For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അമ്മമാരായി ദിവ്യ ഉണ്ണിയും സംവൃതയും; ഈ വര്‍ഷം ആദ്യ കണ്മണിയെ വരവേറ്റ് അര്‍ജുനും വിഷ്ണു ഉണ്ണികൃഷ്ണനും

  |

  കൊറോണ പോലൊരു വൈറസ് ഉണ്ടാക്കിയ ദുരിതങ്ങൡ നിന്നും കരകയറാനാവാതെ വിഷമിക്കുകയാണ് ലോകം. വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ പോലും സാധിക്കാത്ത തരത്തില്‍ വ്യാപിച്ച കൊറോണയെയും അതിജീവിച്ച് സാധാരണ ജീവിതത്തിലേക്ക് തിരികെ എത്തുകയാണ് എല്ലാവരും. ഈ കാലയളവില്‍ ചില സന്തോഷങ്ങള്‍ക്ക് കൂടി ഉണ്ടായിട്ടുണ്ടെന്നുള്ളത് മറ്റൊരു കാര്യം.

  സിനിമാ തിരക്കുകളില്‍ നിന്നും മാറി നിരവധി താരങ്ങളാണ് ലോക്ഡൗണ്‍ കാലഘട്ടത്തില്‍ വിവാഹിതരായത്. അതുപോലെ തന്നെ കുടുംബത്തില്‍ കുഞ്ഞുവാവകള സ്വന്തമാക്കി യുവതാരങ്ങളും ഇക്കൂട്ടത്തിലുണ്ട്. അത്തരത്തില്‍ നടന്‍ ടൊവിനോ തോമസ് മുതല്‍ യുവതാരം അര്‍ജുന്‍ അശോകന്‍ താരങ്ങളുണ്ട്. ഈ താരങ്ങളുടെ വിശേഷങ്ങള്‍ വായിക്കാം.

  മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട നടി ദിവ്യ ഉണ്ണിയാണ് തനിക്കൊരു കുഞ്ഞതിഥി ജനിച്ച വിവരം ഈ വര്‍ഷം ആദ്യം പുറത്ത് പറയുന്നത്. 2020 ജനുവരി പതിനാലിനാണ് ദിവ്യ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കുന്നത്. മൂന്നാമതൊരു കണ്മണിയെ വരവേറ്റതിന്റെ സന്തോഷത്തിലായിരുന്നു താരകുടുംബം. ഐശ്വര്യ എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. ലോക്ഡൗണില്‍ തന്നെ കുടുംബാംഗങ്ങള്‍ക്കൊപ്പം ലളിതമായി മകളുടെ ചോറൂണും നടത്തി. ആദ്യ വിവാഹബന്ധം വേര്‍പ്പെടുത്തിയതിന് ശേഷം 2018 ലാണ് ദിവ്യ രണ്ടാമതും വിവാഹിതയാവുന്നത്. മുംബൈ മലയാളിയായ അരുണ്‍ കുമാര്‍ മണികണ്ഠനാണ് ഭര്‍ത്താവ്. ആദ്യ ബന്ധത്തിലെ രണ്ട് മക്കളും ദിവ്യയ്‌ക്കൊപ്പം വിദേശത്ത് കഴിയുകയാണിപ്പോള്‍.

  ദിവ്യ ഉണ്ണിയ്ക്ക് പിന്നാലെ നടി സംവൃത സുനിലാണ് ഈ വര്‍ഷം കുഞ്ഞിന് ജന്മം കൊടുത്ത മറ്റൊരു നടി. 2012 ലായിരുന്നു സംവൃതയും അഖില്‍ ജയരാജും തമ്മിലുള്ള വിവാഹം. യുഎസില്‍ എന്‍ജീനിയറായ ഭര്‍ത്താവിനും മകന്‍ അഗസ്ത്യയ്ക്കുമൊപ്പം സന്തുഷ്ട കുടുംബ ജീവിതം നയിക്കുകയായിരുന്നു നടി. ഈ വര്‍ഷം ഫെബ്രുവരി 20 നാണ് സംവൃത രണ്ടാമതും അമ്മയാവുന്നത്. വീണ്ടും ഒരു ആണ്‍കുഞ്ഞിന് കൂടി ജന്മം നല്‍കിയെന്നും രുദ്ര എന്നാണ് പേരിട്ടിരിക്കുന്നതെന്നും സംവൃത വൈകാതെ ആരാധകരുമായി പങ്കുവെച്ചു.

  മകള്‍ ഇസയ്ക്ക് ഒരു അനിയന്‍ പിറന്നതിന്റെ സന്തോഷത്തിലായിരുന്നു യുവനടന്‍ ടൊവിനോ തോമസ്. ലോക്ഡൗണ്‍ കാലം കുടുംബത്തിനൊപ്പം ചിലവഴിച്ച താരത്തിന് ഈ വര്‍ഷം ജൂണ്‍ ആറിനാണ് ഒരു ആണ്‍കുഞ്ഞ് ജനിക്കുന്നത്. സോഷ്യല്‍ മീഡിയ പേജിലൂടെ മകന്റെ ചിത്രം പുറത്ത് വിട്ടാണ് രണ്ടാമതും അച്ഛനായ കാര്യം ടൊവിനോ പുറംലോകത്തോട് പറഞ്ഞത്. ലളിതമായിട്ടാണെങ്കിലും മകന്റെ മാമോദീസ ചടങ്ങുകള്‍ താരം ആഘോഷിച്ചിരുന്നു. തഹാന്‍ എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്.

  നടനും തിരക്കഥാകൃത്തുമായ വിഷ്ണു ഉണ്ണികൃഷ്‌ന് ഇത് സന്തോഷങ്ങളുടെ കാലമാണ്. ഈ വര്‍ഷം ഫെബ്രുവരി രണ്ടിനായിരുന്നു വിഷ്ണു ഉണ്ണികൃഷ്ണനും കോതമംഗലം സ്വദേശിനിയായ ഐശ്വര്യയുമായിട്ടുള്ള വിവാഹം. മാസങ്ങള്‍ക്ക് പിന്നാലെ താനൊരു അച്ഛനാവാന്‍ പോവുകയാണെന്ന് സന്തോഷം പങ്കുവെച്ച് കൊണ്ട് വിഷ്ണുവും ഐശ്വര്യയും എത്തിയിരുന്നു. ഒടുവില്‍ ഒക്ടോബര്‍ മുപ്പതിന് താരദമ്പതിമാര്‍ ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കി. മകന്റെ ആദ്യ ചിത്രവുമായി വിഷ്ണു രംഗത്ത് വന്നിരുന്നു. മകന് മാധവ് എന്നാണ് പേരിട്ടിരിക്കുന്നത്.

  Silk smitha is different in real life says Bhadran | FilmiBeat Malayalam

  ഏറ്റവുമൊടുവില്‍ നടന്‍ അര്‍ജുന്‍ അശോകനും ഭാര്യ നിഖിതയുമാണ് ആദ്യ കണ്മണിയെ വരവേറ്റത്. നവംബര്‍ അവസാന ആഴ്ചയില്‍ ഒരു പെണ്‍കുഞ്ഞിനാണ് നിഖിത ജന്മം നല്‍കിയത്. എന്റെ രാജകുമാരി എത്തിയെന്ന് സൂചിപ്പിച്ച് മകള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ അര്‍ജുന്‍ തന്നെയാണ് പുറത്ത് വിട്ടത്. അതിന് മുന്‍പ് നിഖിതയുടെ ബേബി ഷവര്‍ ചിത്രങ്ങളും വൈറലായിരുന്നു. 2018 ഡിസംബറിലായിരുന്നു ഇരുവരുടെയും വിവാഹം. സ്‌കൂളില്‍ പഠിക്കുമ്പോള്‍ ആരംഭിച്ച പ്രണയത്തിനൊടുവിലാണ് അര്‍ജുനും നിഖിതയും വിവാഹിതരാവുന്നത്.

  Read more about: 2021 ahead year ender 2020
  English summary
  From Divya Unni To Samvritha Sunil: Malayalam Celebrities Who Welcomed Babies In 2020
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X