കല്യാണി മുതൽ രൺജി പണിക്കരുടെ മകൻ നിഖിൽ വരെ, ഒറ്റ ചിത്രം കൊണ്ട് പ്രേക്ഷകരെ വിസ്മയിപ്പിച്ചവർ ഇവരാണ്

സിനിമ മേഖലയ്ക്ക് അത്ര നല്ല വർഷമായിരുന്നില്ലെങ്കിലും മികച്ച ചിത്രങ്ങളായിരുന്നു 2020 ൽ പുറത്തിറങ്ങിയത്. തിയേറ്ററുകളിലൂടേയും ഒ.ടി.ടി യിലൂടേയും പ്രദർശനത്തിനെത്തിയ ചിത്രങ്ങൾക്കെല്ലാം നല്ല പ്രേക്ഷകാഭിപ്രായമായിരുന്നു ലഭിച്ചിരുന്നത്. മികച്ച ചിത്രങ്ങൾ മാത്രമല്ല ഈ വർഷം മലയാള സിനിമയ്ക്ക് മികച്ച ഒരുപിടി പുതുമുഖങ്ങളേയും ലഭിച്ചിരുന്നു. കഴിഞ്ഞു പോയ വർഷങ്ങളേക്കാളും താരതമ്യേനെ വളരെ കുറച്ച് പുതിയ താരങ്ങൾ മാത്രമാണ് ഈ വർഷം സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.

കൊവിഡ് പ്രതിസന്ധി സിനിമാ മേഖലയെ ബാധിച്ചത് പോലെ പലരുടെ സിനിമാ മേഹങ്ങളേയും നാശിപ്പിച്ചിരുന്നു. ഈ വർഷം ഒരുപിടി നല്ല കഥാപാത്രങ്ങളുമായെത്തിയ പുതുമുഖ താരങ്ങൾ ഇവരാണ്.

 കല്യാണി പ്രിയദർശൻ

കല്യാണി പ്രിയദർശൻ

മോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നതിന് മുൻപ് തന്നെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് കല്യാണി പ്രിയദർശൻ. മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡികളായ സംവിധായകൻ പ്രിയദർശന്റേയും നടി ലിസിയുടേയും മകളായ കല്യാണി തെലുങ്കിലൂടെയാണ് വെള്ളിത്തിരയിൽ ചുവട് ഉറപ്പിച്ചത്. നടിയുടെ തെലുങ്ക് ചിത്രം മലയാളത്തിൽ മികച്ച കാഴ്ചക്കാരെ സൃഷ്ടിച്ചിരുന്നു. അനൂപ് സത്യൻ സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയാണ് കല്യാണി മോളിവുഡിൽ എത്തിയത്. ശോഭന, ദുൽഖർ സൽമാൻ, സുരേഷ് ഗോപി എന്നിവർക്കൊപ്പമായിരുന്നു നടിയുടെ ആദ്യ ചിത്രം. കന്നി ചിത്രത്തിലൂടെ തന്നെ മികച്ച ആരാധകരെ സ്വന്തമാക്കാൻ കല്യാണിക്ക് കഴിഞ്ഞിരുന്നു. 2020 ന്റെ തുടക്കത്തിൽ പുറത്തിറങ്ങിയ ചിത്രമാണ് വരനെ ആവശ്യമുണ്ട്.

  ദേവ് മോഹൻ

ദേവ് മോഹൻ

മലയാള സിനിമാ ലോകവും പ്രേക്ഷകരും എന്നെന്നും ഓർമിക്കുന്ന ചിത്രമാണ് നരണിപുഴ ഷാനവാസ് തിരക്കഥയെഴുതി സംവിധാനം ചെയ്ത സൂഫിയും സുജാതയും. മലയാളത്തിൽ ഒ.ടിടി പ്രദർശനത്തിനെത്തിയ ആദ്യ ചിത്രമായിരുന്നു ഇത്. റൊമാന്റിക് ത്രില്ലറായ ചിത്രത്തിൽ ടൈറ്റിൽ കഥാപാത്രമായ സൂഫിയായി എത്തിയത് ദേവ് മോഹൻ ആയിരുന്നു. ആദ്യ ചിത്രത്തിലൂടെ തന്നെ മികച്ച ആരാധകരെ നേടാൻ ദേവിന് കഴിഞ്ഞിരുന്നു. ബോളിവുഡ് താരം അദിതി റാവൂ ഹൈദരി, ജയസൂര്യ തുടങ്ങിയവരായിരുന്നു ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

​നിഖിൽ രൺജി പണിക്കർ

​നിഖിൽ രൺജി പണിക്കർ

താരപുത്രനായ ​നിഖിൽ രൺജി പണിക്കരുടേയും സിനിമാ പ്രവേശനം ഈ വർഷമായിരുന്നു. കിരൺ ജി. നാഥ് സംവിധാനം ചെയ്ത കലാമണ്ഡലം ഹൈദരലി എന്ന ചിത്രത്തിലൂടെയായിരുന്നു നിഖിൽ വെള്ളിത്തിരയിൽ എത്തിയത്. ചിത്രത്തിൽ അത്യുഗ്രൻ പ്രകടനമായിരുന്നു നടൻ കാഴ്ചവെച്ചത്. അച്ഛൻ രഞ്ജി പണിക്കർക്കൊപ്പമായിരുന്നു നിഖിന്റെ സിനിമാ പ്രവേശനം. കലാമണ്ഡലം ഹൈദരാലിയായി രഞ്ജി പണിക്കർ എത്തിയപ്പോൾ ഹൈദരാലിയുടെ യുവത്വമാണ് നിഖിൽ അഭിനയിച്ചത്. മികച്ച പ്രേക്ഷക നിരൂപക ശ്രദ്ധനേടാൻ താരപുത്രന് കഴിഞ്ഞു.

Recommended Video

സോഷ്യൽ മീഡിയയിലൂടെ മലയാളിയെ മയക്കിയ താരങ്ങൾ | FilmiBeat Malayalam
 ​സഞ്ജന ദിപു

​സഞ്ജന ദിപു

നടി ഗീതു മോഹൻദാസ് സംവിധാനം ചെയ്ത ചിത്രമായ മൂത്തോനിലൂടെ മോളിവുഡിൽ എത്തിയ താരമാണ് ​സഞ്ജന ദിപു.മുല്ല എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ അവതരിപ്പിച്ചത്. മികച്ച പ്രകടനമായിരുന്നു നടി കാഴ്ചവെച്ചത്. മുത്തോനിലെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രങ്ങളിലൊന്നായിരുന്നു സഞ്ജനയുടേത്. മികച്ച പ്രേക്ഷക നിരൂപക ശ്രദ്ധ നേടാനും മൂത്തോനിലൂടെ നടിക്ക് കഴിഞ്ഞിട്ടുണ്ട്. 2020 ൽ നിരവധി പുരസ്കാരങ്ങൾ ലഭിച്ച ചിത്രമായിരുന്നു മൂത്തോൻ

More from Filmibeat

Read more about: year ender 2022 2021 ahead
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X