ദില്‍ ബെച്ചാര മുതല്‍ ഗുലാബോ സിതാബോ വരെ, ഈ വര്‍ഷം കൂടുതല്‍ പേര്‍ തിരഞ്ഞ സിനിമകള്‍ ഇവയാണ്
വിവിധ ഇന്‍ഡസ്ട്രികളിലായി നിരവധി ശ്രദ്ധേയ സിനിമകള്‍ പുറത്തിറങ്ങിയ വര്‍ഷമായിരുന്നു 2020. മലയാളം ഉള്‍പ്പെടെയുളള ഭാഷകളില്‍ നിന്നും മികച്ച സിനിമകള്‍ പ്രേക്ഷകരിലേക്ക് എത്തി. തിയ്യേറ്ററുകള്‍ക്കൊപ്പം ഒടിടി പ്ലാറ്റ്‌ഫോമുകള്‍ വഴിയും പുതിയ ചിത്രങ്ങള്‍ ഇറങ്ങി. കോവിഡ് കാലത്തും സിനിമകള്‍ ധാരാളമായി റിലീസ് ചെയ്തിരുന്നു. സൂര്യയുടെതായി അടുത്തിടെ പുറത്തിറങ്ങിയ സുരരൈ പോട്രു ഉള്‍പ്പെടെയുളള സിനിമകളും അടുത്തിടെ പ്രേക്ഷകര്‍ ഏറ്റെടുത്തു.
Recommended Video
നിരവധി വിജയചിത്രങ്ങള്‍ക്കൊപ്പം തന്നെ പരാജയ ചിത്രങ്ങളും പുറത്തിറങ്ങിയ വര്‍ഷമായിരുന്നു 2020. സിനിമാ പ്രേമികള്‍ ഒന്നടങ്കം വലിയ പ്രതീക്ഷകളോടെ കാത്തിരുന്ന ചിത്രങ്ങളായിരുന്നു പരാജയമായത്. അതേസമയം ഗൂഗിളില്‍ ഈ വര്‍ഷം എറ്റവും കൂടുതല്‍ പേര്‍ തിരഞ്ഞ സിനിമകളുടെ ലിസ്റ്റ് പുറത്തുവന്നിരുന്നു. ഇതില്‍ സുശാന്ത് സിംഗ് രജ്പുത്തിന്റെ ദില്‍ ബെച്ചാരയാണ് മുന്നിലെത്തിയത്.

സുശാന്ത് സിംഗ് രജ്പുത്തിന്റെ അപ്രതീക്ഷിത വിയോഗത്തിന് പിന്നാലെയാണ് അവസാന ചിത്രമായ ദില്‍ ബെച്ചാര പ്രേക്ഷകരിലേക്ക് എത്തിയത്. ഒടിടി പ്ലാറ്റ്‌ഫോം വഴിയായിരുന്നു റിലീസ്. ആദ്യ ദിനം തന്നെ ലക്ഷക്കണക്കിന് പേരാണ് ചിത്രം കണ്ടത്. ഗൂഗിളില്‍ ഈ വര്‍ഷം എറ്റവും കൂടുതല്‍ പേര്‍ തിരഞ്ഞ ചിത്രവും ദില്‍ ബെച്ചാര തന്നെയാണ്.

നടിപ്പിന്‍ നായകന്‍ സൂര്യയുടെതായി അടുത്തിടെ ബ്ലോക്ക്ബസ്റ്ററായ ചിത്രമാണ് സുരരൈ പോട്രു. സുധ കൊങ്കാരയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ സിനിമയില്‍ മലയാളി താരം അപര്‍ണ ബാലമുരളിയാണ് നായികയായി എത്തിയത്. സൂര്യയുടെയും അപര്‍ണയുടെയും പ്രകടനത്തിനൊപ്പം സുധ കൊങ്കാരയുടെ സംവിധാന മികവിനും മികച്ച പ്രേക്ഷക പ്രശംസകളാണ് ലഭിച്ചത്. ഒപ്പം നടി ഉര്‍വ്വശിയുടെ പ്രകടനവും ശ്രദ്ധിക്കപ്പെട്ടു. സുരരൈ പോട്രു ആണ് ഈ വര്‍ഷം ഗൂഗിളില്‍ എറ്റവും കൂടുതല്‍ പേര്‍ തിരഞ്ഞ രണ്ടാമത്തെ ചിത്രം.

ഗൂഗിള്‍ സെര്‍ച്ചില്‍ അജയ് ദേവ്ഗണ്‍ ചിത്രം തന്‍ഹാജി മൂന്നാമതും വിദ്യാബാലന്‍ ചിത്രം ശകുന്തളാ ദേവി നാലാമതും എത്തി. ചരിത്ര പശ്ചാത്തലത്തില്‍ അണിയിച്ചൊരുക്കിയ അജയ് ദേവഗ്ണ്‍ സിനിമയായിരുന്നു തന്‍ഹാജി. കാജോളാണ് ചിത്രത്തില്‍ നായികാവേഷത്തില്‍ എത്തിയത്. ഗണിത ശാസ്ത്രജ്ഞ ശകുന്തളാ ദേവിയുടെ കഥ പറഞ്ഞ വിദ്യാ ബാലന്‍ ചിത്രമായിരുന്നു ശകുന്തളാ ദേവി.

ജാന്‍വി കപൂര്‍ ടൈറ്റില്‍ റോളില്‍ എത്തിയ ഗുഞ്ചന്‍ സക്‌സേന നെറ്റ്ഫ്‌ളിക്‌സ് വഴിയാണ് പ്രേക്ഷകരിലേക്ക് എത്തിയത്. ചിത്രം നടിയുടെ പ്രകടനം കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ബയോപിക്ക് ചിത്രമായാണ് സിനിമ പ്രേക്ഷകരിലേക്ക് എത്തിയത്. ഗുഞ്ചന്‍ സക്‌സേനയാണ് ഗൂഗിള്‍ സെര്‍ച്ചില്‍ ഈ വര്‍ഷം അഞ്ചാമത് എത്തിയത്.

ഗുഞ്ചന്‍ സക്‌സേനയ്ക്ക് പിന്നാലെ അക്ഷയ് കുമാറിന്റെ ലക്ഷ്മി, ആലിയ ഭട്ട് ചിത്രം സഡക്ക് 2, ടൈഗര്‍ ഷ്‌റോഫിന്റെ ബാഗി 3, എക്‌സ്ട്രാക്ഷന്‍, ഗുലാബോ സിതാബോ തുടങ്ങിയവയാണ് ഗൂഗിള്‍ സെര്‍ച്ചില്‍ മറ്റു സ്ഥാനങ്ങളില്‍ എത്തിയ സിനിമകള്‍. ഇത്തവണ ബോളിവുഡ് ചിത്രങ്ങളാണ് ഗൂഗിളില്‍ എറ്റവും കൂടുതല്‍ പേര്‍ തിരഞ്ഞ സിനിമകളുടെ ലിസ്റ്റില്‍ കൂടുതലുളളത്.


Click it and Unblock the Notifications