സുഹൃത്തുക്കളായ നടി ഭാവന, രമ്യാ നമ്പീശൻ, ഷഫ്ന, ശരണ്യ മോഹൻ, ശിൽപ ബാല, ഗായിക സയനോര, അമൃത സുരേഷ് , സഹോദരി അഭിരാമി സുരേഷ് എന്നിവരും പങ്കെടുത്തിരുന്നു. 2009ൽ പുറത്തിറങ്ങിയ മോഹൻലാൽ ചിത്രമായ റെഡ് ചില്ലീസ് എന്ന ചിത്രത്തിലൂടെയാണ് നടി സിനിമയിലെത്തുന്നത്.ഹദ് ഫാസിലിന്റെ അയാൾ ഞാനല്ല എന്ന സിനിമയാണ് അവസാനമായി പുറത്തിറങ്ങിയ മൃദുലയുടെ ചിത്രം....

  പ്രേക്ഷകരുടെ പ്രിയതാരം ചെമ്പന്‍ വിനോദ് ജോസിന്റെ കല്യാണവും 2020ലായിരുന്നു. കോട്ടയം സ്വദേശിയും സൈക്കോളജിസ്റ്റുമായ മറിയം തോമസാണ് ചെമ്പന്റെ ഭാര്യ. ഫേസ്ബുക്കിലൂടെയായിരുന്നു താരം വിവാഹക്കാര്യം പ്രേക്ഷകരെ അറിയിച്ചത്. അധികമാരും അറിയാതെ നടന്ന വിവാഹം ലോക്ക്ഡൗണ്‍ കാലത്ത് നടന്ന രണ്ടാമത്തെ താരവിവാഹമായിരുന്നു.

  Read more about: 2021 ahead year ender 2020
  English summary
  From Bhama To Miya George Malayalam celebs who got married In 2020
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X