twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സിദ്ധിഖ് മുതല്‍ റോഷന്‍ മാത്യൂ വരെ, 2020ലെ മികച്ച വില്ലന്മാര്‍ ഇവരാണ്, കാണാം

    By Midhun Raj
    |

    മലയാളത്തില്‍ വളരെ കുറച്ച് സിനിമകള്‍ മാത്രം പുറത്തിറങ്ങിയൊരു വര്‍ഷമായിരുന്നു 2020. വിജയ സിനിമകളിലൂടെയാണ് തുടക്കമെങ്കിലും അപ്രതീക്ഷിതമായി വന്ന കോവിഡ് വ്യാപനം തിരിച്ചടിയുണ്ടാക്കി. എന്നാല്‍ സൂപ്പര്‍താര ചിത്രങ്ങളെല്ലാം ഊ വര്‍ഷമാദ്യം വലിയ വിജയം നേടിയിരുന്നു. മാസ് ചിത്രങ്ങളും ഫീല്‍ഗുഡ് എന്റര്‍ടെയ്‌നറുകളും ഉള്‍പ്പെടെ ഇന്‍ഡസ്ട്രിയില്‍ പുറത്തിറങ്ങി. സിനിമകള്‍ക്കൊപ്പം താരങ്ങളുടെ പ്രകടനവും ഏറെ ശ്രദ്ധിക്കപ്പെട്ടു.

    നായകന്മാര്‍ക്ക് പുറമെ സഹനടനായും വില്ലന്‍ വേഷങ്ങളിലും അഭിനയിച്ച അഭിനേതാക്കളുടെ പ്രകടനത്തിനും മികച്ച പ്രേക്ഷക പ്രശംസകളാണ് ലഭിച്ചത്. വില്ലന്‍ വേഷങ്ങളിലെത്തി സിനിമയുടെ വിജയത്തില്‍ നിര്‍ണായ പങ്കുവെച്ച താരങ്ങളും കൂടുതലാണ്. അതേസമയം 2020ല്‍ വില്ലന്‍ വേഷങ്ങളില്‍ തിളങ്ങിയ ചില താരങ്ങളെ കാണാം. തുടര്‍ന്ന് വായിക്കൂ...

    ജിനു ജോസഫ് അഞ്ചാം പാതിര

    കുഞ്ചാക്കോ ബോബന്‍-മിഥുന്‍ മാനുവല്‍ തോമസ് കൂട്ടുകെട്ടില്‍ ഈ വര്‍ഷമാദ്യം പുറത്തിറങ്ങിയ ബ്ലോക്ക്ബസ്റ്റര്‍ ചിത്രമായിരുന്നു അഞ്ചാം പാതിര. ചാക്കോച്ചന്‌റെ കരിയറിലെ എറ്റവും വലിയ വിജയമായി ത്രില്ലര്‍ ചിത്രം മാറി. സിനിമയില്‍ വില്ലനായി എത്തി മികച്ച പ്രകടനം കാഴ്ചവെച്ച താരമായിരുന്നു ജിനു ജോസഫ്. എസിപി അനില്‍ മാധവന്‍ എന്ന കഥാപാത്രത്തെയാണ് അഞ്ചാം പാതിരയില്‍ നടന്‍ അവതരിപ്പിച്ചത്.

    ഗൗതം മേനോന്‍ ട്രാന്‍സ്

    ഫഹദ് ഫാസിലിന്റെതായി ഈ വര്‍ഷം ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രമാണ് ട്രാന്‍സ്. വര്‍ഷങ്ങള്‍ക്ക് ശേഷം സംവിധായകന്‍ അന്‍വര്‍ റഷീദ് ഒരുക്കിയ ഫീച്ചര്‍ ഫിലിം കൂടിയായിരുന്നു ഇത്. ഒരു പരീക്ഷണ ചിത്രമായി എത്തിയ ട്രാന്‍സില്‍ ഗംഭീര പ്രകടനമാണ് ഫഹദ് കാഴ്ചവെച്ചത്. ഒപ്പം ചിത്രത്തില്‍ വില്ലനായി എത്തിയ ഗൗതം മേനോനും മികച്ച രീതിയില്‍ തന്‌റെ കഥാപാത്രത്തെ അവതരിപ്പിച്ചു. ട്രാന്‍സില്‍ സോളമന്‍ ഡേവിസ് എന്ന കഥാപാത്രമായിട്ടാണ് സംവിധായകന്‍ എത്തിയത്.

    റോഷന്‍ മാത്യൂ കപ്പേള

    തിയ്യേറ്ററര്‍ റിലീസ് സമയത്ത് ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും ഒടിടി വഴി ഇറങ്ങിയപ്പോഴാണ് കപ്പേളയെ പ്രേക്ഷകര്‍ സ്വീകരിച്ചത്. അന്ന ബെന്‍, ശ്രീനാഥ് ഭാസി, റോഷന്‍ മാത്യൂ തുടങ്ങിയ താരങ്ങളിലൂടെ സിനിമയുടെ കഥ പറഞ്ഞത്. തുടക്കത്തില്‍ നായകനാണെന്ന് തോന്നിപ്പിച്ച റോഷന്റെ കഥാപാത്രം അവസാനം വില്ലനായി മാറുകയായിരുന്നു. മുഹമ്മദ് മുസത്ഫയുടെ സംവിധാനത്തിലാണ് കപ്പേള ഒരുങ്ങിയത്.

    ജിജു ജോണ്‍ ഫോറന്‍സിക്ക്

    ടൊവിനോ തോമസിന്റെതായി ഈ വര്‍ഷമാദ്യം വിജയം നേടിയ ചിത്രമായിരുന്നു ഫോറന്‍സിക്ക്. ഫോറന്‍സിക്ക് ഉദ്യോഗസ്ഥനായി ടൊവിനോ എത്തിയ ചിത്രത്തില്‍ മംമ്താ മോഹന്‍ദാസും റീബ ജോണുമായിരുന്നു നായികമാര്‍. ജിജു ജോണ്‍ ആണ് ഫോറന്‍സിക്കിലെ വില്ലന്‍ കഥാപാത്രമായ ഡോ അല്‍ഫോണ്‍സ് കുര്യനായി എത്തിയത്. ശ്രദ്ധേയ പ്രകടനമാണ് ചിത്രത്തില്‍ നടന്‍ കാഴ്ചവെച്ചത്.

    Recommended Video

    2020ൽ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങിയ മലയാള സിനിമയിലെ പ്രധാനതാരങ്ങൾ
    സിദ്ധിഖ് ഷൈലോക്ക്

    മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെതായി ഈ വര്‍ഷമാദ്യം പുറത്തിറങ്ങിയ ബ്ലോക്ക്ബസ്റ്റര്‍ ചിത്രമായിരുന്നു ഷൈലോക്ക്. രാജാധിരാജ, മാസ്റ്റര്‍പീസ് തുടങ്ങിയ സിനിമകള്‍ക്ക് ശേഷം സംവിധായകന്‍ അജയ് വാസുദേവ് ഒരുക്കിയ ചിത്രം കൂടിയായിരുന്നു ഇത്. സിദ്ധിഖ്, കലാഭവന്‍ ഷാജോണ്‍ തുടങ്ങിയ താരങ്ങളാണ് ചിത്രത്തില്‍ വില്ലന്‍ വേഷങ്ങളില്‍ എത്തിയത്. കമ്മീഷണര്‍ ഫെലിക്‌സ് ജോണ്‍, പ്രതാപ വര്‍മ്മ എന്നീ കഥാപാത്രങ്ങളായി രണ്ട് പേരും മികച്ച പ്രകടനമാണ് ചിത്രത്തില്‍ കാഴ്ചവെച്ചത്.

    Read more about: year ender 2022 2021 ahead
    English summary
    From Jinu Joseph To Gautham Menon: Best Villains Of 2020 In Malayalam Cinema
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X