ബിലാല്‍ മുതല്‍ മിനിസ്റ്റര്‍ രാജ വരെ, മമ്മൂട്ടിയുടെതായി അടുത്ത വര്‍ഷം വരാനിരിക്കുന്ന പുതിയ സിനിമകള്‍

By Midhun Raj

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ പുതിയ സിനിമകള്‍ക്കായി വലിയ ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. കൈനിറയെ ചിത്രങ്ങളാണ് സൂപ്പര്‍താരത്തിന്റെതായി അണിയറയില്‍ ഒരുങ്ങുന്നത്. കോവിഡ് വ്യാപനം കാരണം മമ്മൂട്ടി ചിത്രങ്ങളുടെ റിലീസ് വൈകിയിരുന്നു. അടുത്ത വര്‍ഷവും ബിഗ് ബഡ്ജറ്റ് ചിത്രങ്ങളടക്കം മമ്മൂക്കയുടെതായി വരാനുണ്ട്. ഈ വര്‍ഷമാദ്യം പുറത്തിറങ്ങിയ ഷൈലോക്കാണ് നടന്റെതായി ഒടുവില്‍ തിയ്യേറ്ററുകളിലെത്തിയ ചിത്രം.

Recommended Video

From Bilal To Minister Raja: Mammootty's Upcoming Movies In 2021

മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സോഫീസ് കളക്ഷന്റെ കാര്യത്തിലും മമ്മൂട്ടി ചിത്രം സിനിമ നേട്ടമുണ്ടാക്കി. അതേസമയം ഷൈലോക്കിന് പിന്നാലെ വണ്‍ എന്ന ചിത്രമാണ് മമ്മൂട്ടിയുടെതായി റിലീസ് പ്രഖ്യാപിച്ചത്. എന്നാല്‍ സിനിമ കോവിഡ് കാരണം മാറ്റിവെക്കുകയായിരുന്നു. മെഗാസ്റ്റാറിന്റെതായി 2021ല്‍ പ്രതീക്ഷിക്കപ്പെടുന്ന സിനിമകള്‍ ഏതൊക്കെയാണെന്ന് നോക്കാം.

വണ്‍

മമ്മൂട്ടി മുഖ്യമന്ത്രിയുടെ റോളില്‍ വീണ്ടും എത്തുന്ന പൊളിറ്റിക്കല്‍ ത്രില്ലറാണ് വണ്‍. ചിറകൊടിഞ്ഞ കിനാവുകള്‍ക്ക് ശേഷം സംവിധായകന്‍ സന്തോഷ് വിശ്വനാഥ് ഒരുക്കുന്ന ചിത്രം കൂടിയാണിത്. മുഖ്യമന്ത്രി കടയ്ക്കല്‍ ചന്ദ്രനായി മെഗാസ്റ്റാര്‍ എത്തുന്ന സിനിമയില്‍ വമ്പന്‍ താരനിരയാണ് അഭിനയിച്ചത്. വണിന്റെതായി മുന്‍പ് പുറത്തിറങ്ങിയ ടീസറുകളെല്ലാം ആരാധകര്‍ ഏറ്റെടുത്തിരുന്നു. റിലീസ് മാറ്റിവെച്ച ചിത്രം അടുത്ത വര്‍ഷം തിയ്യേറ്ററുകളിലെത്താനാണ് സാധ്യത. വണ്‍ ഒടിടി റിലീസില്ലെന്ന് അണിയറ പ്രവര്‍ത്തകര്‍ മുന്‍പ് വ്യക്തമാക്കിയിരുന്നു.

ദ പ്രീസ്റ്റ്

മെഗാസ്റ്റാറിനെ നായകനാക്കി നവാഗതനായ ജോഫിന്‍ ടി ചാക്കോ ഒരുക്കുന്ന ത്രില്ലര്‍ ചിത്രമാണ് ദ പ്രീസ്റ്റ്. മമ്മൂട്ടി വൈദികന്റെ റോളില്‍ എത്തുന്ന സിനിമയില്‍ മഞ്ജു വാര്യരും നിഖില വിമലുമാണ് നായികമാര്‍. അടുത്തിടെയാണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായത്. പ്രീസ്റ്റിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ മുന്‍ സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു. നിലവില്‍ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളാണ് നടന്നുകൊണ്ടിരിക്കുന്നത്. പ്രീസ്റ്റും അടുത്ത വര്‍ഷം ആരാധകര്‍ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ്.

ബിലാല്‍

മമ്മൂക്കയുടെ പുതിയ സിനിമകളില്‍ കൂടുതല്‍ പേരും കാത്തിരിക്കുന്നത് ബിലാലിന് വേണ്ടിയായിരിക്കും. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മെഗാസ്റ്റാര്‍ ചിത്രത്തിന് രണ്ടാം ഭാഗവുമായി സംവിധായകന്‍ അമല്‍ നീരദ് എത്തുന്നത്. മാര്‍ച്ചില്‍ ചിത്രീകരണം ആരംഭിക്കേണ്ടിയിരുന്ന ചിത്രം കോവിഡ് വ്യാപനം കാരണം മാറ്റിവെച്ചിരുന്നു. മമ്മൂക്കയ്‌ക്കൊപ്പം ആദ്യ ഭാഗത്തിലെ താരങ്ങളായ മനോജ് കെ ജയന്‍, ബാല, മംമ്താ മോഹന്‍ദാസ് തുടങ്ങിയവര്‍ വീണ്ടും എത്തുന്ന ചിത്രമാണ് ബിലാല്‍.

മിനിസ്റ്റര്‍ രാജ

പോക്കിരിരാജ, മധുരരാജ തുടങ്ങിയ സിനിമകള്‍ക്ക് ശേഷം മമ്മൂട്ടി-വൈശാഖ് കൂട്ടുകെട്ടില്‍ വരുന്ന ചിത്രമാണ് മിനിസ്റ്റര്‍ രാജ. ഉദയകൃഷ്ണയുടെ തിരക്കഥയില്‍ തന്നെ വരുന്ന മൂന്നാം ഭാഗം മധുരരാജയിലാണ് അണിയറക്കാര്‍ പ്രഖ്യാപിച്ചത്. മിനിസ്റ്റര്‍ രാജയുടെ വരവ് അടുത്ത വര്‍ഷം ആരാധകര്‍ പ്രതീക്ഷിക്കുന്നുണ്ടെങ്കിലും ഇതുസംബന്ധിച്ചുളള സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ല.

അമീര്‍

ഹനീഫ് അദേനിയുടെ തിരക്കഥയില്‍ മമ്മൂക്ക നായകനാകുന്ന ചിത്രമാണ് അമീര്‍. വിനോദ് വിജയന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രം മുന്‍പ് പ്രഖ്യാപിക്കപ്പെട്ടിരുന്നു. ആക്ഷന്‍ ഡ്രാമ വിഭാഗത്തില്‍പ്പെട്ട സിനിമയുടെ ഫാന്‍മേഡ് പോസ്റ്ററുകളും പുറത്തിറങ്ങി. അമീറും അടുത്ത വര്‍ഷം ഉണ്ടാകുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

സിബിഐ ഈ ഫൈവ്

മമ്മൂട്ടി-കെ മധു കൂട്ടുകെട്ടില്‍ വരുന്ന സിബിഐ സീരിസിലെ അഞ്ചാം ഭാഗമാണ് സിബി ഐ ഫൈവ്. എസ് എന്‍ സ്വാമിയുടെ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രം അടുത്തിടെയാണ് പ്രഖ്യാപിച്ചത്. സിബി ഐ ഫൈവും കോവിഡ് വ്യാപനം കാരണമാണ് വൈകുന്നത്. കോവിഡ് സമയത്ത് മമ്മൂക്കയുടെ മറ്റു ചിത്രങ്ങള്‍ വൈകിയത് കാരണം ഈ സിനിമയും മറ്റിവെക്കുകയായിരുന്നു. സിബിഐ ഫൈവും അടുത്ത വര്‍ഷം റിലീസുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Read more about: 2021 ahead mammootty
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X